"അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 29:
താമസിയാതെ സംഘടനയുടെ പ്രവർത്തനം അഞ്ചു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. മുഖ്യമായും ഓരോ രാജ്യത്തിലെയും പതാകാവാഹകവിമാനസർവീസുകൾ ഈ സംഘടനയിൽ അംഗങ്ങളാണ്. ഈ സർവീസുകൾ ദേശീയവും അന്താരാഷ്ട്രീയവുമായ വ്യോമയാനത്തിന്റെ ഏറിയ പങ്കും നിർവഹിക്കുന്നു. ഇപ്പോൾ 250-ൽപ്പരം രാജ്യങ്ങളിലെ വിമാനസർവീസുകൾ ഈ ലോകസംഘടനയിലെ അംഗങ്ങളാണ്.
 
== പ്രധാന ഉത്തരവാദിത്വംഉത്തരവാദിത്തം ==
 
വ്യോമഗതാഗതത്തിൽ ഈ സംഘടന ഒരു പ്രധാന പങ്ക് വഹിക്കുന്നു. [[വിമാനം|വിമാനയാത്ര]] നടത്തുവാൻ പറ്റിയ സമയത്തെയും സാഹചര്യങ്ങളെയുംപറ്റി ഈ സംഘടന ശരിയായ വിവരം നൽകുന്നു. ഇത് ലോകത്തെങ്ങുമുള്ള വിമാനസർവീസുകൾക്ക് ഏറെ സഹായകമാണ്. കൂടാതെ ഏറ്റവും കുറഞ്ഞ നിരക്കിൽ വ്യോമഗതാഗതം സാധ്യമാക്കാനും ഈ സംഘടന ശ്രമിക്കുന്നു. വിവിധ രാജ്യങ്ങളിലെ വിമാനസർവീസുകളുടെ സംയുക്ത പ്രയത്നത്തെ ഈ സംഘടന ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഓരോ രാജ്യത്തും നാണയവും ഭാഷയും നിയമങ്ങളും അളവുകൾപോലും വ്യത്യസ്തങ്ങളാണ്. ഇത് അന്തർദേശീയസഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഏതെങ്കിലും ഒരു രാജ്യത്തിനു മാത്രമായി അഥവാ ഏതാനും ചിലതിനു മാത്രമായി പരിഹരിക്കാൻ സാധ്യമല്ലാത്ത ഈവക പ്രശ്നങ്ങൾക്ക് യോജിച്ചുള്ള പ്രവർത്തനത്തിലൂടെ പരിഹാരം കണ്ടെത്തുവാൻ ഈ ലോകസംഘടനയ്ക്കു സാധിക്കുന്നു.
 
സംഘടനയുടെ അധികാരം, അതിന്റെ വാർഷിക പൊതുയോഗത്തിൽ നിക്ഷിപ്തമാണ്. ഇതിൽ അംഗരാഷ്ട്രങ്ങൾക്കെല്ലാം തുല്യമായ വോട്ടവകാശമുണ്ട്. വാർഷിക യോഗം തെരഞ്ഞെടുക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി ഓരോ വർഷത്തേക്കുമുള്ള നയപരിപാടികൾ രൂപവത്കരിക്കുന്നു. പ്രധാന വിമാനസർവീസുകളുടെ പ്രതിനിധികൾ, പലപ്പോഴും അവയുടെ അധ്യക്ഷന്മാർ, ചേർന്നതാണ് ഈ കമ്മിറ്റി. കൂടാതെ, ധനപരവും നിയമപരവും സാങ്കേതികവും വൈദ്യസഹായപരവും മറ്റുമായ വിഷയങ്ങളിൽ സംഘടനയുടെ പ്രവർത്തനങ്ങളെ സഹായിക്കാൻ ഓരോന്നിലും വിദഗ്ധൻമാരുൾപ്പെട്ടവിദഗ്ദ്ധൻമാരുൾപ്പെട്ട പ്രത്യേക ഉപദേശകസമിതികൾ രൂപവത്കരിക്കപ്പെടുന്നു.
 
== സേവന വ്യവസ്ഥകൾ ==
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_വ്യോമഗതാഗത_സംഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്