"അഗ്നിപർവ്വതച്ചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q107099 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 9:
അഗ്നിപർവത സ്ഫോടനങ്ങളോടനുബന്ധിച്ചുണ്ടാകുന്ന ധൂളീമാത്രങ്ങളായ പൈറോക്ളാസ്റ്റികങ്ങൾ (pyroclastic materials) ആണ് അഗ്നിപർവ്വതധൂളിയായി അറിയപ്പെടുന്നത്. ഇവയിൽ പ്രത്യേകധൂളിയുടെ വ്യാസം ഒരു സെ.മീ. ന്റെ 1/4000-ൽ കുറവായിരിക്കും. ഉദ്ഗാരത്തിന്റെ ശക്തിക്കനുസരിച്ച് ഈ ധൂളികൾ അന്തരീക്ഷത്തിലെ ഉയർന്ന വിതാനങ്ങളോളം എത്തുന്നു. ഉപര്യന്തരീക്ഷത്തിൽ ഏറിയ കാലം തങ്ങിനില്ക്കുന്നതിനും വളരെ ദൂരം വ്യാപിക്കുന്നതിനും ഇവയ്ക്കു കഴിയും. ഇവയുടെ വിസരണം (diffusion) സ്റ്റ്രാറ്റോസ്ഫിയറിൽ (Stratosphere) വിസ്തൃതമായ ധൂളീമണ്ഡലം സൃഷ്ടിക്കുന്നു. മൂടൽമഞ്ഞുപോലെ പടരുന്ന ഇവ ക്രമേണ തടിച്ചുകൂടി ചിന്നിച്ചിതറിയ മേഘ ശകലങ്ങളെപ്പോലെ ദൃശ്യമാവാം.
 
സൌരവികിരണത്തെ മടക്കി അയയ്ക്കുന്നതിൽ അഗ്നിപർവതധൂളികൾ ഗണ്യമായ പങ്കുവഹിക്കുന്നു. ഇവയുടെ പ്രതിപതന സ്വഭാവം ആദ്യം നിർണയിച്ചത് ബെഞ്ചമിൻ ഫ്രാങ്ക്ളിൻ (1784) ആയിരുന്നു. അഗ്നിപർവതധൂളീ പ്രസരണം ആ വർഷത്തെ ശിശിരകാലത്ത് അതിശൈത്യത്തിനു കാരണമായി. 1815-ൽ മായാൺ (ഫിലിപ്പീൻസ്), താംബോരാ (ഇന്തോനേഷ്യ) എന്നീ അഗ്നിപർവതസ്ഫോടനങ്ങളെ തുടർന്ന് ഗ്രീഷ്മകാലം ഉണ്ടായിരുന്നില്ലെന്നുതന്നെ പറയാം. 1912-ൽ കട്മൈ (അലാസ്ക) വിസ്ഫോടനത്തിലെ ധൂളീപ്രസരണം ആഗോളവ്യാപകമായിരുന്നു; സൂര്യാതപത്തിൽ 20 ശ. തമാനം കുറവുവരുവാൻ ഇതു ഹേതുവായി. ഈ ധൂളികൾ കുറേക്കാലംകൂടി അന്തരീക്ഷത്തിൽ തങ്ങിനിന്നിരുന്നുവെങ്കിൽ ഭൂമിയിലെ ചൂട് ശരാശരി 13<sup>o</sup>C വച്ചു കുറയുമായിരുന്നുവെന്ന് സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിലെ (വാഷിങ്ടൺ) വിദഗ്ധൻമാർവിദഗ്ദ്ധൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്.
 
ഹിമയുഗത്തിന്റെ ആരംഭം അന്തരീക്ഷത്തിൽ അഗ്നിപർവതധൂളി വ്യാപിക്കുന്നതിലൂടെയാണെന്ന് ഒരു വാദമുണ്ട്. പുരാകാലാവസ്ഥയെ സംബന്ധിച്ച നിരവധി പരികല്പനകളിലൊന്നാണിത്.
"https://ml.wikipedia.org/wiki/അഗ്നിപർവ്വതച്ചാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്