"അതികായൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
 
വരി 1:
[[രാമായണം|രാമായണത്തിൽ]] പരാമർശിക്കപ്പെട്ടിട്ടുള്ള ഒരു രാക്ഷസനാണ്‌ '''അതികായൻ'''‍. [[രാവണൻ|രാവണന്]] ധാന്യമാലിനി എന്ന രാക്ഷസിയിലുണ്ടായ മകൻ. ശരീരത്തിന്റെ വലുപ്പംകൊണ്ട്വലിപ്പംകൊണ്ട് അതികായൻ എന്ന പേർ സിദ്ധിച്ചു. മഹാകായൻ, പർവതോപമൻ മുതലായ പദങ്ങൾകൊണ്ട് അതികായന്റെ ''ദേഹമാഹാത്മ്യം'' വാല്മീകിരാമായണത്തിൽ വർണിച്ചിട്ടുണ്ട്. അതികായൻ തപസ്സുചെയ്ത് [[ബ്രഹ്മാവ്|ബ്രഹ്മാവിനെ]] പ്രത്യക്ഷപ്പെടുത്തി, അദ്ദേഹത്തിൽനിന്നും സുരാസുരൻമാർക്ക് തന്നെ വധിക്കാൻ സാധ്യമാകരുതെന്ന വരവും ദിവ്യമായ കവചവും അർക്കഭാസ്വരമായ രഥവും അനേകം ദിവ്യാസ്ത്രങ്ങളും നേടി. യുദ്ധം ചെയ്ത് ഇന്ദ്രന്റെ വജ്രവും വരുണന്റെ പാശവും കരസ്ഥമാക്കി. ആ ബലശാലി രാവണന്റെ ആജ്ഞ അനുസരിച്ച് രാമനോടു പോരിനു ചെന്നു. ഭീമരൂപനായ അതികായനെക്കണ്ട് വാനരസൈന്യങ്ങൾ ഓടിപ്പോയി. വിസ്മയഭരിതനായ [[ശ്രീരാമൻ]] [[വിഭീഷണൻ|വിഭീഷണനോട്]] ചോദിച്ച് കാര്യങ്ങൾ മനസ്സിലാക്കി. പോരിൽ അതികായനെ [[ലക്ഷ്മണൻ]] നേരിട്ടു. ഇരുപേരും ഘോരസമരം നടത്തി. ഒടുവിൽ വായുഭഗവാന്റെ ഉപദേശമനുസരിച്ച് ലക്ഷ്മണൻ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് അതികായനെ വധിച്ചു. ലങ്കാനഗരിയുടെ രക്ഷാഭാരം സമർഥമായി നിർവഹിച്ചിരുന്ന ആ വീരന്റെ നിര്യാണം രാവണനെ നല്ലപോലെ അലട്ടി.
 
==അവലംബം==
 
* വാത്മീകിരാമായണംവാല്മീകിരാമായണം യുദ്ധകാണ്ഡം.
* [http://sanskritdocuments.org/mirrors/ramayana/valmiki.htm വാത്മീകിരാമായണംവാല്മീകിരാമായണം യുദ്ധകാണ്ഡം.]
 
{{സർവ്വവിജ്ഞാനകോശം}}
"https://ml.wikipedia.org/wiki/അതികായൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്