"അഥീറോസ്ക്ളിറോസിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം - അക്ഷരപിശകുകൾ
(ചെ.) (യന്ത്രം - അക്ഷരപിശകുകൾ)
 
അഥീറോസ്ക്ളീറോസിസിൽ രക്തധമനികളുടെ ആന്തരിക ഭിത്തിയിൽ [[കൊളസ്റ്റിറോൾ]], [[ട്രൈഗ്ലിസറൈഡ്|ട്രൈഗ്ലിസറൈഡുകൾ]] തുടങ്ങിയ കൊഴുപ്പു പദാർഥങ്ങളും കോശാവശിഷ്ടങ്ങളും [[കാൽസ്യം|കാൽസിയവും]] [[പ്ലേറ്റ്ലറ്റ്|പ്ലേറ്റ്ലറ്റുകളും]] [[ഫൈബ്രിൻ|ഫൈബ്രിനും]] അടിഞ്ഞുകൂടി ഒരു പ്ലാക്ക് രൂപീകരിക്കുന്നു. ഈ പ്ലാക്ക്, ധമനിയിലൂടെയുള്ള രക്തപ്രവാഹത്തിനു ഭാഗികമായോ പൂർണമായോ തടസ്സം സൃഷ്ടിക്കുന്നു. കൂടാതെ ഈ പ്ലാക്കിലേക്ക് രക്തം പ്രവഹിക്കുവാനും പ്ലാക്കിന്റെ പ്രതലത്തിൽ രക്തക്കട്ടകൾ ([[ത്രോംബസ്|ത്രോംബസുകൾ]]) ഉണ്ടാകുവാനും ഉള്ള സാധ്യതയും ഉണ്ട്.
 
തീരെ ചെറിയ ധമനികൾ സാധാരണ സ്ക്ളീറോസിസിനു വിധേയമാകാറില്ല. ഇടത്തരം വലുപ്പമുള്ളതുംവലിപ്പമുള്ളതും വളരെ വലുതുമായ ധമനികളിലാണ് കൊഴുപ്പ് അടിഞ്ഞുകൂടുന്നത്. അഥീറോസ്ക്ളീറോസിസ് ഹൃദയധമനിയെ ബാധിക്കുമ്പോൾ ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നു. തത്ഫലമായി ഹൃദയപേശികളിലെ [[ഓക്സിജൻ]] ലഭ്യത കുറയുന്നു. ഇത് ഹൃദയാഘാതത്തിലേക്ക് നയിക്കാം. ഇതേ വിധത്തിൽ മസ്തിഷ്കത്തിലേക്കുള്ള ഓക്സിജൻ തടസ്സപ്പെടുന്നത് മസ്തിഷ്കാഘാതത്തിനും കൈകാലുകളിലേക്കുള്ള ഓക്സിജൻ തടസ്സപ്പെടുന്നത് ഗാൻഗ്രീനിനും കാരണമാകുന്നു.
 
സാവധാനത്തിൽ വർധിതമാകുന്ന ഒരു രോഗമാണ് അഥീറോസ്ക്ളീറോസിസ്. പലപ്പോഴും ബാല്യത്തിൽ തന്നെ ആരംഭിക്കുന്ന ഈ രോഗം മുപ്പതുകളിൽ എത്തുന്നതോടെ പെട്ടെന്ന് വർധിക്കുന്നു. എന്നാൽ ചിലരിൽ വാർധക്യകാലം വരെ ഈ രോഗം അപകടകരമായ അവസ്ഥയിലേക്ക് പരിണമിക്കാതിരിക്കാറുമുണ്ട്.
37,054

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2279925" എന്ന താളിൽനിന്ന് ശേഖരിച്ചത്