"അന്തരീക്ഷ ജലകണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 42 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q190120 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 44:
#ആദ്യത്തേത് രുദ്ധോഷ്മ (adiabatic)<ref>http://hyperphysics.phy-astr.gsu.edu/hbase/thermo/adiab.html</ref> പ്രക്രിയയാണ്. ഉയർന്ന വിതാനങ്ങളിലേക്കുയരുന്ന വായുപിണ്ഡം, തൽസ്ഥാനത്തെ വായുവിനെ തള്ളിമാറ്റുന്ന പ്രവൃത്തിയിലൂടെ സ്വയം തണുക്കും. തത്ഫലമായി പൂരിതമാവുകയും ഓരോ കിലോമിറ്റർ ഉയരുമ്പോഴും ഘനമീറ്ററിന് ഒരു ഗ്രാം എന്ന തോതിൽ ജലം ഉണ്ടാകുകയും ചെയ്യുന്നു.
#പൂരിതാവസ്ഥ(saturated stage)യിലുള്ള വായു തുഷാരാങ്ക (Dew point)ത്തിലും<ref>http://www.weatherquestions.com/What_is_dewpoint_temperature.htm</ref> താണ ഊഷ്മാവിലുള്ള ഏതെങ്കിലുമൊരു തലവുമായി ഏറെസമയം ബന്ധപ്പെട്ടുകഴിഞ്ഞാൽ നീരാവി തണുത്തു ജലകണങ്ങളുണ്ടാകുന്നു. നിശാവികിരണ (night radiation)ത്തിലൂടെ<ref>http://solarwall.com/posts/night-radiation-cooling-with-roof-mounted-solarwallr-panels21.php</ref> തണുക്കുന്ന ഭൂമി ഇത്തരം തലങ്ങൾക്കുദാഹരണമാണ്. വിഭിന്ന ഊഷ്മാവുകളിലുള്ള രണ്ടു വായുപിണ്ഡങ്ങൾ കൂടിക്കലർന്ന്, കൂടിയ ഊഷ്മാവിലുള്ള വായു പെട്ടെന്നു പൂരിതമാകുന്നെങ്കിലും ജലകണങ്ങൾ ഉണ്ടാകാം. മേല്പറഞ്ഞവയിൽ ആദ്യത്തെ പ്രക്രിയയാണ് മേഘങ്ങളുടെ രൂപവത്കരണത്തിനു ഹേതു. രണ്ടാമത്തേതു മൂടൽമഞ്ഞുണ്ടാക്കുന്നു.
#സംഘനനം നടക്കുന്നത് അന്തരീക്ഷത്തിലെ ലീനസ്വഭാവമുള്ള സൂക്ഷ്മധൂളികളെ കേന്ദ്രീകരിച്ചാണ്. അന്തരീക്ഷജലകണങ്ങളുടെ അപൂരിതാവസ്ഥയിലെ നിലനില്പ് ഇത്തരം ധൂളികളെ ആശ്രയിച്ചു മാത്രമേ സാധ്യമാകൂ. അന്തരീക്ഷത്തിൽ ജലകണങ്ങളുടെ വലുപ്പംവലിപ്പം വർധിക്കുന്നതോടൊപ്പം അവ ബാഷ്പീകരിക്കപ്പെടാനുള്ള സാധ്യതയും വർധിക്കുന്നു. 0.5 ? -ൽ കൂടുതൽ വ്യാസാർധമുള്ള കണങ്ങൾക്ക് ആപേക്ഷിക ആർദ്രത 100 ശതമാനത്തിൽ കുറവായാൽ നിലനിൽക്കാനാവില്ല.
 
അന്തരീക്ഷ ജലകണം 0<sup>o</sup>C-ൽ താണ ഊഷ്മാവിൽപോലും ജലമായി വർത്തിക്കുന്നു. സൌരവികിരണ(Solar radiation)ത്തിലെയും<ref>http://www.eoearth.org/article/Solar_radiation</ref> ഭൌമവികിരണ(Terrestrial radiation)ത്തിലെയും<ref>http://www.udel.edu/Geography/DeLiberty/Geog474/geog474_energy_interact.html</ref> പ്രത്യേക തരംഗായതിയിലുള്ള ഊർജപ്രസരത്തെ അവശോഷണം ചെയ്തും വിസരിപ്പിച്ചും ഭൂമിയുടെ താപബജറ്റ് സമീകരിക്കുന്നതിൽ അന്തരീക്ഷത്തിലെ ജലകണങ്ങൾ ഗണ്യമായ പങ്കുവഹിക്കുന്നു.
"https://ml.wikipedia.org/wiki/അന്തരീക്ഷ_ജലകണം" എന്ന താളിൽനിന്ന് ശേഖരിച്ചത്