"അഗ്നിപർവ്വതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 19:
 
== ആവിർഭാവം ==
ഭൂവല്കത്തിനടിയിലെ ഉയർന്ന ചൂടുകാരണം (3,000<sup>o</sup>C) [[പാറ|പാറകളെല്ലാം]] ഉരുകും. ഉരുകിത്തിളച്ച ഈ വസ്തുവാണ് [[മാഗ്മ]]. [[ഭൂമി|ഭൂമിയുടെ]] ഉപരിതലത്തിനു 80-160 [[കിലോമീറ്റർ]] താഴെയാണ് സാധാരണയായി മാഗ്മ ഉണ്ടാവുക. പാറ ഉരുകുമ്പോൾ ഒരുപാട് വാതകവും ഉണ്ടാകും. ഈ വാതകവും മാഗ്മയും കൂടിച്ചേരും. ഇങ്ങനെയുണ്ടാകുന്ന വസ്തുവിന്‌ ചുറ്റുമുള്ളപാറകളേക്കാൾ [[ഭാരം]] കുറവായിരിക്കും. അതിനാൽ അത് മുകളിലേക്ക് ഉയർന്നുപൊങ്ങും. ഉയരുന്നതിനനുസരിച്ച് വഴിയിലുള്ള [[പാറ|പാറകളേയും]] ഉരുക്കി കൂടെച്ചേർക്കും. ഭൂമിയുടെ ഉപരിതലത്തിന് ഏകദേശം 3 കിലോമീറ്റർ താഴെയെത്തുമ്പോൾ ഈ മാഗ്മക്കൂട്ടം ഒരു അറപോലെ നിറഞ്ഞുകിടക്കും. ഇതാണ് മാഗ്മ അറ. മാഗ്മ അറയ്ക്കു ചുറ്റുമുള്ള പാറകളിൽ നിന്നുള്ള മർദ്ദം കാരണം [[മാഗ്മ]] പൊട്ടിത്തെറിക്കുകയോ ദുർബല പാറകളെ ഉരുക്കി വിടവുകളുണ്ടാക്കി ഭൂമിയുടെ ഉപരിതലത്തിലേക്കു കുതിക്കുകയോ ചെയ്യും. ഉപരിതലത്തിലെത്താറാവുമ്പോൾ മാഗ്മയിലെ [[വാതകം]] വേർപെടും. അവിടെ ഒരു വിടവുണ്ടാക്കി [[വാതകം|വാതകവും]] മാഗ്മയുമെല്ലാം വെളിയിലേക്ക് ചാടും. ഇവ വലിയ ശിലാഖണ്ഡങ്ങൾ മുതൽ ചെറുകണങ്ങളും തരികളും വരെയായി വിവിധ വലുപ്പത്തിൽവലിപ്പത്തിൽ ചിതറിവീഴുന്നു; ധൂമപടലങ്ങളും ഇതിന്റെകൂടെയുണ്ടാകാം. [[സാന്ദ്രത|സാന്ദ്രമായ]] [[നീരാവി]] ശിലാധൂളിയുമായി കലർന്നുണ്ടാകുന്ന ഇരുണ്ട വിഷമയപദാർഥങ്ങൾ ധൂമപടലമായി പ്രത്യക്ഷപ്പെടുന്നു. ചിലപ്പോൾ ഇവ മേഘപാളിപോലെ കാണപ്പെടും.
=== ടെക്റ്റോണിക് ഭൗമ ഫലകങ്ങൾ ===
[[പ്രമാണം:Spreading ridges volcanoes map-en.svg|thumb|right|250px|ടെക്റ്റോണിക് ഭൗമ ഫലകങ്ങളുടെ അതിർത്തിയും (OSR – Oceanic Spreading Ridges) അവയ്ക്ക് ചുറ്റും അടുത്തിടയുള്ള അഗ്നിപർവ്വതങ്ങളും.]]
വരി 58:
 
=== പൈറോക്ളാസ്റ്റികങ്ങൾ ===
[[ഖരം|ഖരരൂപത്തിലുള്ള]] അഗ്നിപർവ്വതോത്പന്നങ്ങളാണ് [[Pyroclastic rock|പൈറോക്ളാസ്റ്റികങ്ങൾ]] (Pyroclastic rock). പൈറോക്ളാസ്റ്റികങ്ങൾ നന്നെ ചെറിയതരികൾ മുതൽ [[ടൺ]] കണക്കിനു ഭാരമുളള വലിയ ശിലാഖണ്ഡങ്ങൾ വരെ വിവിധവലുപ്പങ്ങളിൽവിവിധവലിപ്പങ്ങളിൽ കാണപ്പെടുന്നു. [[സ്ഫോടനം|സ്ഫോടനത്തിന്റെ]] [[ശക്തി]], [[കാറ്റ്|കാറ്റിന്റെ]] ഗതിവേഗം, വലുപ്പംവലിപ്പം തുടങ്ങിയവയെ ആശ്രയിച്ച് ഇവ അഗ്നിപർവ്വതവക്ത്രത്തിനുചുറ്റും അടുത്തോ ദൂരയോ ആയി വീഴുന്നു. ചിലപ്പോൾ വലിയ ഖണ്ഡങ്ങൾ അഗ്നിപർവ്വത വക്ത്ര(Crater)ങ്ങളിലേക്കുതന്നെ വീണെന്നും വരാം. ക്രേറ്ററിന്റെ വശങ്ങളിലായിവീണ് ഉരുണ്ടുനീങ്ങുന്നവയുമുണ്ട്. ഇവ പിന്നീട് ജ്വാലാശ്മസഞ്ചയമോ (agglomerate) അഗ്നിപർവത ബ്രക്ഷ്യയോ (Volcanic Breccia) ആയി രൂപം കൊള്ളുന്നു.
==== രൂപം ====
3 സെ.മീ മുതൽ അനേകം മീ. വരെ വ്യാസമുള്ള പൈറോക്ളാസ്റ്റിക് പിണ്ഡങ്ങളാണ് അഗ്നിപർവ്വത ബോംബുകൾ. ഇവ ഖരരൂപത്തിൽതന്നെ വിക്ഷേപിക്കപ്പെടുന്ന മാഗ്മാകഷണങ്ങളാകാം. ചിലപ്പോൾ വായുമണ്ഡലത്തിലേക്ക് ചുഴറ്റി എറിയപ്പെടുമ്പോൾ ഉരുണ്ടുകൂടുന്നതുമാകാം. മിക്കവാറും ഇവയ്ക്കു സരന്ധ്രഘടനയായിരിക്കും ഉണ്ടാവുക. ഭൌമോപരിതലത്തിലെത്തുന്നതിനു മുൻപുതന്നെ ഇവ ബാഹ്യമായിട്ടെങ്കിലും ഖരീഭവിച്ചിരിക്കും; ചിലപ്പോൾ നീണ്ടുരുണ്ടവയായും കൂമ്പിയും കാണപ്പെടുന്നു; അപൂർവമായി ക്രമരൂപമില്ലാത്തവയും കാണാം. ആകാശത്തുവച്ചുതന്നെ ഘനീഭവിച്ചു സരന്ധ്രങ്ങളായി കാണപ്പെടുന്ന ലാവാക്കഷണങ്ങളെ 'സ്കോറിയ' (Scoria) എന്നു പറയുന്നു. 0.3 മി.മീ. മുതൽ 5 മി.മീ. വരെ വലുപ്പമുളളവവലിപ്പമുളളവ 'ചാര'മായും അതിലും സൂക്ഷ്മങ്ങളായവ 'ധൂളി' ആയും വിശേഷിപ്പിക്കപ്പെടുന്നു. സുഷിരങ്ങളില്ലാതെ പയർമണികളെപ്പോലെയുള്ള ചെറിയ കഷണങ്ങളാണ് 'ലാപ്പിലി' (Lappili). പ്യൂമിസ് (Pumice) ആണ് മറ്റൊരിനം. ശ്യാനതകൂടി രന്ധ്രമയവും വാതകസാന്നിധ്യമുള്ളതുമായ മാഗ്മാക്കഷണങ്ങളാണ് പ്യൂമിസ്. അന്തരീക്ഷത്തിലൂടെയുള്ള യാത്രയ്ക്കിടയിൽ മാഗ്മ പെട്ടെന്നു തണുക്കുമ്പോഴാണ് പ്യൂമിസ് ഉണ്ടാകുന്നത്. പ്യൂമിസ് പൊടിയുമ്പോൾ സ്ഫടികതുല്യമായ ചാരമാകുന്നു. അധിസിലിക മാഗ്മയുടെ വിദരോദ്ഗാരത്തോടനുബന്ധിച്ച് അഗ്നിസ്ഫുലിംഗങ്ങളും [[വിഷം|വിഷ]] [[വാതകം|വാതകങ്ങളും]] ഉൾക്കൊള്ളുന്ന ഭീമാകാരങ്ങളായ ധൂളീമേഘങ്ങളുണ്ടാകുന്നു. ഇവയെ 'നൂയെസ് ആർദെന്റെസ്' (Nuees Ardentes) എന്നു വിളിച്ചുവരുന്നു. മാഗ്മാ ഉദ്ഗാരത്തിനു തൊട്ടുമുൻപായി [[പരൽ|പരൽരൂപത്തിലുളള]] [[ആഗൈറ്റ്]], [[ഫെൽസ്പാർ]] തുടങ്ങിയ [[ധാതു|ധാതുക്കൾ]] വർഷിക്കപ്പെടാറുണ്ട്.
 
== അഗ്നിപർവ്വതങ്ങളിലെ സ്ഫോടനവർഗ്ഗീകരണം ==
"https://ml.wikipedia.org/wiki/അഗ്നിപർവ്വതം" എന്ന താളിൽനിന്ന് ശേഖരിച്ചത്