"അന്താരാഷ്ട്ര നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 53 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q4394526 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 11:
നവോത്ഥാനകാലഘട്ടത്തിനും മതപരിഷ്കരണത്തിനും ശേഷമാണ് അന്താരാഷ്ട്രനിയമത്തിന്റെ ശരിയായ തുടക്കം. 18-ാം ശ.-ത്തിൽ ആചാരമുറകളിലും ഉടമ്പടിവ്യവസ്ഥകളിലും അധിഷ്ഠിതമായി അന്താരാഷ്ട്രനിയമം വ്യക്തമായ രൂപംകൊള്ളാൻ തുടങ്ങി. പ്രാചീനഗ്രീസിലെയും റോമിലെയും നിയമങ്ങളുടെ അടിസ്ഥാനതത്ത്വമായിരുന്ന സ്വാഭാവികനിയമം (Natural Law) ആണ് അന്താരാഷ്ട്രനിയമത്തിന്റെ ആധാരമായി ആദ്യം പരിഗണിച്ചുവന്നത്. നാച്ച്വറലിസ്റ്റുകൾ (Naturalists) സ്വാഭാവികനിയമവും പോസിറ്റിവിസ്റ്റുകൾ (Positivists) ആചാരവും അന്താരാഷ്ട്രക്കരാറുകളും ഗ്രോഷിയസിന്റെ അനുയായികൾ മേല്പറഞ്ഞവ രണ്ടും അന്താരാഷ്ട്രനിയമസംഹിതയുടെ ആധാരശിലകളെന്ന നിലയിൽ ഉയർത്തിക്കൊണ്ടുവന്നു.
 
19-ാം ശ.-ത്തിൽ അന്താരാഷ്ട്രനിയമത്തിന് ഗണനീയമായ വികാസം ഉണ്ടായി. ലോകരാഷ്ട്രസമുച്ചയത്തിൽ അന്യോന്യബന്ധങ്ങൾക്കുണ്ടായ പുരോഗതിയും മറ്റു രാജ്യങ്ങളിലേക്കുള്ള യൂറോപ്യൻ സംസ്കാരവ്യാപനവും ഗതാഗതസൌകര്യങ്ങളുടെ വികാസവും യുദ്ധമുറകളുടെ വിനാശകത്വവും നൂതന കണ്ടുപിടിത്തങ്ങളുടെ വർധമാനമായ സ്വാധീനതയും അന്താരാഷ്ട്രബന്ധങ്ങളെ നിയന്ത്രിക്കുന്നതിനു വേണ്ട പുതിയ ആചാരമുറകൾ ആവശ്യമാക്കിത്തീർത്തു. യുദ്ധത്തെയും നിഷ്പക്ഷതാനയത്തെയും സംബന്ധിച്ചുള്ള നിയമങ്ങൾ ഗണ്യമായി പുരോഗമിച്ചു. 1872-ലെ 'അലബാമാ ക്ളെയിംസ് അവാർഡ്' അന്താരാഷ്ട്രനിയമത്തിൽ ഒരു പുതിയ പന്ഥാവ് വെട്ടിത്തുറന്നു. അന്താരാഷ്ട്രമധ്യസ്ഥത മുഖേന തർക്കങ്ങൾ തീർക്കുന്നതിന് ട്രൈബ്യൂണലുകളും അവയുടെ വിധിന്യായങ്ങളിൽനിന്ന് പുതിയ ചട്ടങ്ങളും സിദ്ധാന്തങ്ങളും രൂപംകൊണ്ടു. അന്യോന്യചർച്ചകൾ മുഖാന്തരം തർക്കങ്ങൾ തീർക്കുന്നതിനു സ്വീകാര്യമായ ഒരു നീക്കം സാർവത്രികമായി കണ്ടുതുടങ്ങി. ജെയിംസ് കെന്റ് (1763-1847- യു.എസ്.), വിറ്റൺ (യു.എസ്.), ഫില്ലിമോർ (ഇംഗ്ളണ്ട്), കാൽവോ (ആർജന്റീന), ഹാൾ (ഇംഗ്ളണ്ട്) തുടങ്ങി പല സുപ്രസിദ്ധ നിയമജ്ഞൻമാരും 19-ാം ശ.-ത്തിൽ അന്താരാഷ്ട്രനിയമത്തിന്റെ പുരോഗതിക്കു സഹായകരമായ പല ഗ്രന്ഥങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ കാലഘട്ടത്തിൽ പ്രായോഗിക ചട്ടങ്ങൾക്ക് കൂടുതൽ പ്രാധാന്യം നല്കുകയും സ്വാഭാവികനിയമത്തിന് മുമ്പുണ്ടായിരുന്നത്ര പ്രാധാന്യം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു പ്രവണത ഗ്രന്ഥകാരൻമാർ ആവിഷ്കരിക്കുന്നതായിക്കാണാം. കീഴ്നടപ്പുകളുടെയും കരാറുകളുടെയും അഭാവത്തിൽ സാർവലൌകികനിയമവും രാഷ്ട്രാന്തരീയ ബന്ധങ്ങളും എന്തടിസ്ഥാനത്തിലായിരിക്കണമെന്നും മേല്പറഞ്ഞ ഗ്രന്ഥകാരൻമാർ തന്നെ നിർദേശിക്കാനുംനിർദ്ദേശിക്കാനും തുടങ്ങി. ഇപ്രകാരം നിയമജ്ഞൻമാർ നല്കിയ നിർദേശങ്ങൾനിർദ്ദേശങ്ങൾ പ്രാമാണികസ്വഭാവത്തോടുകൂടിയ ചട്ടങ്ങളായി രൂപാന്തരപ്പെട്ടു.
 
19-ാം ശ.-ത്തിന്റെ മറ്റൊരു സംഭാവനയാണ് അന്താരാഷ്ട്രസമ്മേളനങ്ങൾ. അന്താരാഷ്ട്രനിയമത്തിന്റെ തുടക്കം കുറിച്ചതുതന്നെ 'വിയന്നാ കോൺഗ്രസ്' (1850) ആണ്. രാഷ്ട്രങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധങ്ങളെയും അന്താരാഷ്ട്രനദികളിലൂടെയുള്ള ഗതാഗതത്തെയും സംബന്ധിച്ച് പല ചട്ടങ്ങളും പ്രസ്തുത കോൺഗ്രസ് ക്രോഡീകരിച്ചു. 1856-ലെ 'പാരീസ് സമ്മേളനം' സമുദ്രത്തിൽ വച്ചുള്ള യുദ്ധമുറകളെ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങൾ ചിട്ടപ്പെടുത്തി. 1864-ലെ 'ജനീവാ കൺവെൻഷൻ' കരയിൽവച്ചുള്ള യുദ്ധത്തിൽ മുറിവേല്ക്കുന്നവരെയും രോഗികളാകുന്നവരെയും ശുശ്രൂഷിക്കുന്നതിനുവേണ്ട നിബന്ധനകൾ നിർദേശിച്ചുനിർദ്ദേശിച്ചു. കൂടാതെ, സാമൂഹികവും സാമ്പത്തികവും ആയ പല പൊതുപ്രശ്നങ്ങളും ഇത്തരത്തിലുള്ള അന്താരാഷ്ട്രസമ്മേളനങ്ങളും കൺവെൻഷനുകളും കൈകാര്യം ചെയ്യുകയുണ്ടായി. 1899-ലെ 'ഹേഗ് സമ്മേളനം' രാഷ്ട്രങ്ങളുടെ ആയുധ സംഭരണത്തെ നിയന്ത്രിക്കുന്ന കാര്യത്തിൽ ശ്രദ്ധചെലുത്തി.
 
20-ാം ശ.-ത്തിൽ അന്താരാഷ്ട്രനിയമസങ്കല്പത്തിന് വളരെ പ്രധാനമായ പുതിയ മൂല്യകല്പനകൾ പലതും കൈവന്നു. 1907-ലെ ഹേഗ്സമ്മേളനം യുദ്ധത്തിന്റെ നിഷ്ഠുരതയെ കുറയ്ക്കാനാണ് പ്രധാനമായി ശ്രമിച്ചതെങ്കിലും സ്ഥിരമായി 'ലോക ആർബിട്രേഷൻ കോടതി' ഹേഗിൽ സ്ഥാപിച്ചതാണ് അതിന്റെ മുഖ്യമായ നേട്ടം. ഒന്നാം ലോകയുദ്ധത്തിനുശേഷം 'വാഴ്സയിൽ ഉടമ്പടി' (1919), സർവരാജ്യസഖ്യം (League of Nations) എന്ന ലോകസംഘടനയുടെ സൃഷ്ടിക്കു വഴിതെളിച്ചു. ലോകസമാധാനം കൈവരുത്തുകയും ലോകരാഷ്ട്രങ്ങൾക്കിടയിൽ കൂടുതൽ സഹകരണമനോഭാവം സഞ്ജാതമാക്കുകയും ആയിരുന്നു പ്രസ്തുതസംഘടനയുടെ ലക്ഷ്യം. (permanent Court of International Justice) എന്ന പേരിൽ ഒരു അന്താരാഷ്ട്രനീതിന്യായക്കോടതി 1921-ൽ സ്ഥാപിതമായി. ഇത് 1946-ൽ നിലവിൽവന്ന ലോകകോടതി(International Court of Justice)യുടെ മുന്നോടിയായിരുന്നു. ലീഗ് ഓഫ് നേഷൻസ് പരാജയപ്പെട്ടു. എന്നാൽ രണ്ടാം ലോകയുദ്ധത്തിനുശേഷം സ്ഥാപിതമായ ഐക്യരാഷ്ട്രസംഘടന മറ്റൊരു ലോകയുദ്ധത്തിൽ നിന്നും ലോകത്തെ രക്ഷിക്കാനുള്ള അന്താരാഷ്ട്രയത്നങ്ങളുടെ അടിത്തറ പാകി.
വരി 21:
== ആധുനിക പ്രാധാന്യം ==
 
അന്താരാഷ്ട്രനിയമം രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ഇടപാടുകളും നിയന്ത്രിക്കുന്നതിന് അത്യന്താപേക്ഷിതമായ ചട്ടങ്ങളുടെ സംഹിതയാണ്. ക്രമീകൃതവും വ്യവസ്ഥാപിതവുമായ ഒരു അന്താരാഷ്ട്രനിയമസംഹിതയില്ലെങ്കിൽ ലോകരാഷ്ട്രസമുച്ചയത്തിൽ ജനതയ്ക്ക് വ്യാപാരം, വിജ്ഞാനവിനിമയം തുടങ്ങിയവയെ സംബന്ധിച്ച പ്രയോജനങ്ങൾ കൈവരുത്തുക അസാധ്യമായിത്തീരും. ലോകചരിത്രത്തിൽ മറ്റേതൊരു കാലഘട്ടത്തെയും അപേക്ഷിച്ച് കഴിഞ്ഞ അര ശ.-ത്തിലാണ് അന്താരാഷ്ട്രനിയമത്തിന് വികാസവും ക്രമവത്കരണവും വന്നിട്ടുള്ളത്. രാജ്യങ്ങൾ തമ്മിലുള്ള അനുപേക്ഷണീയമായ പരസ്പരാശ്രയത്വവും സമയം, ദൂരം, ആശയവിനിമയം എന്നിവയിലുള്ള വൈഷമ്യങ്ങളെ അതിജീവിച്ചുകൊണ്ടുണ്ടായിട്ടുള്ള പുതിയ കണ്ടുപിടിത്തങ്ങളും അന്താരാഷ്ട്രനിയമത്തിന്റെ പുരോഗതിക്കു കാരണമായി. 1947-ൽ അന്താരാഷ്ട്രനിയമക്കമ്മിഷന്റെ (Interna-tional Law Commission) നിയമനം ഇക്കാര്യത്തിൽ ശ്രദ്ധേയമായ ഒരു കാല്വയ്പാണ്. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്രനിയമത്തെ ക്രോഡീകരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഫലമായിട്ടാണ് പ്രസ്തുത കമ്മിഷൻ ആവിർഭവിച്ചത്. 1949 മുതൽ ഈ കമ്മിഷൻ അതിന്റെ പ്രവൃത്തി ആരംഭിച്ചു. 'സ്റ്റേറ്റുകളുടെ മൌലികമായ ബാധ്യതകളുംബാദ്ധ്യതകളും അവകാശങ്ങളും', 'മനുഷ്യസമൂഹത്തിന്റെ സമാധാനത്തിനും സുരക്ഷിതത്ത്വത്തിനും എതിരായുള്ള കുറ്റകൃത്യങ്ങൾ', 'അന്താരാഷ്ട്രക്കരാറുകളിൽ ഏർപ്പെടുത്താവുന്ന നിബന്ധനകൾ', 'പുറംകടലുകളിലുള്ള അവകാശങ്ങൾ', 'ആർബിട്രേഷൻ നടപടിക്രമങ്ങൾ', 'അന്താരാഷ്ട്ര ക്രിമിനൽ നടപടികൾ സംബന്ധിച്ച അധികാര പരിധികൾ', 'നയതന്ത്രബന്ധങ്ങൾ സംബന്ധിച്ച കാര്യങ്ങൾ', 'സ്റ്റേറ്റുകളും അന്താരാഷ്ട്രസംഘടനകളും തമ്മിലുള്ള ബന്ധം' തുടങ്ങിയവ കമ്മിഷന്റെ പരിഗണനയ്ക്കു വിധേയമായി. നിയമത്തിന്റെ നിഷ്കൃഷ്ടമായ അർഥത്തിൽ അന്താരാഷ്ട്രനിയമത്തെ അതിൽപ്പെടുത്താൻ സാധിക്കുമോ എന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. അന്താരാഷ്ട്രനിയമത്തിന് നിലനില്പുതന്നെയുണ്ടോ എന്ന് ഒരു ചോദ്യവും ഉയർന്നിട്ടുണ്ട്. ഇതിനു പ്രധാന കാരണം അന്താരാഷ്ട്ര നിയമത്തിന്റെ മുഖ്യോദ്ദേശ്യം സമാധാനസംരക്ഷണമാണെന്നതും അന്താരാഷ്ട്രനിയമത്തിന്റെ നൂതനവശങ്ങൾക്ക് ശരിയായ പ്രസിദ്ധീകരണം സിദ്ധിച്ചിട്ടില്ലെന്നതും ആണ്. എന്നാൽ യുദ്ധവും സമാധാനവും സംബന്ധിച്ച പ്രശ്നങ്ങളോടൊപ്പം അന്താരാഷ്ട്രപ്രാധാന്യമുള്ള പല കാര്യങ്ങളും ആധുനിക അന്താരാഷ്ട്രനിയമത്തിൽ ഉൾപ്പെടുന്നു. പുറംനാടുകളിലുള്ള പൌരൻമാർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളും നാടുകടത്തൽ, പൌരത്വം, ദേശീയത തുടങ്ങിയവ സംബന്ധിച്ച പ്രശ്നങ്ങളും കുറ്റവാളികളുടെ കൈമാറ്റവും, അന്താരാഷ്ട്രക്കരാറുകളുടെ വ്യാഖ്യാനവും, വ്യാപാരം, വാണിജ്യം, ഗതാഗതം തുടങ്ങിയവ സംബന്ധിച്ച ഏർപ്പാടുകളും അന്താരാഷ്ട്രനിയമം ഇന്നു കൈകാര്യം ചെയ്യുന്നുണ്ട്. ചില സന്ദർഭങ്ങളിൽ അന്താരാഷ്ട്രനിയമത്തിന്റെ നിഷേധം യുദ്ധത്തിലേക്കു രാജ്യങ്ങളെ നയിക്കുകയും അത് അന്താരാഷ്ട്രനിയമത്തിന്റെ പരാജയമായി പരിഗണിക്കപ്പെടുകയും ചെയ്യാറുണ്ട്.
 
എന്നാൽ ഇത് എത്രമാത്രം ശരിയാണെന്ന് തീർത്തുപറഞ്ഞുകൂടാ. യുദ്ധകാലത്ത് അന്താരാഷ്ട്രനിയമം തകർന്നു പോകുന്നു എന്നുപറയുന്നത് ഒട്ടും ശരിയല്ല. യുദ്ധകാല പരിതഃസ്ഥിതിയിലും രാജ്യങ്ങൾ അനുഷ്ഠിക്കേണ്ട പല അന്താരാഷ്ട്രനിയമതത്ത്വങ്ങളും ഇന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. ചേരിചേരാനയം സംബന്ധിച്ചും ഇത് പ്രസക്തമാണ്. ഒരു രാജ്യത്തിലെ സാധാരണനിയമത്തിന്റെ കാര്യമെടുത്താലും നിയമം ലംഘിക്കപ്പെടുന്നു എന്നുള്ളതുകൊണ്ട് നിയമത്തിന്റെ അസ്തിത്വം നിഷേധിക്കാവുന്നതല്ല. ഒരു രാജ്യത്തിലെ സാധാരണനിയമംകൊണ്ടുദ്ദേശിക്കുന്ന ശാശ്വതമായ ആഭ്യന്തരസമാധാനവും സുഗമവും സുലഭവും ചെലവുകുറഞ്ഞതുമായ നീതിനിർവഹണവും ഫലപ്രദമായില്ലെങ്കിൽ അവിടെ നിയമമില്ലെന്ന് കരുതാൻ സാധിക്കില്ല. അന്താരാഷ്ട്രസമാധാനം നിലനിർത്തി യുദ്ധവും കിടമത്സരങ്ങളും തുടച്ചുനീക്കണമെന്നുള്ളതാണ് അന്താരാഷ്ട്രനിയമത്തിന്റെ പരമോന്നതമായ ഉദ്ദേശ്യമെങ്കിലും അത് സാധിതപ്രായമായിട്ടുണ്ടെന്ന് പ്രസ്തുത നിയമവിഭാഗം തന്നെ അവകാശപ്പെടുന്നില്ല. ബ്രിട്ടിഷ് നിയമ ശാസ്ത്രജ്ഞനായിരുന്ന ജോൺ ആസ്റ്റിൻ (1830-1920) അഭിപ്രായപ്പെട്ടത്, അന്താരാഷ്ട്രനിയമം ശരിയായ അർഥത്തിൽ ഒരു നിയമമല്ല, ചില ക്ളബ്ബുകളെയും സൊസൈറ്റികളെയും നിയന്ത്രിക്കുന്ന നിർദേശകതത്ത്വങ്ങൾപോലെയുള്ളനിർദ്ദേശകതത്ത്വങ്ങൾപോലെയുള്ള ചില വ്യവസ്ഥകൾ മാത്രമാണെന്നാണ്. അദ്ദേഹത്തിന്റെ ഭാഷയിൽ, അതിനു പരമാവധി നല്കാവുന്ന പേര് 'അനിഷേധ്യമായ അന്താരാഷ്ട്രസദാചാരം' (Positive International morality) എന്നാണ്. നിയമം നിയമമാകുന്നതിന് ഒരു പരമാധികാരനിയമനിർമാണപരമാധികാരനിയമനിർമ്മാണ സ്ഥാപനത്തിന്റെ ആവശ്യകത നിലനിന്നിരുന്ന കാലഘട്ടത്തിലാണ് ആസ്റ്റിന്റെ പ്രമാണങ്ങൾക്ക് പ്രസക്തിയുണ്ടായിരുന്നത്. അതിനാൽ ആസ്റ്റിൻ തന്നെ പറഞ്ഞത് അന്താരാഷ്ട്രനിയമം രാഷ്ട്രങ്ങൾക്കിടയിൽ നിലനിന്നിരുന്ന ചില അഭിപ്രായഗതികളും ധാരണകളും മാത്രമാണെന്നാണ്. അന്താരാഷ്ട്രനിയമനിർമാണത്തിന്അന്താരാഷ്ട്രനിയമനിർമ്മാണത്തിന് പരമാധികാരസമിതിയോ സഭയോ ഇല്ലെന്നതും ഉള്ള നിയമങ്ങൾ തന്നെ പരമാധികാരയുക്തമല്ലെന്നതും അന്താരാഷ്ട്രനിയമത്തിന് നിയമപ്രാബല്യം ഇല്ലെന്നതിന് ഉപോദ്ബലകമായ തെളിവുകളാണ്.
 
എന്നാൽ, ആസ്റ്റിന്റെ കാലത്ത് പ്രാബല്യത്തിലിരുന്ന പല സിദ്ധാന്തങ്ങളും ഇന്ന് കാലഹരണപ്പെട്ടു തുടങ്ങിയിരിക്കുന്നു. പല സമയത്തും സന്ദർഭങ്ങളിലും നിയമനിർമാണസഭകളുടെനിയമനിർമ്മാണസഭകളുടെ അഭാവത്തിൽ നിയമവ്യവസ്ഥകൾ പല ജനസമൂഹങ്ങളുടെയിടയിലും അംഗീകരിച്ച് നടപ്പിൽ വരുത്തിയിരുന്നതായി കാണാം. അതുപോലെതന്നെ കഴിഞ്ഞ 50 വർഷങ്ങളിൽ അന്താരാഷ്ട്രനിയമനിർമാണംഅന്താരാഷ്ട്രനിയമനിർമ്മാണം വിപുലമായ തോതിൽ നടന്നിട്ടുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. അന്താരാഷ്ട്രസമ്മേളനങ്ങളും കൺവെൻഷനുകളും അംഗീകരിച്ച ആചാരങ്ങളും മര്യാദകളും അന്താരാഷ്ട്രനിയമത്തിന്റെ സുപ്രധാനഭാഗമായിത്തീർന്നിട്ടുണ്ട്. ഉദാ. 1958-ലെ 'ജനീവാ കൺവെൻഷൻ', 1961-ലെ 'വീയന്നാ കൺവെൻഷൻ' തുടങ്ങിയവ. രണ്ടാമത്തെ കൺവെൻഷൻ ബന്ധപ്പെട്ട കക്ഷികളുടെ സമ്മതപ്രകാരം നയതന്ത്രബന്ധങ്ങളും നയതന്ത്രപ്രതിനിധികൾക്കു നല്കേണ്ട സംരക്ഷണങ്ങളും പ്രത്യേക അവകാശങ്ങളും ക്രോഡീകരിച്ചു.
 
== നിയമപ്രാബല്യം ==
 
മിക്കരാഷ്ട്രങ്ങളും അന്താരാഷ്ട്ര ഏജൻസികളുടെ തീരുമാനങ്ങൾ ആദരിക്കുന്നു. അന്താരാഷ്ട്രസമിതികൾ, രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അന്താരാഷ്ട്രനിയമം അടിസ്ഥാനമാക്കിത്തന്നെയാണ് പരിഗണിക്കുന്നത്. പല രാജ്യങ്ങളിലും കോടതികൾ അന്താരാഷ്ട്രനിയമത്തെ അംഗീകരിച്ചുകഴിഞ്ഞിരിക്കുകയാണ്. ഉദാ. യു.എസ്. സുപ്രീംകോടതി പലപ്പോഴും അന്താരാഷ്ട്രനിയമങ്ങളെ ആദരിച്ചിട്ടുണ്ട്. 'അന്താരാഷ്ട്രനിയമത്തെ ലംഘിക്കുംവിധം അമേരിക്കൻ നിയമത്തെ വ്യാഖ്യാനിക്കുവാൻ പാടില്ല' എന്ന് യു.എസ്. ചീഫ് ജസ്റ്റിസ് ജോൺ മാർഷൽ (1755-1835) അഭിപ്രായപ്പെട്ടിട്ടുണ്ട്. യു.എസ്. ഭരണഘടനയിലെ ആറാം ഖണ്ഡികയിൽ അന്താരാഷ്ട്രക്കരാറുകൾക്ക് മാന്യസ്ഥാനമാണ് കല്പിച്ചിട്ടുള്ളത്. ഇന്ത്യൻ ഭരണഘടനയിൽ നിർദേശകതത്ത്വങ്ങളുടെനിർദ്ദേശകതത്ത്വങ്ങളുടെ കൂട്ടത്തിൽ അന്താരാഷ്ട്രനിയമത്തിന്റെ പ്രസക്തി പ്രത്യേകം ചൂണ്ടിക്കാണിച്ചിരിക്കുന്നു. രാഷ്ട്രാന്തരങ്ങളിൽ സമാധാനവും സുരക്ഷിതത്ത്വവും അഭിവൃദ്ധിപ്പെടുത്തുന്നതിനും രാഷ്ട്രങ്ങൾ തമ്മിൽ ന്യായവും മാന്യവുമായ ബന്ധങ്ങൾ നിലനിർത്തുന്നതിനും അന്താരാഷ്ട്രതർക്കങ്ങളെ മധ്യസ്ഥതീരുമാനംവഴി പരിഹരിക്കുന്നതിനും ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്നു (51-ാം വകുപ്പ്). ഇതിലെ 'സി' ഉപവകുപ്പ് അന്താരാഷ്ട്രനിയമത്തെ മാനിക്കുവാനും അന്താരാഷ്ട്രബന്ധങ്ങളിൽ കരാർബാധ്യതകൾകരാർബാദ്ധ്യതകൾ പാലിക്കുവാനും സ്റ്റേറ്റിനോടു നിർദേശിക്കുന്നുനിർദ്ദേശിക്കുന്നു.
 
1945-ലെ 'സാൻഫ്രാൻസിസ്കോ സമ്മേളനം' അംഗീകരിച്ച ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ അനുസരിച്ചുളള അന്താരാഷ്ട്രനിയമം സാർവലൌകികമായി അംഗീകരിക്കപ്പെടുകയും പ്രസ്തുത ചാർട്ടറിനാൽ തന്നെ രൂപവത്കരിക്കപ്പെട്ട ലോകകോടതി മുഖാന്തരം നടപ്പിലാക്കേണ്ട നിയമമായി സ്റ്റാറ്റ്യൂട്ടുകളിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും അന്താരാഷ്ട്രനിയമം വിശദാംശങ്ങളിൽ പലപ്പോഴും അസന്നിഗ്ധമോ നിർണീതമോ അല്ലാതെയാണിരിക്കുന്നത്. പല അന്താരാഷ്ട്രസമ്മേളനങ്ങളും പരാജയപ്പെട്ടിട്ടുള്ളതിന് ദൃഷ്ടാന്തങ്ങളുണ്ട്.
വരി 39:
=== സ്വാഭാവികനിയമം ===
 
സ്റ്റേറ്റുകൾ സ്വാഭാവികനിയമാധിഷ്ഠിതങ്ങളാകയാൽ അവ അന്താരാഷ്ട്രനിയമം അനുസരിക്കുന്നത് ഒരുതരത്തിൽ ഓരോ പ്രത്യേകസാഹചര്യത്തിലും സ്വാഭാവികനിയമം അനുസരിച്ചും മാത്രമാണ്. ഈ സിദ്ധാന്തപ്രകാരം അന്താരാഷ്ട്രനിയമം അതിലും ഉപരിയായ സ്വാഭാവികനിയമത്തിന്റെ ഒരു ഭാഗം മാത്രമാണ്. 'രാഷ്ട്രങ്ങളുടെ നിയമം' അതായത്, 'അന്താരാഷ്ട്രനിയമം' എന്നത് രാഷ്ട്രങ്ങളിൽ പ്രയോഗിക്കുന്ന സ്വാഭാവികനിയമം മാത്രമാണ് എന്ന് വാറ്റൽ പറഞ്ഞിട്ടുണ്ട്. വ്യക്തികളെ ഉൾക്കൊള്ളുന്നവയാണ് സ്റ്റേറ്റുകൾ. വ്യക്തികൾ എപ്രകാരം സ്വാഭാവികനിയമം അനുസരിക്കണമോ അതുപോലെ വിവിധ വ്യക്തികളടങ്ങിയ സ്റ്റേറ്റുകളും പ്രസ്തുത നിയമം അനുസരിക്കണം. പല നിയമപണ്ഡിതൻമാരും രാഷ്ട്രങ്ങൾക്കുള്ള സ്വാഭാവികനിയമമായിട്ടാണ് അന്താരാഷ്ട്രനിയമത്തെ വിവക്ഷിച്ചിട്ടുള്ളത്. സ്വാഭാവികനിയമത്തിന് വിവിധ വ്യാഖ്യാനങ്ങൾ ആകാമെന്നുള്ളതുകൊണ്ട് ഈ സിദ്ധാന്തത്തിന് ഇന്നു പ്രാബല്യം കുറഞ്ഞുവരുന്നു. 1949-ൽ അന്താരാഷ്ട്രനിയമക്കമ്മിഷൻ തയ്യാറാക്കിയ രാഷ്ട്രങ്ങളുടെ അവകാശങ്ങളെയും ബാധ്യതകളെയുംബാദ്ധ്യതകളെയും സംബന്ധിച്ച പ്രഖ്യാപനത്തിൽ സ്വാഭാവികനിയമതത്ത്വങ്ങളുടെ സ്വാധീനശക്തി കാണാം.
 
=== പോസിറ്റിവിസം ===
വരി 51:
=== അന്താരാഷ്ട്രക്കരാറുകൾ ===
 
ഐക്യരാഷ്ട്രസംഘടനയുടെ അംഗത്വം സ്വീകരിച്ചുകൊണ്ട് രാഷ്ട്രങ്ങൾ തമ്മിലുണ്ടാക്കുന്ന ഉടമ്പടികൾ നിയമനിർമാണക്കരാറുകൾക്ക്നിയമനിർമ്മാണക്കരാറുകൾക്ക് ഉദാഹരണമാണ്. ഐക്യരാഷ്ട്രസഭയുടെ പ്രമാണം തന്നെ ബന്ധപ്പെട്ട കക്ഷികളെ സംബന്ധിച്ചിടത്തോളം നിയമാധിഷ്ഠിതക്കരാറിനു തുല്യമാണ്. യുദ്ധകാലത്ത് പല കരാറുകളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഉദാ. റെഡ്ക്രോസ്, അടിമവ്യാപാരം, വ്യോമയാനം, അന്താരാഷ്ട്ര നദികളിലൂടെയുള്ള ഗതാഗതം തുടങ്ങിയവ സംബന്ധിച്ച കരാറുകൾ. പൊതുപ്രാധാന്യമുള്ളവയും പൊതുവേ രാഷ്ട്രങ്ങളെ ബാധിക്കുന്നവയും ആയ ഇത്തരം കരാറുകൾ കൂടാതെ ബന്ധപ്പെട്ട കക്ഷികളെ മാത്രം ബാധിക്കുന്ന ഉഭയകക്ഷിക്കരാറുകളും ഉണ്ടാകാം.ക്രിമിനൽ കുറ്റവാളികളുടെ കൈമാറ്റം സംബന്ധിച്ച് 19-ാം ശ.-ത്തിലുണ്ടായ പല ഉടമ്പടികളും അത്തരത്തിലുള്ള കാര്യങ്ങൾക്കു പൊതുവായ വ്യവസ്ഥകൾ നല്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. അങ്ങനെ ഉദ്ഭൂതമാകുന്ന കീഴ്നടപ്പുകൾ കൂടുതൽ രാഷ്ട്രങ്ങൾ നടപ്പിലാക്കുമ്പോൾ അവ പൊതുവിലുള്ള ചട്ടങ്ങളായി മാറുന്നു.
 
=== ആചാരമര്യാദകൾ ===
 
രാഷ്ട്രങ്ങളുടെ ആചാരമര്യാദകൾക്ക് കാലക്രമേണ നിയമപ്രാബല്യം സിദ്ധിക്കുന്നു. രാഷ്ട്രങ്ങൾ സാധാരണഗതിയിൽ പിൻതുടരുന്ന ആചാരങ്ങൾ പ്രധാനമായും നയതന്ത്രപ്രതിനിധികളുടെ കാര്യത്തിലും അന്താരാഷ്ട്രസ്ഥാപനങ്ങളുടെ കാര്യത്തിലും ധാരാളം പ്രതിഫലിച്ചുകണ്ടിട്ടുണ്ട്. ആധുനിക അന്താരാഷ്ട്രനിയമജ്ഞനായ സ്റ്റാർകെയുടെ അഭിപ്രായത്തിൽ ഒരു ആചാരത്തിന് നിയമപ്രാബല്യം സിദ്ധിക്കണമെങ്കിൽ അതു രണ്ടു നിബന്ധനകൾക്കു വിധേയമായിരിക്കണം. ഒന്നാമതായി പ്രസ്തുത ആചാരം പല തവണയും ആവർത്തിക്കപ്പെട്ടിരിക്കണം. മറ്റൊന്ന് പ്രസ്തുത ആചാരം അനുസരിക്കുമ്പോൾ ഒരു ബാധ്യസ്ഥതാമനോഭാവം (opinio juris sive necessitatis) ഉണ്ടായിരിക്കണം. വിവിധ പരിതഃസ്ഥിതികൾക്കനുസൃതമായി ആചാരങ്ങൾക്ക് നിയമപ്രാബല്യം കിട്ടുന്നതിന് പഴക്കം ആവശ്യമാണ്. 1927-ൽ അന്താരാഷ്ട്രകോടതി 'ലോട്ടസ്കേസി'ൽ മേല്പറഞ്ഞ ബാധ്യസ്ഥതാമനോഭാവത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയുണ്ടായി. 1947-ൽ ഐക്യരാഷ്ട്രസഭയ്ക്ക് അന്താരാഷ്ട്രനിയമക്കമ്മിഷൻ നല്കിയ നിർദേശമനുസരിച്ച്നിർദ്ദേശമനുസരിച്ച് അന്താരാഷ്ട്ര ആചാരമര്യാദകൾ നിഷ്പ്രയാസം മനസ്സിലാക്കുന്നതിനുവേണ്ടി ഉപാധികൾ സൃഷ്ടിക്കേണ്ടതുണ്ട്.
 
=== സാധാരണ നിയമതത്ത്വങ്ങൾ ===
വരി 67:
=== നിയമപണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ ===
 
അന്താരാഷ്ട്രനിയമത്തിന്റെ പുരോഗതിക്കും അതു കൈവരിച്ചിട്ടുള്ള പദവിക്കും ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത് നിയമശാസ്ത്രപണ്ഡിതൻമാരുടെ കൃതികളും വിദഗ്ധാഭിപ്രായവുംവിദഗ്ദ്ധാഭിപ്രായവും ആണ്. ഇക്കാര്യത്തിൽ വിവിധരാജ്യങ്ങൾ അവയുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. അന്താരാഷ്ട്രപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ കോടതികളും മറ്റും സ്ഥാപിതമാകുന്നതുവരെ പണ്ഡിതാഭിപ്രായം തന്നെയായിരുന്നു അന്താരാഷ്ട്രനിയമത്തിനുള്ള മുഖ്യാധാരം. അന്താരാഷ്ട്ര നീതിന്യായക്കോടതി സ്ഥാപിതമായതിനുശേഷവും നിയമശാസ്ത്രവിശാരദൻമാരുടെ അഭിപ്രായങ്ങളെ മാനിക്കണമെന്ന് വ്യവസ്ഥയുണ്ട്.
 
=== അന്താരാഷ്ട്രസ്ഥാപനങ്ങളുടെ തീരുമാനങ്ങൾ ===
വരി 73:
ആധുനികകാലത്തെ രാഷ്ട്രങ്ങൾ തമ്മിലുള്ള ഇടപാടുകൾ സംബന്ധിച്ചും പിന്നോക്കം നില്ക്കുന്ന രാഷ്ട്രങ്ങളിൽ വികസിതരാഷ്ട്രങ്ങൾക്കുള്ള താത്പര്യം പ്രമാണിച്ചും പല അന്താരാഷ്ട്രസംഘടനകളുടേയും സ്ഥാപനങ്ങളുടേയും തീരുമാനങ്ങൾക്ക് ഗണ്യമായ പ്രാധാന്യം സിദ്ധിച്ചിട്ടുണ്ട്. ഇവയുടെ തീരുമാനങ്ങളും വ്യാഖ്യാനങ്ങളും അന്താരാഷ്ട്രനിയമത്തിന്റെ തന്നെ ഭാഗമായിത്തീർന്നു. രാഷ്ട്രങ്ങളെ അംഗീകരിക്കുന്നതിനും, രാഷ്ട്രങ്ങൾ തമ്മിലുള്ള പെരുമാറ്റച്ചട്ടങ്ങളെ നിയന്ത്രിക്കുന്നതിനും അന്താരാഷ്ട്രനിയമത്തിൽ പ്രത്യേക ഉടമ്പടികളും കീഴ്വഴക്കങ്ങളും ഉണ്ട്. അന്താരാഷ്ട്രനിയമതത്ത്വങ്ങൾ യുദ്ധകാലപരിതഃസ്ഥിതിയിലും നടപ്പിലാക്കുന്നു. ചേരിചേരാനയവും അന്താരാഷ്ട്രസാമ്പത്തിക ബന്ധങ്ങളിലുണ്ടാകുന്ന പ്രത്യേക ബന്ധങ്ങളും തത്സംബന്ധമായി ഏർപ്പെടുത്താവുന്ന പ്രത്യേക നിബന്ധനകളും അന്താരാഷ്ട്രനിയമത്തിന്റെ ഭാഗമായിത്തീരുന്നു. ഐക്യരാഷ്ട്രസഭയുടെ സ്ഥാപനത്തോടുകൂടി പുതിയ അന്താരാഷ്ട്രസ്ഥാപനങ്ങൾ ഉടലെടുക്കുകയും മുൻപ് നിലവിലിരുന്ന സംഘടനകൾക്കും സ്ഥാപനങ്ങൾക്കും കൂടുതൽ വ്യാപ്തിയും അർഥവും കൈവരികയും ചെയ്തു.
 
== ബാധ്യതകളുംബാദ്ധ്യതകളും അവകാശങ്ങളും ==
 
രാഷ്ട്രങ്ങൾ ആണ് അന്താരാഷ്ട്രനിയമത്തിലെ മുഖ്യഘടകങ്ങളെങ്കിലും പരോക്ഷമായി വ്യക്തികൾക്കും അതിൽ സ്ഥാനമില്ലാതില്ല. അടിമകളുടേയും കപ്പൽകൊള്ളക്കാരുടേയും കാര്യം എക്കാലവും അന്താരാഷ്ട്രപ്രാധാന്യം കൈവരിച്ചിട്ടുണ്ട്. സാധാരണയായി ഒരു രാഷ്ട്രം എന്ന നില കൈവരുന്നതിന് ഒരു പ്രത്യേക വിഭാഗവും അവിടെ വസിക്കുന്ന ജനതയും ആ ജനതയ്ക്ക് ഒരു വ്യവസ്ഥാപിതഭരണരീതിയും വിദേശകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവും ഉണ്ടായിരിക്കേണ്ടതാണ്. രാഷ്ട്രങ്ങൾക്കുതമ്മിൽ സമത്വം ഉണ്ടെന്നാണ് കരുതപ്പെടുന്നതെങ്കിലും പ്രായോഗിക തലത്തിൽ ഇത് പൂർണമായും ശരിയല്ല. വൻശക്തികളെന്ന് കരുതപ്പെടുന്ന രാഷ്ട്രങ്ങളോടൊപ്പംതന്നെ, അടുത്തകാലത്ത് സ്വാതന്ത്യ്രം നേടിയിട്ടുള്ള ചെറിയ രാഷ്ട്രങ്ങൾക്കും ഐക്യരാഷ്ട്രസഭയിൽ അംഗമാകുന്നതിന് അർഹതയുണ്ടെങ്കിലും ചില രാജ്യങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ ഘടന അനുസരിച്ചുതന്നെ 'നിഷേധാധികാരം' (Veto) പ്രയോഗിക്കാൻ പ്രത്യേക അവകാശങ്ങൾ നല്കിയിരിക്കുന്നതായി കാണാം. പുതിയ രാഷ്ട്രങ്ങൾ നിലവിൽ വരുന്നതോടുകൂടി അവയ്ക്ക് മറ്റു രാഷ്ട്രങ്ങൾ അംഗീകാരം നല്കേണ്ടതുണ്ട്. അന്താരാഷ്ട്ര നിയമത്തിൽ 'അംഗീകാരം' (Recognition) എന്നത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ഒരു പുതിയ രാഷ്ട്രീയഘടനയോടുകൂടിയ ഭൂവിഭാഗത്തേയും അതിലെ ജനങ്ങളേയും ഒന്നോ അതിൽ കൂടുതലോ രാഷ്ട്രങ്ങൾ മറ്റെല്ലാ രാഷ്ട്രങ്ങളിൽനിന്നും വ്യത്യസ്തമായി സ്വീകരിക്കുകയും അതിനോട് സ്വതന്ത്രമായ ബന്ധങ്ങൾ പുലർത്തുകയും ചെയ്യുമ്പോഴാണ് പ്രസ്തുത രാഷ്ട്രം അംഗീകരിക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നത്. ചരിത്രപരമായ വ്യതിയാനങ്ങൾക്കനുസൃതമായി ചില രാജ്യങ്ങൾ ഇല്ലാതാകുകയും ചിലത് പുതുതായി ഉണ്ടാകുകയും നിലവിലുള്ളത് പലതായി വിഭജിക്കപ്പെടുകയും ഒന്നിലധികം എണ്ണം കൂടിച്ചേർന്ന് പുതിയ രാജ്യം നിലവിൽവരികയും ചെയ്തേക്കാം. അംഗീകാരം സിദ്ധിച്ചിട്ടുള്ള രാഷ്ട്രങ്ങൾക്കുമാത്രമേ അന്താരാഷ്ട്രനിയമപരമായ അവകാശങ്ങളും ആനുകൂല്യങ്ങളും പ്രത്യേക പരിരക്ഷകളും സിദ്ധിക്കുകയുള്ളു. അംഗീകാരം സിദ്ധിച്ച ഒരു രാഷ്ട്രത്തിന് മറ്റു രാഷ്ട്രങ്ങളുമായി കരാറുകളിൽ ഏർപ്പെടുന്നതിനും മറ്റു രാഷ്ട്രങ്ങളിൽ നയതന്ത്രപ്രതിനിധികളെ നിയമിക്കുന്നതിനും സാധിക്കും. പ്രസ്തുത അവകാശങ്ങൾ സിദ്ധിക്കുന്നതോടുകൂടിതന്നെ അന്താരാഷ്ട്ര ബാധ്യതകൾക്കുംബാദ്ധ്യതകൾക്കും അവ വിധേയമാകുന്നു.
 
== പരമാധികാരസങ്കല്പം ==
 
ആഭ്യന്തര പരമാധികാരം ഓരോ രാഷ്ട്രത്തിനുമുണ്ട്. ഭൂവിഭാഗങ്ങളിൽ രാഷ്ട്രങ്ങൾക്കു പരമാധികാരം ലഭിക്കുന്നത് പലവിധത്തിലാകാം, കൈവശപ്പെടുത്തൽ (Occupation), കൂട്ടിച്ചേർക്കൽ (Annexation), കാലപ്പഴക്കംകൊണ്ട് സിദ്ധിക്കുന്ന അവകാശം (Prescription), രാഷ്ട്രങ്ങൾ തമ്മിലുള്ള കൈമാറ്റം (Cession), ഇങ്ങനെ പലവിധത്തിലും ദേശീയമായ പരമാധികാരം രാഷ്ട്രങ്ങൾക്ക് ലഭിക്കുന്നു. കൂടാതെ, വാഴ്സായി സമാധാനസമ്മേളനംകൊണ്ട് ഭൂവിഭാഗങ്ങളിലുള്ള അധികാരം ഒരു രാഷ്ട്രത്തിനു കിട്ടിയെന്നുവരാം. ആധുനികകാലത്ത് അന്താരാഷ്ട്രവ്യോമയാനത്തിൽ ഉണ്ടായിട്ടുള്ള വമ്പിച്ച പുരോഗതിക്കനുസൃതമായി ദേശീയ പരമാധികാരത്തിൽ ചില വിട്ടുവീഴ്ചകൾക്ക് രാഷ്ട്രങ്ങൾ സമ്മതിച്ചിട്ടുണ്ട്. 1944-ൽ ചിക്കാഗോയിൽ ചേർന്ന 'അന്താരാഷ്ട്ര സിവിൽവ്യോമയാനസമ്മേളനം' പല സുപ്രധാനതത്ത്വങ്ങളും ആവിഷ്കരിച്ചു. വ്യോമയാനം സംബന്ധിച്ച സ്വാതന്ത്യ്രത്തിനും ഉപരി ബഹിരാകാശസഞ്ചാരത്തിന്റേയും മറ്റും ഫലമായി അന്താരാഷ്ട്ര നിയമത്തിന് നൂതനമായ സരണികളിൽകൂടി പ്രവഹിക്കേണ്ടതായിവന്നിട്ടുണ്ട്. ബഹിരാകാശം ഒരു രാജ്യത്തിനും സ്വന്തമാക്കാൻ പാടില്ല എന്നും, ബഹിരാകാശ പര്യവേക്ഷണങ്ങൾ എല്ലാ രാജ്യങ്ങളുടെയും പൊതുനന്മയെ മുൻനിർത്തി ആയിരിക്കണമെന്നും ബഹിരാകാശത്ത് ഒരു രാജ്യം നടത്തുന്ന പ്രവർത്തനങ്ങൾ പരിസ്ഥിതിക്ക് ഹാനികരമാകാൻ പാടില്ല എന്നും സമാധാനപരമായ ആവശ്യങ്ങൾക്കുവേണ്ടി മാത്രമേ ബഹിരാകാശവും അന്യഗോളങ്ങളും ഉപയോഗപ്പെടുത്താൻ പാടുള്ളൂ എന്നും 1967-ലെ ബഹിരാകാശ ഉടമ്പടി അനുശാസിക്കുന്നു. ടെലി-കമ്മ്യൂണിക്കേഷൻ മേഖലയിൽ ഉണ്ടായ വമ്പിച്ച ശാസ്ത്ര സാങ്കേതിക പുരോഗതിയുടെ പ്രയോജനം എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുന്നതിനുവേണ്ടി 1973-ൽ ഒരു അന്താരാഷ്ട്ര കൺവെൻഷൻ നിലവിൽ വന്നു. ഉപഗ്രഹങ്ങൾ വഴിയുള്ള സംപ്രേഷണം, ഇന്റർനെറ്റ്, റിമോട്ട് സെൻസിങ് തുടങ്ങിയ നൂതന ശാസ്ത്ര സാങ്കേതിക വിദ്യകൾ അന്താരാഷ്ട്ര നിയമത്തിനു മുന്നിൽ പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. ബഹിരാകാശത്തിന്റെ സമാധാനപരമായ പ്രയോജനപ്പെടുത്തൽ സംബന്ധിച്ച് അന്താരാഷ്ട്രനിയമത്തിനു വിധേയമായി രാഷ്ട്രങ്ങൾ തമ്മിൽ ഉണ്ടായിരിക്കേണ്ട ധാരണയെ 1961-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ പാസ്സാക്കിയ പ്രമേയം അനുശാസിക്കുന്നു. ഒരു രാഷ്ട്രത്തിന്റെ ഭൂപരിധി നിർണയിക്കുന്നതു സംബന്ധിച്ച് 1958-ലെ 'ജനീവാ കൺവെൻഷൻ' അന്താരാഷ്ട്രനിയമക്കമ്മിഷന്റെ നിർദേശങ്ങൾക്കനുസൃതമായിനിർദ്ദേശങ്ങൾക്കനുസൃതമായി ചില തത്ത്വങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കരയോടു ചേർന്നുള്ള സമുദ്രവിഭാഗത്തിൽ 3 മുതൽ 12 മൈൽ വരെ ദൂരം ബന്ധപ്പെട്ട രാഷ്ട്രത്തിന്റെ അധികാരപരിധിയിൽപ്പെടുന്നതാണ്. അതുപോലതന്നെ കരയോടുതൊട്ടു കിടക്കുന്ന സമുദ്രത്തിന്റെ അടിത്തട്ടുകൾ സംബന്ധിച്ചും വ്യവസ്ഥകൾ ഉണ്ടാക്കിയിട്ടുണ്ട്. 1973 മുതൽ 1982 വരെ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ചർച്ചകളുടെ പരിണിതപരിണത ഫലമായി ഉരുത്തിരിഞ്ഞ 1982-ലെ സമുദ്ര നിയമങ്ങളെപ്പറ്റിയുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ ഈ വിഷയത്തെ സംബന്ധിച്ചുള്ള അന്താരാഷ്ട്ര നിയമങ്ങൾ നവീകരിക്കുകയും ക്രോഡീകരിക്കുകയും ചെയ്തു.
 
== സിവിൽ-ക്രിമിനൽ അധികാരങ്ങൾ ==
വരി 87:
== പിന്തുടർച്ചാവകാശം ==
 
അന്താരാഷ്ട്രനിയമത്തിന് കൈകാര്യം ചെയ്യേണ്ടിവരുന്ന മറ്റൊരു പ്രശ്നം ഒരു രാജ്യത്തിനുണ്ടായിരുന്ന അവകാശങ്ങൾ മറ്റൊരു രാജ്യത്തിനു പിന്തുടർച്ചയായി ലഭിക്കുന്നതു സംബന്ധിച്ചുള്ളതാണ്. പുതിയ രാജ്യം അന്താരാഷ്ട്രനിയമത്തിന്റെ വെളിച്ചത്തിൽ എത്രമാത്രം അവകാശങ്ങൾക്ക് അർഹവും ബാധ്യതകൾക്കുബാദ്ധ്യതകൾക്കു വിധേയവും ആകുന്നുവെന്നുള്ളതാണ് മുഖ്യപ്രശ്നം. അന്താരാഷ്ട്രനിയമത്തിലെ മുഖ്യഘടകം എന്ന നിലയിൽ ഒരു രാഷ്ട്രത്തിന് പല ചുമതലകളും നിർവഹിക്കേണ്ടതായുണ്ട്. മുഖ്യമായും ഉടമ്പടികളെയും മറ്റു കരാറുകളേയും വസ്തുവിന്റെ ഉപയോഗത്തേയും അന്താരാഷ്ട്ര കുറ്റങ്ങളേയും സംബന്ധിച്ചവ ആയിരിക്കും പ്രസ്തുത ചുമതലകൾ. സുപ്രസിദ്ധമായ 'ആംഗ്ളോ-ഇറാനിയൻ ഓയിൽ കമ്പനി കേസി'ൽ ഇവ വിശദമായി വിശകലനം ചെയ്തിട്ടുണ്ട്. കോടതികളുടെ അധികാരപരിധി, രാഷ്ട്രങ്ങൾക്ക് വസ്തുവിൻമേലും വ്യക്തികളിൻമേലും നടപടികളിലും സംഭവങ്ങളിലും ഉള്ള അധികാരപരിധി എന്നിവയാണ് അന്താരാഷ്ട്രനിയമത്തിന്റെ മറ്റൊരു സുപ്രധാനവശം. അന്താരാഷ്ട്രനിയമമനുസരിച്ച്, ഒരു രാഷ്ട്രത്തിന്റെ സ്വത്തുക്കളും രാഷ്ട്രത്തലവനും തന്ത്രപ്രതിനിധികളും മറ്റൊരു രാഷ്ട്രത്തിന്റെ സിവിൽ-ക്രിമിനൽ നടപടികൾക്കു വിധേയമല്ല; സ്വമനസ്സാലേസ്വമനസാലേ വിധേയമാകുന്നതിന് ഈ തത്ത്വം എതിരല്ല. ഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിലേക്ക് നയതന്ത്രപ്രതിനിധികളെ അയയ്ക്കുകയെന്നത് രാഷ്ട്രങ്ങൾ തമ്മിലുള്ള ഇടപാടുകൾക്ക് സുഗമമായ സൌകര്യം നല്കുന്നതിന് സഹായകരമാണ്. 1961-ലെ 'വിയന്നാ കൺവെൻഷൻ' നയതന്ത്രപ്രതിനിധികളുടെ തരംതിരിക്കലും അധികാരാവകാശങ്ങളുടെ ക്രമവത്കരണവും നടത്തുകയുണ്ടായി. അംബാസഡർമാർക്കും മറ്റു നയതന്ത്രപ്രതിനിധികൾക്കും അത് പ്രത്യേക പരിഗണനകളും സുരക്ഷിതത്വവും നല്കിയിരിക്കുന്നു.
 
== അന്താരാഷ്ട്ര നിയമവും വ്യക്തികളും ==
വരി 105:
==തർക്കപരിഹാരം ==
 
അന്താരാഷ്ട്രതർക്കങ്ങൾ പരിഹരിക്കുന്നത് മധ്യസ്ഥതീരുമാനം മുഖേനയോ നീതിന്യായക്കോടതികൾ മുഖേനയോ ആണ്. ഹേഗിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നീതിന്യായക്കോടതി പല സുപ്രധാന വിധികളും ഇതിനകം തന്നെ നല്കിയിട്ടുണ്ട്. സാധാരണയായി ഉടമ്പടികളുടെ വ്യാഖ്യാനവും അന്താരാഷ്ട്രനിയമപ്രശ്നങ്ങൾക്ക് ഉത്തരം നല്കലും അന്താരാഷ്ട്രബാധ്യതകൾഅന്താരാഷ്ട്രബാദ്ധ്യതകൾ ലംഘിച്ചിട്ടുണ്ടോയെന്ന പരിശോധനയും അപ്രകാരമുണ്ടെങ്കിൽ അതിനുള്ള പരിഹാരനിർദേശവുമാണ്പരിഹാരനിർദ്ദേശവുമാണ് അന്താരാഷ്ട്ര നീതിന്യായക്കോടതിയുടെ നടപടികൾ. മേല്പറഞ്ഞ തീരുമാനങ്ങളല്ലാതെ രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കവിഷയങ്ങൾക്ക് മറ്റു രാഷ്ട്രങ്ങളുടെ സഹകരണത്തോടുകൂടി ഒത്തുതീർപ്പിലെത്താം. ഐക്യരാഷ്ട്രസഭ നിലവിൽ വന്നതിനുശേഷം അന്താരാഷ്ട്രപ്രശ്നങ്ങൾ കൈകാര്യംചെയ്തു തീരുമാനിക്കുന്നതിനുള്ള അധികാരം പ്രസ്തുത സഭയ്ക്കു കൈവന്നിട്ടുണ്ട്. ഇക്കാര്യത്തിൽ സുപ്രധാന പങ്കുവഹിക്കുന്നത് രക്ഷാസമിതി (Security Council) ആണ്.
 
ആധുനികകാലത്ത് അന്താരാഷ്ട്രനിയമത്തിൽ വന്നിട്ടുള്ള ഒരു മുഖ്യഘടകമാണ്, അന്താരാഷ്ട്ര സാമ്പത്തികോന്നമനത്തിൽ രാഷ്ട്രങ്ങൾ യോജിച്ചു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം. അന്താരാഷ്ട്രപ്രാധാന്യമുള്ള പല സംഘടനകളും തദനുസരണം രൂപവത്കൃതമായിട്ടുണ്ട്. ഉദാ. അന്താരാഷ്ട്രനാണയനിധി (International Monetary Fund), യൂറോപ്യൻ എക്കണോമിക് കമ്യൂണിറ്റി, ലോക വ്യാപാര സംഘടന, (WTO) ഭക്ഷ്യകാർഷികസംഘടന (Food and Agricultural Organization) തുടങ്ങിയവ.
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_നിയമം" എന്ന താളിൽനിന്ന് ശേഖരിച്ചത്