"അനേകാന്തവാദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 5:
==സ്യാദ്‌വാദം==
 
ജൈനദർശനത്തിന്റെ താർക്കികവും ജ്ഞാനമീമാംസാപരവും ആയ വശമാണ് സ്യാദ്‌വാദം. ഇത് യാഥാർഥ്യത്തെക്കുറിച്ചുള്ള അറിവിന്റെ അപൂർണതയെയും അവ്യക്തതയെയും സാധൂകരിക്കുന്ന ഒരു പ്രത്യേക വൈരുധ്യാത്മകവാദമാണ്വൈരുദ്ധ്യാത്മകവാദമാണ്. ''ആയിരിക്കാം'' (may be) എന്നാണ് സ്യാദ് എന്ന പദത്തിനർഥം. പരസ്പരവിരുദ്ധമെന്ന് തോന്നുമെങ്കിലും സൂക്ഷ്മനിരീക്ഷണത്തിൽ വൈരുധ്യമില്ലാത്തവൈരുദ്ധ്യമില്ലാത്ത ഏഴു പ്രസ്താവനകൾ ഒരു വസ്തുവിനെക്കുറിച്ച് നടത്താം എന്നതാണ് ഈ വാദത്തിന്റെ ചുരുക്കം.
#സ്യാദ് അസ്തി (ഉണ്ടായിരിക്കാം)
#സ്യാന്നാസ്തി (ഇല്ലായിരിക്കാം)
വരി 13:
#സ്യാന്നാസ്തി ച അവക്തവ്യം ച (ഇല്ലായിരിക്കാം, അവർണനീയമായിരിക്കാം)
#സ്യാദ് അസ്തി-നാസ്തി ച അവക്തവ്യം ച (ഉണ്ടായിരിക്കാം ഇല്ലായിരിക്കാം അവർണനീയമായിരിക്കാം)
ഇവയാണ് ഏഴുതരം പ്രസ്താവനകൾ. അയാൾ [[അച്ഛൻ|അച്ഛനാണ്]]; അച്ഛനല്ല; അച്ഛനാണ് - അച്ഛനല്ല; എന്നു മൂന്നുതരത്തിൽ ഒരാളെക്കുറിച്ച് ഒരേ സമയത്തു പറഞ്ഞാൽ പെട്ടെന്ന് അതിൽ വൈരുധ്യംവൈരുദ്ധ്യം കാണാമെങ്കിലും ഓരോന്നും എന്തിനെ ആശ്രയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയാൽ മൂന്നും ശരിയാണെന്ന് സമ്മതിക്കേണ്ടിവരും. രണ്ടു കുട്ടികളെ കണക്കിലെടുത്തുകൊണ്ട് ഈ വാക്യങ്ങൾ സാർഥകങ്ങളാണെന്ന് തെളിയിക്കാം. ഒരു കുട്ടിയെ അപേക്ഷിച്ച് അയാൾ അച്ഛനാണ്; മറ്റേ കുട്ടിയെ സംബന്ധിച്ചിടത്തോളം അയാൾ അച്ഛനല്ല; രണ്ടു കുട്ടികളെയും ഒന്നിച്ചു കണക്കാക്കിയാൽ അയാൾ അച്ഛനാണ്- അച്ഛനല്ല. എന്നാൽ അച്ഛനാണ് എന്നും അച്ഛനല്ല എന്നും രണ്ടു കാര്യങ്ങൾ ഒരേ സമയത്ത് വാക്കുകൾകൊണ്ട് ഗ്രഹിക്കാൻ സാധ്യമല്ലാത്തതിനാൽ അയാൾ അവർണനീയനാകുന്നു. എങ്കിലും അയാൾ അച്ഛനാണ് അവർണനീയനുമാണ്.... ഇപ്രകാരം നോക്കിയാൽ സ്യാദ്വാദം അവ്യക്തമോ നിർയുക്തികമോ അല്ലെന്നു മനസ്സിലാക്കാം.
 
==നയവാദം==
വരി 27:
എന്നിവയാണ് ഈ സപ്തനയങ്ങൾ.
 
അനേകാന്തവാദമനുസരിച്ച് പ്രപഞ്ചത്തിൽ ഒന്നിനെയും കുറിച്ചുള്ള അറിവ് ഏകാന്തമോ നിരപേക്ഷമോ അല്ല. തന്മൂലം ഇത് [[ഉപനിഷത്ത്|ഉപനിഷത്തുകളിൽ]] പ്രതിപാദിക്കപ്പെട്ട ആത്യന്തികവും നിരപേക്ഷവും ഏകവും ആയ പരമസത്തയെ അംഗീകരിക്കുന്നില്ല. ഉപനിഷദ്ദർശനം നിത്യതയെ സമർഥിക്കുന്നു. ബൌദ്ധദർശനം അനിത്യതയെ സമർഥിക്കുന്നു. എന്നാൽ ജൈനർ മധ്യമാർഗമാണ്മധ്യമാർഗ്ഗമാണ് സ്വീകരിച്ചിട്ടുള്ളത്. ചിലത് നശ്വരവും ചിലത് അനശ്വരവും. തന്മൂലം ഉപനിഷത്തുകളിൽ കാണുന്ന പരമമായ ഏകത്വവാദത്തിനും (absolute monism) ബൌദ്ധരുടെ [[അനേകത്വവാദം|അനേകത്വവാദത്തിനും]] (pluralism) ഇടയ്ക്കുള്ള ആപേക്ഷിക-അനേകത്വവാദ (relative pluralism)മാണ് ഇതെന്നു പറയാം.
 
== ഇതു കൂടി ==
"https://ml.wikipedia.org/wiki/അനേകാന്തവാദം" എന്ന താളിൽനിന്ന് ശേഖരിച്ചത്