"അദിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ശൈലി
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 3:
 
 
അദിതിയെക്കുറിച്ച് പുരാണങ്ങൾ നല്കുന്ന വിവരങ്ങളിൽ വൈരുധ്യങ്ങളുണ്ട്വൈരുദ്ധ്യങ്ങളുണ്ട്. [[ബ്രഹ്മാവ്|ബ്രഹ്മാവിന്റെ]] പൌത്രനായ [[കശ്യപൻ|കശ്യപന്റെ]] ഭാര്യയാണ് അദിതി. എട്ടു പുത്രൻമാരുണ്ടായതിൽ ഒരാളെ പരിത്യജിച്ചു. ശേഷിച്ച ഏഴുപേർ ആദിത്യന്മാർ എന്ന പേരിലറിയപ്പെടുന്നു‍. ആദിത്യന്മാർ ആറാണെന്നും എട്ടാണെന്നും അഭിപ്രായഭേദമുണ്ട്. അദിതിയുടെ പുത്രൻമാരായി പന്ത്രണ്ട് ആദിത്യന്മാരുള്ളതായി [[മഹാഭാരതം]] പറയുന്നു; ഈ സങ്കല്പത്തിനാണ് കൂടുതൽ അംഗീകാരം. ദക്ഷന്റെ പുത്രിയായും അമ്മയായും അദിതി സങ്കല്പിക്കപ്പെട്ടിട്ടുണ്ട്. [[യജുർവേദം|യജുർവേദമനുസരിച്ച്]] അദിതി വിഷ്ണുവിന്റെ പത്നിയാണ്. കശ്യപന് അദിതിയിലുണ്ടായ പുത്രനാണ് വിഷ്ണുവിന്റെ അവതാരമായ [[വാമനൻ]] എന്ന് [[വിഷ്ണുപുരാണം|വിഷ്ണുപുരാണത്തിൽ]] കാണുന്നു. [[മഹാഭാരതം|മഹാഭാരതവും]] [[രാമായണം|രാമായണവും]] മറ്റു പുരാണങ്ങളും അനുസരിച്ച് വിഷ്ണുവിന്റെ മാതാവാണ് അദിതി. ഇന്ദ്രനും അദിതിയുടെ പുത്രനായതുകൊണ്ട് ഇന്ദ്രാനുജൻ എന്ന് വിഷ്ണുവിനു പേരുണ്ടായി. [[ദശാവതാരം|ദശാവതാരങ്ങളിൽ]] മൂന്നെണ്ണം അദിതിയിൽ നിന്നാണ്. അദിതിയിൽനിന്നു നേരിട്ട് വാമനനും അദിതിയുടെ ചൈതന്യമായ കൗസല്യയിൽനിന്ന് രാമനും അദിതിയുടെ മാനുഷികഭാവമായ ദേവകിയിൽനിന്ന് കൃഷ്ണനും അവതരിച്ചു. ഏകാദശരുദ്രൻമാരും [[അഷ്ടവസുക്കൾ|അഷ്ടവസുക്കളും]] അദിതിയുടെ സന്താനങ്ങളാണ്. അദിതിയുടെ പുത്രൻമാർ എന്ന അർഥത്തിലാണ് ആദിതേയന്മാർ എന്നു ദേവൻമാരെ വിളിക്കുന്നത്.
 
 
തത്ത്വചിന്താപരമായ വ്യാഖ്യാനങ്ങൾകൊണ്ട് സാധൂകരിക്കാവുന്നതാണ് ഈ വൈരുധ്യങ്ങളെല്ലാംവൈരുദ്ധ്യങ്ങളെല്ലാം. സനാതനവും അനന്തവുമായ ചൈതന്യമാണ് അദിതി. അദിതിയിൽനിന്ന് [[ദക്ഷൻ]], അഥവാ വിവേകവും തിരിച്ചറിവുമുള്ളവൻ, ജനിച്ചു; മൗലികമായ ആ ജ്ഞാനത്തിൽനിന്ന് ചൈതന്യം സ്വയം ഉദ്ഭവിച്ചു. സർഗശക്തിയിൽനിന്ന് പ്രജ്ഞയും പ്രജ്ഞയിൽനിന്ന് സർഗശക്തിയും ഉണ്ടാകുന്നു; മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പരമാത്മാവിൽ നിന്നുയിർകൊള്ളുന്ന ജീവാത്മാവ് പരമാത്മാവിൽത്തന്നെ ലയിക്കുന്നു. ഈ ചാക്രികപ്രക്രിയയാണ് പ്രപഞ്ചത്തെ നിലനിർത്തുന്നത്. ദിതി എന്ന സങ്കല്പം ഈ വ്യാഖാനത്തിന്നുറപ്പു നല്കുന്നുണ്ട്. മനസ്സിന്റെ പരിധിക്കുമപ്പുറത്തുള്ള ഭാസുര തേജസ്സാണ് ബ്രഹ്മപുത്രനായ [[കശ്യപൻ]]‍. ആ ജ്യോതിസ്സും അദിതി എന്ന അഖണ്ഡമായ ചിത്തശക്തിയും ഒത്തുചേരുന്നതാണ് സർഗപ്രക്രിയ; അതിൽ നിന്ന് ചേതനാചേതനങ്ങൾ ഉണ്ടായി. അവയാണ് ദിതിയുടെ ജൻമത്തിനു കാരണം. [[ദിതി]]യും അദിതിയും കശ്യപന്റെ പത്നിമാരാണ്. ദിതിയിൽനിന്ന് ദൈത്യൻമാർ (അചിത്തി) ജനിക്കുന്നു; അദിതിയിൽനിന്ന് ആദിതേയന്മാർ അഥവാ ചിത്പുരുഷൻമാരായ ദേവൻമാർ രൂപംകൊള്ളുന്നു. രണ്ടിന്റെയും ഉറവിടം അഭിന്നമാണെന്നുമാത്രം.
 
 
[[ഭൂമി]], [[പാർവതി]], [[പുണർതം]] നക്ഷത്രം, ഗൃഹനിർമാണത്തിൽഗൃഹനിർമ്മാണത്തിൽ വടക്ക് വശത്തുവച്ചു പൂജിക്കേണ്ട വാസ്തുദേവത, സർവത്തെയും 'അദി'ക്കുന്നത് (ഭക്ഷിക്കുന്നത്) എന്ന അർഥത്തിൽ മൃത്യു എന്നിവയ്ക്കൊക്കെ അദിതി എന്നു പേരുണ്ട്. രാത്രിയിലെ പതിനഞ്ചു നിത്യനക്ഷത്രമുഹൂർത്തങ്ങളിൽ ഒന്നിന്റെ പേര് 'അദിതിമുഹൂർത്തം' എന്നാണെന്ന് മാധവനിദാനം എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിലും സാരാവലി എന്ന ജ്യോതിഷകൃതിയിലും പരാമർശിച്ചു കാണുന്നു.
== അവലംബം ==
{{Sarvavijnanakosam}}
"https://ml.wikipedia.org/wiki/അദിതി" എന്ന താളിൽനിന്ന് ശേഖരിച്ചത്