"അത്‌ലെറ്റിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 16:
==ചരിത്രം==
 
[[ഈജിപ്റ്റ്|ഈജിപ്റ്റ്കാരും]] മറ്റു മധ്യപൂർവദേശവാസികളും കൃസ്തുവിന് വളരെ നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ കായികാഭ്യാസങ്ങളിൽ തത്പരരായിരുന്നു. ബി.സി. 800-ന് അടുപ്പിച്ച് സംഘടിപ്പിക്കപ്പെട്ട ഒളിമ്പിക് കായികമത്സരങ്ങളെ സംബന്ധിച്ചതാണ് പ്രാചീനതമമായ ചരിത്രരേഖ. വേഗം, ശക്തി, സാമർഥ്യം എന്നിവയ്ക്കും ചരിത്രാതീതകാലത്തുതന്നെ പ്രാധാന്യം കല്പിച്ചിരുന്നതായി ഹോമറിന്റെ ഇതിഹാസങ്ങളിലും യവന വീരേതിഹാസങ്ങളിലും കാണുന്നുണ്ട്. ബി.സി. 1000-ത്തോടടുപ്പിച്ച് ടെയിൽടീൻ (Tailltean) രാജ്ഞിയുടെ സ്മരണയ്ക്കുവേണ്ടി അയർലണ്ടിൽ നടത്തിയിരുന്ന ടെയിൽടീൻ ഗെയിംസിൽകൂടെയാണ് അത് ലെറ്റിക്സ് സംഘടിതമായി രൂപംകൊണ്ടിട്ടുള്ളതെന്ന് കരുതപ്പെടുന്നു. മാരത്തോൺ മത്സരം ബി.സി. 146-ന് മുൻപാണ് പ്രചാരത്തിൽ വന്നത്. ബി.സി. 5-ആം ശതകത്തോടുകൂടി അമച്വർ, പ്രൊഫഷണൽ എന്ന വിഭജനം അത്‌ലെറ്റിക്സിൽ ഉണ്ടായിക്കഴിഞ്ഞിരുന്നു. സാമ്പത്തികലക്ഷ്യം ഇല്ലാതെ, കേവലം കളിയിലുള്ള താത്പര്യവും വ്യക്തിപരമായ പ്രശസ്തി നേടുന്നതിനുള്ള ഔൽസുക്യവും കരുതി മത്സരിക്കുന്നവരാണ് അമച്വർ അത്‌ലെറ്റുകൾ. തങ്ങളുടെ കായികശേഷിയും കളികളിലുള്ള സാമർഥ്യവും കൊണ്ട് കായികമത്സരങ്ങളെ ഉപജീവനമാർഗമായിഉപജീവനമാർഗ്ഗമായി കണക്കാക്കുന്നവരാണ് പ്രൊഫഷണൽ അത്‌ലെറ്റുകൾ. റോമിലെ ഗ്ളാഡിയേറ്റർമാർ പ്രൊഫഷണൽ അത് ലെറ്റുകൾക്ക് ഉദാഹരണമാണ്. താഴ്ന്ന ജനവിഭാഗങ്ങളിൽനിന്നും അടിമകളിൽനിന്നുമാണ് ഇവരെ ഏറിയകൂറും തിരഞ്ഞെടുത്തിരുന്നത്. ഈ പ്രൊഫഷണൽ അത് ലെറ്റുകൾ ഒളിമ്പിക് മത്സരങ്ങളിൽ പ്രശസ്തി നേടി. ഇത്തരം കായികമത്സരക്കാരുടെ പ്രവർത്തനങ്ങളും അഴിമതികളും നിമിത്തം എ.ഡി. 394-ൽ തിയോഡോഷ്യസ് ചക്രവർത്തി ഒളിമ്പിക് മത്സരങ്ങൾ അവസാനിപ്പിച്ചുകൊണ്ട് കല്പന പുറപ്പെടുവിച്ചു. അമച്വർമാർ ആണ് അത് ലെറ്റിക്സിൽ പങ്കെടുക്കുകയും വിജയം നേടുകയും ഒരു നല്ലപങ്ക് ലോകറെക്കാർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുള്ളത്. അമച്വർ അത് ലെറ്റുകൾ സമ്മാനപ്പണത്തിനുവേണ്ടി പ്രൊഫഷണൽ കളിക്കാരുമായി മത്സരിച്ചാൽ അവരുടെ അമച്വർ പദവി നഷ്ടപ്പെടുന്നു.
 
[[റോം|റോമാ]] സാമ്രാജ്യത്തിന്റെ പതനത്തോടുകൂടി (എ.ഡി. 5-ആം ശതകം) അത്‌ലെറ്റിക്സിന്റെ പതനവും ആരംഭിച്ചു. 19- ശതകംവരെ ഈ അവസ്ഥ തുടർന്നു. മധ്യകാലഘട്ടത്തിൽ പാശ്ചാത്യദേശങ്ങളിൽ മതാഘോഷങ്ങളോടനുബന്ധിച്ചും വിളവെടുപ്പുത്സവങ്ങളുടെ ഭാഗമായും ചില മത്സരങ്ങൾ നടത്തപ്പെട്ടിരുന്നു. ഗ്രാമങ്ങൾ തമ്മിലും സ്ഥാപനങ്ങൾ തമ്മിലും അന്നു നടത്തിയിരുന്ന മത്സരപ്പന്തുകളി ഇന്നത്തെ ഫുട്ബാൾ, ബേസ്ബാൾ, [[ടെന്നീസ്]] എന്നിവയുടെ മുന്നോടിയായിരുന്നു. ഇങ്ങനെ [[മതം|മതപരവും]] സാമൂഹികവുമായ ആഘോഷങ്ങളുടെ ഭാഗമായുള്ള മത്സരപ്പന്തുകളികളും മറ്റും പണ്ടുമുതൽക്കേ [[ഇന്ത്യ|ഇന്ത്യയിലും]] പൊതുവേ നടത്തപ്പെട്ടുവന്നു. [[ഓണം|ഓണക്കാലത്ത്]] [[കേരളം|കേരളത്തിലെങ്ങും]] നടത്തപ്പെടാറുള്ള ഓണപ്പന്തുകളി (തലപ്പന്തുകളി, കുഴിപ്പന്തുകളി മുതലായവ) ഇതിനുദാഹരണമാണ്. [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിൽ]] 15-ഉം 16-ഉം ശതകങ്ങളിൽ കായികമത്സരങ്ങൾക്ക് കുറച്ചു പ്രചാരമുണ്ടായി. ഹെന്ട്രി എട്ടാമൻ (1491-1547) ഒരു കായികാഭ്യാസകുതുകി ആയിരുന്നു. ഇക്കാലത്ത് ഇംഗ്ലണ്ടിൽ ഒട്ടാകെ ഹൈലാൻഡ് വിനോദങ്ങൾ (Highland games) എന്ന പേരിൽ കായികവിനോദാഭിരുചി വളർത്താനുതകുന്ന പ്രസ്ഥാനങ്ങൾ പ്രചരിച്ചു.
"https://ml.wikipedia.org/wiki/അത്‌ലെറ്റിക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്