"അനൈഹിലേഷൻ ഓഫ് കാസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 30:
| wikisource =
}}
തനിക്ക് നടത്താൻ സാധിക്കാതെ പോയ ഒരു പ്രസംഗം [[അംബേദ്കർ]] 1936-ൽ '''അനൈഹിലേഷൻ ഓഫ് കാസ്റ്റ്''' എന്ന പേരിൽ സ്വന്തം നിലയിൽ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. 1936-ൽ ഡോ. ബി.ആർ. അംബേദ്കറെ [[ജാത്-പാത്-തോടക് മണ്ടൽ]] (ജാതി ഇല്ലാതാക്കാനുള്ള കൂട്ടായ്മ) എന്ന ഹിന്ദു നവോദ്ധാനനവോത്ഥാന സംഘടന [[ലാഹോർ|ലാഹോറിലേയ്ക്ക്]] വാർഷിക സമ്മേളനത്തിൽ പ്രസംഗത്തിനായി ക്ഷണിക്കുകയുണ്ടായി. അംബേദ്കറിന്റെ പ്രസംഗം ലഭിച്ചപ്പോൾ സംഘാടകർക്ക് ഇത് "അസഹനീയമായി" തോന്നുകയും അവർ ക്ഷണം പിൻവലിക്കുകയും ചെയ്തു. ഇതെത്തുടർന്ന് അംബേദ്കർ ഈ ലേഖന‌‌ത്തിന്റെ 1,500 പ്രതികൾ സ്വന്തം നിലയിൽ അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ഉടൻ തന്നെ ഇത് പല ഭാഷകളിലേയ്ക്ക് തർജ്ജമ ചെയ്യപ്പെടുകയും ചെയ്തു. [[ദളിത്]] ജനവിഭാഗങ്ങൾക്കിടയിൽ ഈ ഗ്രന്ഥത്തിന് വലിയ ആരാധകവൃന്ദമുണ്ടെങ്കിലും [[ജാതി (വിവക്ഷകൾ)|ഉന്നതജാതിക്കാർക്കിടയിൽ]] (അവരെ ഉദ്ദേശിച്ചായിരുന്നു ഇത് രചിക്കപ്പെട്ടത് എങ്കിൽ പോലും) ഇതിന് അധികം പ്രചാരം ലഭിക്കുകയുണ്ടാ‌യില്ല.<ref name=ok>{{cite news|title=വീ നീഡ് അംബേദ്കർ, നൗ അർജന്റ്‌ലി|url=http://www.outlookindia.com/article.aspx?289691|accessdate=2014 മാർച്ച് 12|newspaper=ഔട്ട്‌ലുക്ക്|date=2014 മാർച്ച് 10}}</ref>
 
ഈ പ്രസംഗത്തെപ്പറ്റി ഹരിജൻ എന്ന തന്റെ പ്രസിദ്ധീകരണത്തിൽ [[മഹാത്മാ ഗാന്ധി]] വിമർശനം നടത്തുകയുണ്ടായി. അതിനുള്ള മറുപടിയും ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജി വർണ്ണാശ്രമത്തിനനുകൂലമായ നിലപാടെടുത്തത് ഈ ഗ്രന്ഥത്തിൽ വിമർശനവിധേയമാക്കുന്നുണ്ട്. ഗാന്ധി മുന്നോട്ടു വയ്ക്കുന്ന വർണ്ണം [[സ്വാമി ദയാനന്ദ സരസ്വതി|സ്വാമി ദയാനന്ദ സരസ്വതിയുടെ]] വിശ്വാസപ്രകാരമുള്ളതല്ലെന്നും പാരമ്പര്യ തൊഴിലുകളിൽ മനുഷ്യരെ കെട്ടിയിടുന്ന ജാതിസംവിധാനം തന്നെയാണതെന്നുമാണ് അംബേദ്കർ വാദിച്ചത്.<ref name=oki>{{cite news|title=എ റിപ്ലൈ റ്റു ദി മഹാത്മ|url=http://www.outlookindia.com/article.aspx?289692|accessdate=2014 മാർച്ച് 12|newspaper=ഔട്ട്‌ലുക്ക് ഇന്ത്യ|date=2014 മാർച്ച് 10}}</ref>
"https://ml.wikipedia.org/wiki/അനൈഹിലേഷൻ_ഓഫ്_കാസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്