"അധിവാസക്രമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating interwiki links, now provided by Wikidata on d:q486972
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 6:
ഭൂമിയിൽ ആധിപത്യം ഉറപ്പിക്കുന്നതോടെ മനുഷ്യൻ സ്വായത്തമാക്കുന്ന പ്രാഥമിക സൗകര്യങ്ങളാണ് ഭവനങ്ങളും പാതകളും. പ്രസിദ്ധ ഫ്രഞ്ചു ഭൂമിശാസ്ത്രജ്ഞനായ ജീൻ ബ്രൂണേ (Jean Bruhnes) ഈ നടപടിയെ 'ഉത്പാദനരഹിതമായ ഭൂവുപയോഗ'മായി വ്യാഖ്യാനിക്കുന്നു. മാനവിക ഭൂമിശാസ്ത്രജ്ഞനെ (Human Geographer) സംബന്ധിച്ചിടത്തോളം അധിവാസങ്ങളുടെ ശാസ്ത്രീയ പഠനം വളരെ പ്രാധാന്യമുള്ള ഒന്നാണ്. പെർപിലോ (perpillou)യുടെ വാക്കുകളിൽ പറഞ്ഞാൽ അധിവാസ ക്രമീകരണം ചുറ്റുപാടുകളുമായി അനുകൂലനം സാധിക്കുന്നതിനുള്ള ശ്രമത്തിന്റെ ആദ്യത്തെ പടിയാണ്. സാമ്പത്തികശാസ്ത്രം, നരവംശശാസ്ത്രം, സാമൂഹികശാസ്ത്രം, നഗരാസൂത്രണം തുടങ്ങി വിവിധ ശാഖകളിൽ പ്രവർത്തിക്കുന്നവർക്ക് അധിവാസക്രമങ്ങളെ സംബന്ധിച്ച വിശദമായ പഠനം ആവശ്യമാണ്. എന്നാൽ അവയുടെ ഭൂമിശാസ്ത്രപരമായ പഠനം പ്രത്യേകപ്രസക്തിയുള്ളതാണ്. പ്രാകൃതിക പരിതഃസ്ഥിതികൾ അധിവാസക്രമത്തിൽ ചെലുത്തുന്ന സ്വാധീനതയാണ് ഇവിടെ പഠനവിഷയമാകുന്നത്.
== ഭവന മാതൃകകൾ ==
അധിവാസക്രമങ്ങളെ സംബന്ധിച്ച പഠനത്തിൽ ഒരു പ്രധാന ഘടകം ഭവനമാതൃകകളാണ്. [[ഭക്ഷണം]], [[ജലം]], [[വസ്ത്രം]] എന്നിവയെപ്പോലെ പാർപ്പിട സൗകര്യവും മനുഷ്യന്റെ പ്രാഥമികമായ ആവശ്യങ്ങളിലൊന്നാണ്. പാർപ്പിടങ്ങളുടെ നിർമാണരീതിനിർമ്മാണരീതി, ഘടന, ശില്പം എന്നിവയും അവയുടെ നിർമാണത്തിന്നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുന്ന വസ്തുക്കളും പ്രകൃത്യാനുസൃതമായ ചുറ്റുപാടുകൾക്കിണങ്ങുന്ന വിധമായിരിക്കും തിരഞ്ഞെടുക്കപ്പെടുക. കാലഭേദങ്ങൾക്ക് അനുസൃതമായി പാർപ്പിടസൌകര്യങ്ങളുടെ സംവിധാനവും വ്യത്യസ്തമായി കണ്ടുവരുന്നു.
 
മാനവചരിത്രത്തിന്റെ ആദ്യഘട്ടങ്ങളിൽ മനുഷ്യന് തനതായ പാർപ്പിടങ്ങൾ ഉണ്ടായിരുന്നില്ല. പ്രകൃതിയുടെ ആനുകൂല്യത്തിനും പ്രാതികൂല്യത്തിനും വിധേയനായി അവൻ അലഞ്ഞു നടന്നിരിക്കണം. ശിലായുഗത്തിന്റെ ഉത്തരഘട്ടത്തിൽ, ഹിമയുഗത്തിന്റെ ആരംഭത്തോടെ ഉണ്ടായ അതിശൈത്യം അവനെ പാറകൾക്കിടയിലും വൃക്ഷകോടരങ്ങളിലും പിന്നീട് ഗുഹകളിലും അഭയം തേടുവാൻ നിർബന്ധിതനാക്കി. ഗുഹാവലംബിയായിക്കഴിഞ്ഞ മനുഷ്യൻ തന്റെ താവളങ്ങളുടെ ചുവരുകളെ ചിത്രപ്പണികൾകൊണ്ട് അലങ്കരിക്കുകയുണ്ടായി. ഇത്തരം ഗുഹാചിത്രങ്ങൾ അക്കാലത്തെ ജീവിതരീതിയെയും വേട്ടയാടിപ്പിടിച്ചിരുന്ന മൃഗങ്ങളെയും സംബന്ധിച്ച വിവിധങ്ങളായ അറിവുകളേകിക്കൊണ്ട് ഇന്നും അവശേഷിക്കുന്നു. പില്ക്കാലത്ത് കൃഷി ഒരു ജീവനോപായമായി സ്വീകരിക്കപ്പെടുകയും ആവശ്യമായ ഭക്ഷണം ഭൂവുപയോഗത്തിലൂടെ തുടർച്ചയായി ലഭ്യമാക്കാവുന്നതാണെന്നു ബോധ്യപ്പെടുകയും ചെയ്തതോടെ മനുഷ്യൻ സ്ഥിരമായി പാർപ്പുറപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ചുതുടങ്ങി. അതോടെ പാർപ്പിടസൗകര്യങ്ങൾ വിപുലപ്പെടുത്തുവാനുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.
 
[[പ്രമാണം:Igloo outside.jpg|thumb|200px|left|എസ്കിമോ വർഗ്ഗക്കാരുടെ ഭവനമായ [[ഇഗ്ലൂ]]]]
ഭവനമാതൃകകളെ സംബന്ധിച്ച പഠനത്തിനു വിവിധ വശങ്ങളുണ്ട്; ഭവനങ്ങളുടെ ആകൃതി, വലുപ്പംവലിപ്പം, നാനാവിധമായ ഉപയോഗക്രമം, നിർമാണത്തിനുപയോഗിക്കുന്നനിർമ്മാണത്തിനുപയോഗിക്കുന്ന പദാർഥങ്ങൾ തുടങ്ങിയവയൊക്കെയും പരിഗണിക്കപ്പെടേണ്ടതുണ്ട്. നിർമാണവസ്തുക്കളാണ്നിർമ്മാണവസ്തുക്കളാണ് മേൽപ്പറഞ്ഞവയിൽ മുന്തിയ പരിഗണന അർഹിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഭവനമാതൃകകളുടെ വർഗീകരണം നടത്താവുന്നതാണ്. അതിപ്രാചീനകാലത്തെ പാർപ്പിടങ്ങൾ ഏറിയകൂറും ഈടില്ലാത്ത പദാർഥങ്ങൾകൊണ്ടു നിർമിക്കപ്പെട്ടുപോന്നുനിർമ്മിക്കപ്പെട്ടുപോന്നു. തന്നിമിത്തം അവ എളുപ്പം ഇടിഞ്ഞുതകരുന്നവയായിരുന്നു. കാർഷികവൃത്തി സാർവത്രികമായിത്തീർന്നതോടുകൂടി ഭവനനിർമാണകലഭവനനിർമ്മാണകല ഗണ്യമായി പുരോഗമിച്ചു. കല്ലുകളും ഇഷ്ടികകളും ഉപയോഗിച്ച് ചുമരുകൾ കെട്ടുവാനും മെഴുകിയോ പൂശിയോ മൺചുമരുകളുടെ ഈടു വർധിപ്പിക്കുവാനും തട്ടികളും മേല്പുരവാരികളും ഉപയോഗിക്കുവാനും തുടങ്ങിയത് ഈ കാലഘട്ടത്തോടെയായിരുന്നു. ക്രമേണ തേനീച്ചക്കൂടുപോലെ ധാരാളം അറകളോടുകൂടിയ കെട്ടിടങ്ങളും ഒന്നിൽ കൂടുതൽ നിലകളുള്ള വലിയ ഭവനങ്ങളും നിർമിക്കപ്പെട്ടുനിർമ്മിക്കപ്പെട്ടു. [[എസ്കിമോ]] വർഗക്കാർ മഞ്ഞുകട്ടകളും കല്ലും ഉപയോഗിച്ചു നിർമിക്കുന്നനിർമ്മിക്കുന്ന [[ഇഗ്ലൂ|ഇഗ്ലൂകളും]] (Igloo) പശ്ചിമ ഏഷ്യൻ മരുപ്രദേശങ്ങളിലെ സഞ്ചാരിവർഗങ്ങളുടെ [[യർത്|യർതുകളും]] (Yurt) മൺസൂൺമേഖലയിലെ ഓലമേഞ്ഞ കുടിലുകളുമൊക്കെ അത്യാധുനികതയുടെ പ്രതീകങ്ങളായ രമ്യഹർമ്യങ്ങളോടൊത്ത്രമ്യഹർമ്മ്യങ്ങളോടൊത്ത് ഇന്നും നിലനിന്നുപോരുന്ന പ്രാചീന ഭവനമാതൃകകളാണ്. നിലം കുഴിച്ചു കുഴിയുണ്ടാക്കി അതിന് തറനിരപ്പിൽ നിന്നും അല്പം പൊക്കത്തിൽ ഇലയും പുല്ലും കൊണ്ടു മേഞ്ഞ മേൽമൂടിയോടുകൂടിയ -ബുഷ്മെൻ വർഗക്കാരുടെ (ആഫ്രിക്ക)-പാർപ്പിടങ്ങളും ഇന്നു നിലവിലുള്ള ഭവന മാതൃകകളിലൊന്നാണ്. തടിമാത്രം ഉപയോഗിച്ച് ഉണ്ടാക്കപ്പെട്ടിട്ടുള്ള വീടുകൾ കാനഡാ മുതൽ കേരളം വരെ പല പ്രദേശങ്ങളിലും കാണാം. മുളകൊണ്ടു നിർമിച്ച വീടുകൾ ആസാം പ്രദേശത്തു സാധാരണമാണ്. ആസ്ബെസ്റ്റോസ്, മണൽ, കല്ല്, ഇഷ്ടിക, സിമന്റ്, കോൺക്രീറ്റ്, കണ്ണാടി, ഇരുമ്പ്, ഉരുക്ക്, അലൂമിനിയം, തുടങ്ങിയ പദാർഥങ്ങളും ചായക്കൂട്ടുകളുമാണ് ആധുനിക കാലത്ത് ഭവനനിർമാണത്തിന്ഭവനനിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കൾ.
== അധിവാസ മാതൃകകൾ ==
അധിവാസങ്ങൾ താത്കാലികമോ സ്ഥിരമോ രണ്ടിനും മധ്യേയുള്ളതോ ആകാം. നായാടികൾ, ഇടയന്മാർ, സ്ഥാനാന്തര കൃഷിസമ്പ്രദായത്തിലേർപ്പെട്ടവർ തുടങ്ങിയ സഞ്ചാരിവർഗങ്ങൾക്ക് താത്ക്കാലികവും ഒരു സ്ഥലത്തുനിന്നും എടുത്തുമാറ്റി മറ്റൊരിടത്ത് യഥേഷ്ടം വച്ചുകെട്ടാവുന്നതുമായ പാർപ്പിടസംവിധാനങ്ങൾ ഉണ്ടായിരിക്കും. അറബി വർഗത്തിൽപ്പെട്ട ദാവൂർ (Dour) ജാതിക്കാർ, മംഗോളിയർ, കിർഘികൾ, പശ്ചിമാഫ്രിക്കയിലെ ഫാങ്ജാതിക്കാർ തുടങ്ങിയവർക്കൊക്കെ ഇത്തരത്തിലുള്ള ഭവനസംവിധാനമാണുള്ളത്. മധ്യ അക്ഷാംശങ്ങളിലെ ആർദ്രപ്രദേശങ്ങളിലെ ഇടവർഗക്കാർക്ക് എല്ലാംതന്നെ മേൽപ്പറഞ്ഞവിധം എളുപ്പം മാറ്റി പ്രതിഷ്ഠിക്കാവുന്ന ഭവനസംവിധാനങ്ങൾ ഉണ്ട്. ഇക്കൂട്ടർ തങ്ങളുടെ കാലിക്കൂട്ടങ്ങളുടെ തീറ്റസൗകര്യം ഉദ്ദേശിച്ച് ശിശിരകാലത്തു താഴ്വാരങ്ങളിലും വേനൽക്കാലത്തു കുന്നിൻപ്രദേശങ്ങളിലും മാറിമാറിപ്പാർക്കുന്നവരാണ്.
വരി 22:
ഇന്ത്യ ഒട്ടാകെയുള്ള ഗ്രാമങ്ങളുടെ സ്വഭാവവിശേഷങ്ങൾക്ക് ഐകരൂപ്യത്തെക്കാൾ വൈവിധ്യം അധികം കാണുന്നു. ഭവനമാതൃകയിലും അവയുടെ വിതരണത്തിലും കാര്യമായ വ്യത്യാസങ്ങൾ പ്രകടമാണ്. ഉദാഹരണത്തിന് രാജസ്ഥാൻ പ്രദേശത്ത് അധിവാസങ്ങളുടെ സ്ഥാനം നിർണയിക്കുന്ന ഏകഘടകം ജലലഭ്യതയാണ്. എന്നാൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന അധിവാസങ്ങൾക്ക് അവയുടെ സുരക്ഷിതത്വത്തിലും പ്രതിരോധത്തിലുംകൂടി ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. ഇക്കാരണം കൊണ്ട് നീരുറവകൾക്ക് ഏറ്റവും അടുത്തു സൌകര്യമുള്ള സ്ഥാനം തിരഞ്ഞെടുത്ത് കോട്ടകളോ ഉയർന്ന മതിൽക്കെട്ടുകളോ പടുത്തുയർത്തി അവയ്ക്കുള്ളിലായി ജനങ്ങൾ പാർപ്പുറപ്പിച്ചിരിക്കുന്നു.
 
പഞ്ചാബ് സമതലത്തിൽ അധിവാസങ്ങളുടെ ഏറ്റക്കുറച്ചിൽ മഴയുടെ ലഭ്യത ആശ്രയിച്ചിരിക്കുന്നു. താരതമ്യേന കൂടുതൽ മഴയുള്ള ഇടങ്ങളിൽ വീടുകളുടെ എണ്ണവും കൂടുതലായിരിക്കും. ജലപീഠികത്തിന്റെ ആഴം ജലത്തിന്റെ ലവണത, വെള്ളം കെട്ടിക്കിടക്കൽ, മണൽക്കൂനകളുടെ ബഹുലത, രക്ഷാസൗകര്യം എന്നിവയൊക്കെത്തന്നെ ഗ്രാമങ്ങളുടെ സ്ഥാനം, വിധാനം, വലുപ്പംവലിപ്പം തുടങ്ങിയവയിൽ സ്വാധീനത ചെലുത്തുന്ന ഘടകങ്ങളാണ്. ജലമാർഗങ്ങൾ, റോഡുകൾ, റെയിൽപ്പാതകൾ തുടങ്ങിയവ അധിവാസങ്ങളുടെ പുനഃക്രമീകരണത്തിൽ സാരമായ പങ്കുവഹിച്ചിട്ടുണ്ട്.
 
ഗംഗാസമതലത്തിൽ ഗ്രാമാധിവാസത്തിന്റെ ഇനവും വിധാനവും അവിടത്തെ ഫലഭൂയിഷ്ഠമായ എക്കൽ മണ്ണിനെയും സർവപ്രധാനമായ കാർഷികവൃത്തിക്കുള്ള സൗകര്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ആസാം താഴ്വരകളിൽ പൊതുവേ രേഖീയാധിവാസമാണ് കാണുന്നത്. അതുതന്നെയും നിരവധി പാർപ്പിടങ്ങൾ ഒന്നു ചേർന്നുള്ള മാതൃകയിൽ കാണപ്പെടുന്നു. നദീതീരത്തുള്ള ഉയർന്ന തിട്ടുകളിലും റോഡുകൾക്കരികിലുമായാണ് ഇവയുടെ സ്ഥാനം. മഹാരാഷ്ട്ര പ്രദേശത്താവട്ടെ ഗ്രാമങ്ങളുടെ സ്ഥാനനിർണയം നടത്തുന്നത് ജലലഭ്യതയെയും മണ്ണിന്റെ ഉർവരതയെയും അടിസ്ഥാനമാക്കിയാണ്. ചെറുനദികളുടെ പാർശ്വങ്ങളിലുള്ള എക്കൽതലങ്ങളിൽ ധാരാളം പാർപ്പിടങ്ങൾ കാണാം. തമിഴ്നാട്ടിലെ ഗ്രാമാധിവാസങ്ങൾ പൊതുവേ നിബിഡ-മാതൃകയിലുള്ളവയാണ്. ജലലഭ്യതയെ ആശ്രയിച്ചാണ് ഇവയുടെയും സ്ഥാനങ്ങൾ നിർണയിക്കപ്പെട്ടിരിക്കുന്നത്. അത് നദികളെയോ കുളങ്ങളെയോ കിണറുകളെയോ ആശ്രയിച്ചാകാം. കാവേരി ഡെൽറ്റയിലെ സ്ഥിതി ഇതിൽനിന്നും ഭിന്നമാണ്. വെള്ളപ്പൊക്കത്തിന്റെ കെടുതികൾ ഭയന്ന്, മിക്കവാറും ഉയർന്ന പ്രദേശങ്ങളിലേക്കു മാറി അധിവാസം ഉറപ്പിച്ചിരിക്കുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്.
വരി 35:
 
== നഗരങ്ങളുടെ സ്ഥിതിസ്ഥാപനം ==
നഗരങ്ങളുടെ സ്ഥാനം നിർദേശിക്കുന്നത്നിർദ്ദേശിക്കുന്നത് സാധാരണയായി അക്ഷാംശ-രേഖാംശ വ്യവസ്ഥയിലാണ്. എങ്കിലും അവയുടെ ഭൂമിശാസ്ത്രപരമായ കിടപ്പും പ്രകൃതിയും പ്രത്യേക പ്രാധാന്യം അർഹിക്കുന്നു. പ്രത്യേക ഭൂപരിതഃസ്ഥിതികൾ നഗരങ്ങളുടെ സ്ഥിതിസ്ഥാപനത്തിന് അനുകൂലമാണെന്നു തെളിഞ്ഞിട്ടുണ്ട്. എന്നാൽ അവയുടെ വികാസത്തെത്തുടർന്ന് ഭൂപരമായ പ്രാതികൂല്യങ്ങളെ തരണം ചെയ്യുവാനുള്ള യത്നം എല്ലാക്കാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രാചീനകാലത്ത് നഗരങ്ങളുടെ സ്ഥിതിസ്ഥാപനത്തെ സംബന്ധിച്ചിടത്തോളം പ്രാമാണ്യഘടകം സുരക്ഷാപരമായ സൗകര്യങ്ങളായിരുന്നു. ഏതാണ്ട് ചുറ്റിനുംതന്നെ കീഴ്ക്കാംതൂക്കായ കുന്നുകളുണ്ടായിരിക്കുന്നത് നഗരങ്ങൾക്കുള്ള ഏറ്റവും പറ്റിയ സ്ഥാനമായി ഗണിക്കപ്പെട്ടിരുന്നു. ദുർഗമപ്രദേശങ്ങളെ മുറിച്ചൊഴുകുന്ന നദികളുടെ വിസർപ്പണം (meandering) മൂലം സൃഷ്ടിക്കപ്പെടുന്ന സമതലങ്ങളും സുരക്ഷാപരമായ കാരണങ്ങളാൽ നഗരങ്ങൾക്കു പറ്റിയ സ്ഥാനമായി വിചാരിക്കപ്പെടുന്നു. ഇതൊക്കെയാണെങ്കിലും ഫലഭൂയിഷ്ഠമായ ഒരു പശ്ചഭൂമി ഉണ്ടായിരിക്കുക നഗരങ്ങളെ സംബന്ധിച്ചിടത്തോളം അത്യാവശ്യമായിരുന്നു. നദീമാർഗങ്ങളിൽ കുറുകേയുള്ള തരണം സുഗമമായ വിധത്തിൽ ശാന്തവും ആഴംകുറഞ്ഞതുമായ ഭാഗങ്ങളിൽ ഇരുകരകളിലുമായോ ഒരു കരയിൽ മാത്രമായോ നഗരങ്ങൾ വളർന്നിരുന്നു. അതുപോലെതന്നെ തടാകങ്ങളുടെ അറ്റത്ത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിൽ നഗരാധിവാസം സ്ഥാപിതമായി. ഖനനകേന്ദ്രങ്ങൾ, സാമ്പത്തിക കാരണങ്ങളാൽ ജനപ്പെരുപ്പമുണ്ടായ നഗരങ്ങൾക്ക് ഉത്തമദൃഷ്ടാന്തങ്ങളാണ്. പ്രത്യേകോദ്ദേശ്യത്തോടെ സ്ഥാപിക്കപ്പെടുന്നതും പ്രത്യേക കാരണങ്ങൾകൊണ്ട് അധിവാസം പുഷ്ടിപ്പെട്ടതുമായ നഗരങ്ങളും ഉണ്ട്. തീർഥാടനകേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളും വളരെ പെട്ടെന്ന് നഗരങ്ങളുടെരൂപം കൈക്കൊള്ളുന്നു. മിക്കപ്പോഴും നദികളുടെ സംഗമസ്ഥാനങ്ങളിലാണ് ഇത്തരം നഗരങ്ങൾ ഉണ്ടായിക്കാണുന്നത്. കടൽത്തീരത്തും ഉയർന്ന പ്രദേശങ്ങളിലും സുഖവാസ-ഉല്ലാസകേന്ദ്രങ്ങളെന്ന നിലയിൽ വികാസം പ്രാപിച്ച ധാരാളം നഗരങ്ങൾ കാണാം. പ്രതിരോധപരമായ കാരണങ്ങൾ കൊണ്ട് മനഃപൂർവം കെട്ടിപ്പടുത്തിട്ടുള്ള നഗരാധിവാസങ്ങളും ഉണ്ട്.
 
നഗരങ്ങളുടെ വികാസത്തിന് സഹായകമായിത്തീരുന്ന ധാരാളം ഘടകങ്ങളുണ്ട്. ഗതാഗതസൌകര്യമാണ് ഇവയിൽ പ്രഥമം. പ്രധാന ഗതാഗതമാർഗങ്ങൾ ഒത്തുചേരുന്ന കേന്ദ്രങ്ങളിൽ നഗരാധിവാസം ഉറയ്ക്കുവാനും അത് വൻനഗരമായി രൂപാന്തരപ്പെടുവാനും ചുരുങ്ങിയ കാലയളവുമതി. ദുർഗമമായ മലനിരകൾക്കിടയിലെ രണ്ടു താഴ്വരകൾ പരസ്പരം കൂട്ടിമുട്ടുന്ന സ്ഥലം, റെയിൽ-റോഡുകൾ ഒന്നുചേരുന്ന കേന്ദ്രങ്ങൾ, ഗതാഗതസൗകര്യമുള്ള നദികളുടെ സംഗമം, മരുഭൂമിയുടെ അരികിൽ മരുപ്പച്ചകളിൽനിന്നുള്ള പാതകൾ സംവ്രജിക്കുന്ന സ്ഥലം തുടങ്ങി മേല്പറഞ്ഞ വിധത്തിലുള്ള നിരവധി കേന്ദ്രങ്ങൾ വൻനഗരങ്ങളായി രൂപം പ്രാപിച്ചിട്ടുണ്ട്. കടലിടുക്കുകളും സമുദ്രമധ്യത്ത് കപ്പലടുക്കുവാൻ സൌകര്യമുള്ള ചെറു ദ്വീപുകളും ഈ വിധത്തിൽ നഗരങ്ങളായി വളർന്നിട്ടുണ്ട്. ഇവയൊക്കെത്തന്നെയും വാണിജ്യപരമായ സൗകര്യങ്ങൾകൊണ്ട് അഭിവൃദ്ധിപ്പെട്ടിട്ടുള്ളവയാണ്. വ്യാവസായിക വിപ്ളവത്തിനുശേഷം കല്ക്കരി തുടങ്ങിയ ഇന്ധനങ്ങളുടെ ലഭ്യത വ്യവസായകേന്ദ്രങ്ങളെന്ന നിലയിൽ നഗരങ്ങളുടെ വളർച്ചയ്ക്ക് കളമൊരുക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ മേഖലകളിൽ കൽക്കരി ഖനികൾക്കും വൈദ്യുത കേന്ദ്രങ്ങൾക്കും ചുറ്റുമായി ധാരാളം നഗരങ്ങൾ വളർന്നിട്ടുള്ളതായി കാണാം.
വരി 43:
 
[[പ്രമാണം:Bombay22.jpg|thumb|200px|left|[[മുംബൈ]], [[ഇന്ത്യ|ഇന്ത്യയിലെ]] ഒരു വൻനഗരം]]
ഒരു നഗരത്തിനുള്ളിൽതന്നെ പല ഭാഗങ്ങളിലായി പല പ്രവൃത്തികളും കേന്ദ്രീകൃതമാവുന്ന അവസ്ഥ വന്നുചേരാം. വ്യവസായസ്ഥാപനങ്ങൾ മാത്രമായി ഒരിടത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒക്കെയും മറ്റൊരു ഭാഗത്തുമായി സ്ഥാപിതമാകാറുണ്ട്. അതുപോലെതന്നെ നിവാസമേഖലകളും വിനോദശാലകളും പൊതുസ്ഥാപനങ്ങളും പബ്ളിക് മാർക്കറ്റുകളും ട്രാൻസ്പോർട്ട് സ്റ്റാൻഡുകളുമൊക്കെ വെവ്വേറെ കേന്ദ്രങ്ങളിലായി വികാസം പ്രാപിക്കുന്നു. ചുരുക്കത്തിൽ ഭൂവുപയോഗം അടിസ്ഥാനമാക്കിയുള്ള വിവിധ മേഖലകളായി നഗരം വിഭക്തമാവുന്നു. ഓരോ ആവശ്യത്തിലേക്കും നിർമിക്കപ്പെടുന്നനിർമ്മിക്കപ്പെടുന്ന കെട്ടിടങ്ങളും വാസ്തുശില്പങ്ങളും മറ്റു സംരചനകളും ചേർന്ന് നഗരത്തിനു തനതായ ഒരു മുഖച്ഛായ ഉണ്ടാക്കും. ഒപ്പംതന്നെ നഗരത്തിന്റെ വിവിധ ഭാഗങ്ങൾക്ക് പ്രത്യേകമായ രൂപഭാവങ്ങൾ ഉണ്ടായിരിക്കയും ചെയ്യും. സാധാരണയായി വ്യാപാരപ്രമുഖമായ മേഖല നഗരത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായിരിക്കും സ്ഥാപിക്കപ്പെട്ടിരിക്കുക. ഈ ഭാഗത്തെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് എന്നു പറഞ്ഞുവരുന്നു.
 
== നഗരാധിവാസം ഇന്ത്യയിൽ ==
"https://ml.wikipedia.org/wiki/അധിവാസക്രമം" എന്ന താളിൽനിന്ന് ശേഖരിച്ചത്