"അന്താരാഷ്ട്രസമയക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 103 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q1536 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 13:
180 ഡിഗ്രിയിലുള്ള രേഖാംശത്തെ (ധ്രുവരേഖ) അന്താരാഷ്ട്ര ദിനാങ്കരേഖ (International date line) എന്നു പറയുന്നു. ഈ രേഖയുടെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങൾ തമ്മിൽ ഒരു കലണ്ടർ ദിവസം വ്യത്യാസമുണ്ട്. പടിഞ്ഞാറുഭാഗത്തെ ദിവസം കിഴക്കുഭാഗത്തേതിൽനിന്ന് ഒരു കലണ്ടർ ദിവസം മുന്നിലാണ്. അതായത്, ജനു. 1-ന് കി.നിന്ന് പടിഞ്ഞാറോട്ട് ഈ രേഖകടക്കുമ്പോൾ ജനു. 2 എന്ന് കലണ്ടർ തിരുത്തേണ്ടിയിരിക്കുന്നു. ജനു. 1-ന് പ.നിന്ന് കിഴക്കോട്ടാണ് രേഖ കടക്കുന്നതെങ്കിൽ ഡി. 31 എന്നും തിരുത്തണം. ഈ പൊതുതീരുമാനം (ഭൂമിയുടെ ചക്രണംകൊണ്ട്) സമയക്രമത്തിൽ വന്നേക്കാവുന്ന അപാകതകൾ തിരുത്തുന്നതിനുവേണ്ടിയാകുന്നു.
 
ദിവസം ആരംഭിക്കുന്നത് മധ്യാഹ്നത്തിൽ നിന്നാണ് എന്നു ജ്യോതിഃശാസ്ത്രത്തിൽ കരുതപ്പെട്ടിരുന്നു. എന്നാൽ മറ്റെല്ലാ കാര്യങ്ങൾക്കും പാതിരാവിൽ ആരംഭിക്കുന്ന 24 മണിക്കൂറാണ് ഒരു ദിവസം. ഈ വ്യത്യാസം ഇല്ലാതാക്കുന്നതിന് 1922-ൽ സമ്മേളിച്ച അന്താരാഷ്ട്ര ജ്യോതിഃശാസ്ത്ര സമ്മേളനത്തിൽ 1925 മുതൽ, പാതിരാത്രിമുതൽ ആരംഭിക്കുന്ന ദിവസക്രമം ജ്യോതിഃശാസ്ത്രത്തിലും സ്വീകരിക്കുവാൻ തീരുമാനിച്ചു. പല രാജ്യങ്ങളിലും പല പേരുകളിലാണ് ഈ പൊതുസമയക്രമം അറിയപ്പെട്ടിരുന്നത്. 1928-ലെ ജ്യോതിഃശാസ്ത്ര സമ്മേളനത്തിലാണ് 'യൂണിവേഴ്സൽ ടൈം' (സാർവ ലൌകിക സമയക്രമം അഥവാ അന്താരാഷ്ട്ര സമയക്രമം) എന്ന നാമം ഇതിനു നിർദേശിക്കപ്പെട്ടത്നിർദ്ദേശിക്കപ്പെട്ടത്. ഇംഗ്ളണ്ടിൽ ഈ സമയക്രമം 'യൂണിവേഴ്സൽ ടൈം' (UT) എന്നും ഫ്രാൻസിൽ 'താം യൂണിവേർസെൽ' (TU) എന്നും ജർമനിയിൽ 'വെല്റ്റ് സൈറ്റ്' (Weltzeit:WZ) എന്നും അറിയപ്പെടുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അന്താരാഷ്ട്രസമയക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്