"അന്താരാഷ്ട്രവാണിജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 46 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q178803 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 3:
[[Capital (economics)|മൂലധനമോ]], [[good (economics)|വസ്തുക്കളോ]],[[Service (economics)|സേവനങ്ങളോ]] [[international borders|അന്താരാഷ്ട്ര അതിരുകൾ]] വഴി [[രാഷ്ട്രം|രാഷ്ടങ്ങൾ]] തമ്മിൽ കൈമാറുന്നതിന്റെ '''അന്താരാഷ്ട്ര വാണിജ്യം''' ( '''International trade''') എന്നു പറയുന്നു. <ref>[http://dictionary.reference.com/browse/trade dictionary.reference.com]</ref>. ഇത് പണ്ട് മുതൽക്കേ നില നിന്നിരുന്ന ഒരു ഇടപാടാണ്‌.
==അടിസ്ഥാനം==
വ്യക്തികൾ തമ്മിലായാലും രാഷ്ട്രങ്ങൾ തമ്മിലായാലും വാണിജ്യം നടക്കുന്നതിനുള്ള അടിസ്ഥാനകാരണം ഒന്നുതന്നെയാണ്. ഓരോ വ്യക്തിയും തനിക്ക് ഏറ്റവും നന്നായി നിർമിക്കുവാൻനിർമ്മിക്കുവാൻ കഴിയുന്ന വസ്തുക്കൾ ഉത്പാദിപ്പിക്കുകയും മറ്റുള്ളവരെപ്പോലെ നന്നായി ഉത്പാദിപ്പിക്കാൻ കഴിയാത്ത വസ്തുക്കൾക്ക് അവരെ ആശ്രിയിക്കുകയും ചെയ്യുന്നു. രാഷ്ട്രങ്ങൾ തമ്മിലുള്ള വാണിജ്യത്തിലും ഈ തത്ത്വം തന്നെയാണ് അന്തർലീനമായിട്ടുള്ളത്.
== ചരിത്രം ==
 
വരി 9:
 
അതിപ്രാചീനകാലത്തുതന്നെ രാജ്യാന്തരവാണിജ്യം നടന്നു വന്നിരുന്നതായി ചരിത്രാതീതകാലഗവേഷണങ്ങൾ തെളിയിക്കുന്നു. ക്രിസ്ത്വബ്ദത്തിനുമുൻപുതന്നെ ഇന്ത്യയും മധ്യപൌരസ്ത്യരാജ്യങ്ങളുമായി സമുദ്രാന്തരസമ്പർക്കമുണ്ടായിരുന്നു. പുരാതനഗ്രീസിലേയും റോമിലേയും ലിഖിതങ്ങളിൽ ചൈനയെക്കുറിച്ചു കാണുന്ന വിവരങ്ങൾ ഈ രാഷ്ട്രങ്ങൾ തമ്മിലുണ്ടായിരുന്ന വ്യാപാരബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നുണ്ട്. ചൈനയിൽനിന്നുള്ള കരമാർഗംകരമാർഗ്ഗം മധ്യേഷയിലെ പട്ടണങ്ങളിൽകൂടി കാബൂളിലേക്കും പേർഷ്യൻപട്ടണങ്ങളിൽകൂടി അലപ്പോയിയിലേക്കും ഡമാസ്കസിലേക്കും മെഡിറ്ററേനിയൻതീരത്തുള്ള തുറമുഖങ്ങളിലേക്കും വ്യാപിച്ചു കിടന്നിരുന്നു. വിലകൂടിയ തുണിത്തരങ്ങൾ, പട്ടുതരങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവ ഈ മാർഗത്തിൽകൂടിയാണ്മാർഗ്ഗത്തിൽകൂടിയാണ് കടന്നിരുന്നത്. ഗതാഗതസൌകര്യങ്ങളുടെ കുറവുമൂലം ഈ കാലഘട്ടത്തിൽ രാജ്യാന്തരവാണിജ്യം മിക്കവാറും വിലപിടിപ്പുള്ള വസ്തുക്കളിൽ ഒതുങ്ങിനിന്നു.
 
 
എ.ഡി. 15-ാം ശ.-ത്തിന്റെ അന്ത്യവും 16-ാം ശ.വും അന്താരാഷ്ട്രവാണിജ്യചരിത്രത്തിലെ വഴിത്തിരിവുകളാണ്. 1492-ൽ കൊളംബസ് അമേരിക്ക കണ്ടുപിടിച്ചതോടെ അത്ലാന്തിക് സമുദ്രത്തിലൂടെ രാജ്യാന്തരങ്ങളിലേക്കുള്ള സഞ്ചാരമാർഗംസഞ്ചാരമാർഗ്ഗം സുഗമമായി. ഇതിനെത്തുടർന്ന് മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളിൽ സ്പെയിൻ ആധിപത്യം സ്ഥാപിച്ചു. കുടിയേറിപ്പാർപ്പും യൂറോപ്യൻ ചരക്കുകളുടെ വിപണിയും സ്പാനിഷ് പുത്രികാരാജ്യങ്ങളിലാണ് ആദ്യമായി വികാസംപ്രാപിച്ചത്.
 
 
വരി 65:
അന്താരാഷ്ട്രവാണിജ്യത്തിൽ 1815-നും 1914-നും ഇടയ്ക്കുണ്ടായ ഗണ്യമായ പുരോഗതി പ്രത്യേകം ശ്രദ്ധേയമാണ്. ഈ കാലയളവിൽ ലോകജനസംഖ്യ ഇരട്ടിയോടടുക്കുകയും ലോകവാണിജ്യം ഇരുപതുമടങ്ങുകണ്ട് വർധിക്കുകയും ചെയ്തു. സ്വർണമാനവ്യവസ്ഥയുടെ അംഗീകാരം, ഉഷ്ണമേഖലാപ്രദേശങ്ങളുടെയും അവയുടെ ഉത്പന്നങ്ങളുടെയും വർധമാനമായ പ്രാധാന്യം, സമശീതോഷ്ണമേഖലാപ്രദേശങ്ങളുടെ വികാസം, യു.എസ്സിന്റെയും ജർമനിയുടെയും വ്യാവസായികോത്സാഹം, യൂറോപ്യൻ വൻകരയിലുണ്ടായ കാർഷികപുരോഗതി തുടങ്ങിയവ ഒന്നാം ലോകയുദ്ധത്തിനു തൊട്ടുമുൻപുള്ള അരനൂറ്റാണ്ടിൽ ലോകവാണിജ്യത്തിന്റെ ബഹുമുഖമായ വളർച്ചയ്ക്ക് വഴിയൊരുക്കി.
ഒന്നാം ലോകയുദ്ധം പല രാഷ്ട്രങ്ങളുടെയും വിദേശ വ്യാപാരത്തിന് കനത്ത ആഘാതം ഏല്പിച്ചു. രാഷ്ട്രങ്ങൾ ഒന്നൊന്നായി സ്വർണമാനവ്യവസ്ഥ ഉപേക്ഷിക്കുവാൻ നിർബന്ധിതമായി. സ്വർണത്തെ ആസ്പദമാക്കിയുള്ള വിവിധനാണയങ്ങളുടെ ആഗോളവിനിമയത്തിൽ സംജാതമായ സ്തംഭനാവസ്ഥയായിരുന്നു ഇതിന്റെ ഫലം. 19-ാം ശ.-ത്തിന്റെ അന്ത്യത്തിൽത്തന്നെ തലപൊക്കുവാൻ തുടങ്ങിയ ദേശീയത കൂടുതൽ ശക്തിപ്പെട്ടു. യുദ്ധം മൂലമുണ്ടായ സാമ്പത്തികോപരോധം രാജ്യാന്തരവാണിജ്യഗതിയിൽ നിർണായകമായ പല മാറ്റങ്ങൾക്കും വഴിതെളിച്ചു. പരമ്പരാഗതമായ തുറകളിൽനിന്ന് ചരക്കുകൾ കിട്ടാൻ വൈഷമ്യം നേരിട്ടപ്പോൾ രാഷ്ട്രങ്ങൾ മറ്റു മാർഗങ്ങൾ ആരായുവാൻ തുടങ്ങി. അവയിൽത്തന്നെ ചിലത് അവയുടേതായ ഉത്പാദനമാർഗങ്ങൾ വികസിപ്പിക്കുവാനും നിർബന്ധിതമായി. സമാധാനം കൈവന്നതിനുശേഷവും ലോകവിപണികളിൽ തങ്ങളുടെ സ്ഥാനം പുനരാർജിക്കുവാൻ പല രാഷ്ട്രങ്ങൾക്കും കഴിഞ്ഞില്ല. ഇതിൽനിന്നെല്ലാം വ്യത്യസ്തമായിരുന്നു യു.എസ്സിന്റെ നില. യുദ്ധാവസാനത്തോടെ ലോകവാണിജ്യത്തിൽ ഈ രാഷ്ട്രത്തിന്റെ സ്ഥാനം കൂടുതൽ കെട്ടുറപ്പുള്ളതായിത്തീരുകയാണുണ്ടായത്.
യൂറോപ്പിന്റെ യുദ്ധാനന്തര പുനർനിർമാണംപുനർനിർമ്മാണം മികച്ചതായിരുന്നു. 1928 ആയപ്പോഴേക്കും നാല്പതോളം രാഷ്ട്രങ്ങൾ ചില മാറ്റങ്ങൾക്ക് വിധേയമായി സ്വർണമാനവ്യവസ്ഥ വീണ്ടും സ്വീകരിച്ചു. 1914-നും 1929-നും ഇടയ്ക്ക് ആഗോള-ഇറക്കുമതി ഏതാണ്ട് ഇരട്ടിയായി; കയറ്റുമതിയാകട്ടെ 67 ശ.മാ.-ത്തോളം ഉയരുകയും ചെയ്തു.
 
=== ആഗോളമാന്ദ്യകാലം ===
വരി 75:
=== അന്താരാഷ്ട്രവാണിജ്യം ഇന്ന് ===
ഒന്നാം ലോകയുദ്ധം കഴിഞ്ഞുള്ള അരശതാബ്ദത്തിൽ അന്താരാഷ്ട്രവാണിജ്യത്തിലുണ്ടായ വളർച്ച അദ്ഭുതാവഹമാണ്അത്ഭുതാവഹമാണ്. രണ്ടാം ലോകയുദ്ധത്തിനു മുൻപുണ്ടായിരുന്ന കാലഘട്ടവുമായി തട്ടിച്ചുനോക്കുമ്പോൾ ഇന്ന് ലോകവാണിജ്യം വിലയുടെയും പരിമാണത്തിന്റെയും അടിസ്ഥാനത്തിൽ പലമടങ്ങു വർധിച്ചിരിക്കുന്നതായി കാണാൻ കഴിയും. ഇതോടൊപ്പം തന്നെ ഇതിന്റെ ഘടനയിലും പ്രവാഹത്തിലും സാരമായ പല പരിവർത്തനങ്ങളുമുണ്ടായിട്ടുണ്ട്.
 
=== മുഖ്യവാണിജ്യവിഭവങ്ങൾ ===
വരി 127:
 
 
അതേസമയം വിദേശവ്യാപാരത്തിൽ ഗണ്യമായ വർധനം ഉണ്ടായിട്ടുണ്ടെങ്കിൽക്കൂടി ഇന്നും അല്പവികസിതരാഷ്ട്രങ്ങളായിത്തുടരുന്ന നിരവധി ദൃഷ്ടാന്തങ്ങളും ചൂണ്ടിക്കാണിക്കുവാൻ കഴിയും. അതുകൊണ്ടാണ് ഹൻസ് സിംഗർ, ഗുണ്ണാർ മിർഡാൽ എന്നീ ധനശാസ്ത്രജ്ഞൻമാർ മറ്റു വിദഗ്ധൻമാരുടെവിദഗ്ദ്ധൻമാരുടെ വാദഗതിക്കെതിരെ ശബ്ദമുയർത്തിയത്. വികസിതവും വികസ്വരവുമായ രണ്ടു രാഷ്ട്രങ്ങൾ തമ്മിൽ തികച്ചും സ്വതന്ത്രമായി നടക്കുന്ന വ്യാപാരം വികസ്വരരാഷ്ട്രത്തെ നിഷ്ക്രിയത്വത്തിലേക്കും പാപ്പരത്തത്തിലേക്കും നയിക്കുന്ന പ്രക്രിയയുടെ തുടക്കംകുറിക്കലാണെന്നാണ് മിർഡാലിന്റെ അഭിപ്രായം.
 
 
വരി 139:
#ഇന്നത്തെ സമ്പന്നരാഷ്ട്രങ്ങൾക്ക് വ്യവസായവത്കരണം സ്വയംപ്രചോദിതമായ ഒരു പ്രക്രിയയായിരുന്നു. എന്നാൽ വികസ്വരരാഷ്ട്രങ്ങൾക്കാകട്ടെ, ഇത് കരുതിക്കൂട്ടി സംഘടിപ്പിക്കേണ്ടതായിട്ടാണിരിക്കുന്നത്.
#വികസിതരാഷ്ട്രങ്ങളുടെ ഉത്പാദനമേഖലകളിലുണ്ടായ അദ്ഭുതാവഹമായഅത്ഭുതാവഹമായ ശാസ്ത്രീയപുരോഗതി വികസ്വരരാഷ്ട്രങ്ങളുടെ മുഖ്യകയറ്റുമതിച്ചരക്കായ പ്രാഥമികോത്പന്നങ്ങളുടെ ചോദനത്തിൽ സാരമായ ഇടിവു വരുത്തി.
#മാറിവരുന്ന പരിതഃസ്ഥിതികൾക്കനുസരണമായി ഉത്പാദനസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തുവാൻ ഒരു വികസിതരാഷ്ട്രത്തിന് സാധ്യമാകുമ്പോൾ ഒരു വികസ്വരരാഷ്ട്രത്തിന് ഇതു നന്നേ വിഷമമാണ്.
#പല രാഷ്ട്രങ്ങളിലും വിദേശവ്യാപാരസംഘടനകൾ കയറ്റുമതി വ്യവസായമേഖലയെ നവീകരിച്ചുവെങ്കിലും ആഭ്യന്തര ഉത്പാദനമേഖലയിൽ സാരമായ മാറ്റങ്ങളൊന്നും ഉണ്ടായില്ല. അങ്ങനെ കുറെയേറെ പുരോഗമിച്ച കയറ്റുമതി വ്യവസായ മേഖല, അതോടൊപ്പം പഴയനിലയിൽതന്നെ തുടർന്നുപോരുന്ന ആഭ്യന്തരവ്യവസായമേഖല - ഈ പ്രത്യേക സ്ഥിതിവിശേഷമാണ് മിക്കവാറും എല്ലാ വികസ്വരരാഷ്ട്രങ്ങൾക്കും നേരിടേണ്ടിവന്നിട്ടുള്ളത്.
വരി 159:
=== വ്യാപാരഘടനയിലുണ്ടായ വ്യതിയാനങ്ങൾ ===
 
1950-ൽ ഇന്ത്യയുടെ പ്രധാന കയറ്റുമതിച്ചരക്കുകൾ, അവയുടെ പ്രാധാന്യമനുസരിച്ച് താഴെപ്പറയുന്നവയായിരുന്നു: പരുത്തിത്തുണി, ചണം ഉത്പന്നങ്ങൾ, തേയില, തുകൽ സാധനങ്ങൾ, സസ്യഎണ്ണകൾ. ഇന്നാകട്ടെ ഈ സ്ഥാനങ്ങൾ യഥാക്രമം ചണം ഉത്പന്നങ്ങൾ, പരുത്തിത്തുണി, ഇരുമ്പും ഉരുക്കും, രത്നം-വജ്രം, സുഗന്ധവ്യജ്ഞനങ്ങൾസുഗന്ധവ്യഞ്ജനങ്ങൾ, കംപ്യൂട്ടർ സോഫ്റ്റ് വെയർ, മനുഷ്യവിഭവശേഷി എന്നിവ നേടിയിരിക്കുന്നു. അതോടൊപ്പം പരമ്പരാഗതമായ കയറ്റുമതി ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പതിവിനും മാറ്റമുണ്ടായി. രണ്ടു ദശകത്തിനു മുൻപ് നൂറിൽ താഴെ ഇനങ്ങൾ കയറ്റുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് 3,000 ഇനങ്ങളാണ് കയറ്റുമതി ചെയ്യുന്നത്.
 
 
വരി 185:
== കേരളവും വിദേശവ്യാപാരവും ==
 
ഇന്ത്യയുടെ ആകെ വിസ്തീർണത്തിന്റെ 1.2 ശ.മാ. മാത്രം വരുന്ന കേരളം വിദേശനാണയസമ്പാദനത്തിൽ മുൻപന്തിയിൽ നില്ക്കുന്നു. മൊത്തം കയറ്റുമതിയിൽ ഈ സംസ്ഥാനത്തിന്റെ പങ്ക് 10 ശ.മാ.-ത്തിലധികം വരും. തേയില, കശുവണ്ടി, കയറും കയറുത്പന്നങ്ങളും, സുഗന്ധദ്രവ്യങ്ങൾ, കാപ്പി, സമുദ്രവിഭവങ്ങൾ എന്നിവയാണ് കേരളത്തിന്റെ പ്രധാന കയറ്റുമതിച്ചരക്കുകൾ. അപൂർവധാതുക്കൾ (rare earth), കൈത്തറിവസ്ത്രങ്ങൾ, മരത്തടി തുടങ്ങിയവയും കേരളത്തിൽനിന്ന് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. കേരളത്തിന്റെ കയറ്റുമതിയിനങ്ങളിലുള്ള ഒരു പ്രത്യേകത അവയിൽ സിംഹഭാഗവും കാർഷികോത്പന്നങ്ങളോ അവയെ ആശ്രയിച്ചുള്ള നിർമിതവസ്തുക്കളോ ആണെന്നുള്ളതാണ്. കേരളത്തിന്റെ തുറമുഖസൌകര്യങ്ങളും മറ്റും വച്ചു നോക്കുമ്പോൾ കയറ്റുമതിമേഖല വികസിപ്പിക്കുന്നതിന് ഇനിയും സാധ്യതകളുണ്ടെന്നാണ് വിദഗ്ധാഭിപ്രായംവിദഗ്ദ്ധാഭിപ്രായം.
 
 
"https://ml.wikipedia.org/wiki/അന്താരാഷ്ട്രവാണിജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്