"അടിമത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 12:
മാനവരാശിയുടെ പ്രാക് ചരിത്രം വ൪ഗരഹിതമാണ് . കൂട്ടായ വേട്ടയാടലും പൊതുവായ ഉപയോഗവും . ഇവിടെ സ്വകാര്യസ്വത്ത് ലവലേശമില്ല. ഇതാകട്ടെ മനുഷ്യന്റെ ബലഹീനതയുടെ ഫലമാണ് . ഉല്പാദനോപകരണങ്ങളുടെ വള൪ച്ചയല്ല, മറിച്ച് അവയുടെ അപരിഷ്കൃതത്വമാണ് മനുഷ്യനെ പ്രാകൃത കമ്മ്യൂണിസമെന്നറിയപ്പെടുന്ന ഈ വ്യവസ്ഥിതിയിൽ തളച്ചിട്ടത് .
 
എന്നാൽ ഉൽപാതനോപകരണങ്ങൾ പരിഷ്കരിക്കപ്പെട്ടതോടെ സ്ഥിതി മാറി. അമ്പും വില്ലും ഉല്പാദനവ്യവസ്ഥയിൽ വമ്പിച്ച വിപ്ലവമുണ്ടാക്കി . കൂട്ടംകൂട്ടമായി കന്നുകാലികളെ പോറ്റിവള൪ത്താമെന്നായി .കൃഷിയുടെ കണ്ടുപിടുത്തം താന്താങ്ങളുടെ ആവശ്യത്തിൽ കവിഞ്ഞ ഉല്പാദനത്തിലേക്ക് മനുഷ്യസമുദായത്തെ നയിച്ചു. ഇതാകട്ടെ ചിലരുടെ പക്കൽ കുറച്ചും മറ്റുചിലരുടെ പക്കൽ അധികവും സ്വത്തുക്കൾ കേന്ദ്രീകരിക്കുന്നതിലേക്ക് നയിച്ചു. സമൂഹം പതിയെ അസമത്വത്തിലേക്ക് നീങ്ങി. സ്വകാര്യസ്വത്ത് ഉത്ഭവിച്ചു. കന്നുകാലികളും മറ്റുസ്വത്തുക്കളും പിൻഗാമികൾക്ക് ലഭിക്കുന്ന പിൻതുട൪ച്ചാവകാശം കൈവന്നു . ഇതിന്റെയെല്ലാം ഫലമായി പ്രാകൃത കമ്മ്യൂണിസ്റ്റ് വ്യവസ്ഥയ്ക്ക് ഉടവുതട്ടി. നദീതീരങ്ങളിൽ വാസമുറപ്പിച്ചതോടെ വിസ്തൃതിയും വളക്കൂറുള്ളതുമായ ഭൂമിയിൽ കൃഷിചെയ്യാൻ തുടങ്ങി. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകൽച്ച വ൪ധിച്ചു. ഇരുമ്പിന്റെ കണ്ടുപിടുത്തത്തോടെ കൃഷിയും കൈതൊഴിലുകളും അഭിവൃദ്ധിപ്പെട്ടു . അടിമകളും ഉടമകളും തമ്മിൽ മത്സരിക്കുന്ന ഒരു പുതിയ സാമൂഹികവ്യവസ്ഥിതി രൂപം കൊണ്ടു. ഇവിടെ ഭൂമിയും അടിമയും ഉൾപ്പടെയുള്ളഉൾപ്പെടെയുള്ള സകലതിന്റെയും അവകാശം ഉടമയ്കായിരുന്നു. യുദ്ധങ്ങളിൽ ലഭിച്ച അടിമകളെ ഉപയോഗിച്ച് ഉല്പാദനം വ൪ധിപ്പിച്ചു.
 
അടിമത്തം എവിടെ എന്ന്, എങ്ങനെ തുടങ്ങി എന്ന് ഉറപ്പിച്ചുപറയുവാൻ നിവൃത്തിയില്ല. മാനുഷികാവശ്യങ്ങൾ യാതൊന്നും ഇല്ലാതിരുന്ന അടിമ ചരിത്രകാലോദയം മുതൽ അസ്വതന്ത്രനായിരുന്നു. സ്വവർഗത്തിൽപ്പെട്ടവരെ അടിമയാക്കുന്നതിൽ സ്വാഭാവികമായ വിമുഖത മിക്കയിടങ്ങളിലും കണ്ടിരുന്നു. അധികപ്പറ്റായിത്തീരുന്ന ഒരു കുട്ടിയെ വില്ക്കുന്നതിനുമുൻപ്, അതിനെ വിജനപ്രദേശത്ത് കിടത്തി 'വിദേശി'യാക്കുന്ന ഒരു ചടങ്ങ് പ്രാചീനയവനർക്കുണ്ടായിരുന്നു. അടിമയായി താഴ്ത്താൻ ശിക്ഷിക്കപ്പെട്ട റോമാക്കാരനെ അന്യനാട്ടിൽ കൊണ്ടുപോയി വില്ക്കണമെന്ന ഒരു നിയമം പണ്ട് റോമാസാമ്രാജ്യത്തിലുണ്ടായിരുന്നു. അന്യനാടുകളിൽനിന്ന് അടിമകളെ സമ്പാദിക്കുവാൻ അതിപ്രാചീനമാർഗ്ഗം യുദ്ധംതന്നെയായിരുന്നു. സംഘടിതശക്തിയും കേന്ദ്രീകൃതമായ അധികാരവും വൻതോതിലുള്ള [[കൃഷി|കൃഷിയും]] വ്യവസായവുമെല്ലാം അടിമത്തത്തിന്റെ വളർച്ചയ്ക്ക് കാരണമായി.
വരി 28:
 
== അടിമത്തം-ധർമചിന്തകളിൽ ==
അടിമത്തം അധർമമാണെന്ന നേരിയബോധംപോലും യവനചിന്തകൻമാർക്കുണ്ടായിരുന്നില്ല. അരിസ്റ്റോട്ടൽ അടിമത്തത്തെ ന്യായീകരിച്ചു. യവനൻ യവനനെ അടിമയാക്കുന്നത് തെറ്റാണെന്നുമാത്രം പ്ലേറ്റോ വാദിച്ചു. പ്രാചീനറോമിലും ഗ്രീസിലും അറേബ്യയിലും ഇന്ത്യയിലും ഈ പ്ളേറ്റോണിയൻ അഭിപ്രായമായിരുന്നു ചിരകാലം നിലനിന്നിരുന്നത്. നിരവധി അടിമകൾ ആദിമക്രൈസ്തവസഭകളിലെ അംഗങ്ങളായപ്പോഴാണ് മനുഷ്യനെ ദാക്ഷിണ്യമില്ലാതെ ജംഗമവസ്തുവാക്കുന്നത് നീതീകരിക്കുന്ന പഴയ പതിവിന് മാറ്റം വന്നത്. സാമ്പത്തികവ്യവസ്ഥകളുടെ അന്നത്തെ പ്രധാനഘടകമായിരുന്ന അടിമത്തം പെട്ടെന്ന് മാറ്റുന്നതിന് ആദ്യകാലക്രിസ്ത്യാനികൾക്ക് പ്രായോഗികമായ പല പ്രതിബന്ധങ്ങളും ഉണ്ടായിരുന്നു. എന്നാലും അടിമത്തത്തിനെതിരെ ധാർമികരോഷം ആദ്യമായി പ്രകടിപ്പിച്ചത് അവരായിരുന്നു. പില്ക്കാലത്ത് യൂറോപ്പിലെ ക്രൈസ്തവരാജ്യങ്ങളാണ് വൻതോതിലുള്ള അടിമക്കച്ചവടം ലോകമാസകലം പരത്തിയതെങ്കിലും അടിമക്കച്ചവടം തടയുന്നതിനും അടിമത്തം സമൂലം നശിപ്പിക്കുന്നതിനും മുൻകൈയെടുത്തു പ്രവർത്തിച്ചതും ക്രൈസ്തവ വിഭാഗങ്ങൾ, പ്രത്യേകിച്ച് ക്വേക്കർ (Quaker) മാർ, ആണെന്നത് ശ്രദ്ധേയമാണ്. ബുദ്ധനോ ശങ്കരാചാര്യരോ കൺഫ്യൂഷ്യസ്സോ മനുഷ്യനെ വില്ക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന് ഉപദേശിച്ചതായി കേട്ടിട്ടില്ല.സർവവും ത്യജിച്ച് സന്ന്യസിക്കുവാനുള്ള അവകാശംകൂടി ശൂദ്രന് നിഷേധിക്കുവാനുള്ള ഹൃദയവിശാലത മാത്രമേ അദ്വൈതപ്രണേതാവായ ശങ്കരാചാര്യർക്കുണ്ടായിരുന്നുള്ളു. ബുദ്ധിജീവികൾ ഭരിക്കണമെന്ന് നിർദേശിച്ചനിർദ്ദേശിച്ച പ്ലേറ്റോയും ആര്യൻമാരേ ഭരിക്കാവൂ എന്ന് നിശ്ചയിച്ചു പ്രവർത്തിച്ച ഹിറ്റ് ലറും യു.എസ്സിലെ വെള്ളക്കാരും അടിമത്തത്തെ സംബന്ധിച്ചിടത്തോളം ആദിമ ക്രൈസ്തവരുടെ എതിർചേരികൾതന്നെ. നീറ്റ്ഷെയുടെ അഭിപ്രായത്തിൽ ക്രിസ്തുമതം തന്നെ അടിമത്തമാണ്.
 
== ദാസമനോഭാവം ==
"https://ml.wikipedia.org/wiki/അടിമത്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്