"അഗമെ‌മ്‌നൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) fixing dead links
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 4:
ഹോമറുടെ ഇലിയഡിൽ പരാമൃഷ്ടനായ മൈസീനിയൻ രാജാവാണ് '''അഗമെമ്‌‌നൺ'''. ആട്രിയസ്, ഏറോപ്പ് എന്നിവരുടെ പുത്രനാണ് അഗമെമ്നൺ. ആട്രിയസിന്റെ മരണശേഷം അഗമെമ്നൺ സഹോദരനായ മെനിലാസിനോടൊപ്പം സ്പാർട്ടയിലെ രാജാവായ ടിന്റാരിയസിന്റെ രക്ഷാകർതൃത്വം സ്വീകരിക്കുകയും അദ്ദേഹത്തിന്റെ പുത്രിമാരായ ക്ലിറ്റംനെസ്ട്രാ, ഹെലൻ എന്നിവരെ അവർ യഥാക്രമം വിവാഹം കഴിക്കുകയും ചെയ്തു. അഗമെമ്നണ് മൂന്നു പെൺമക്കളും ഒറെസ്റ്റസ് എന്നൊരു പുത്രനും ഉണ്ടായി.
 
ടിന്റാരിയസിന്റെ കാലശേഷം മെനിലാസ് സ്പാർട്ടയിലെ രാജാവാകുകയും അഗമെമ്നൺ സ്വന്തം സഹോദരന്റെ സഹായത്തോടെ മൈസീനിയായിൽനിന്ന് ശത്രുക്കളെ തുരത്തി ആധിപത്യം ഭദ്രമാക്കുകയും ചെയ്തു. പരാക്രമശാലിയായിരുന്ന അഗമെമ്നൺ രാജ്യവിസ്തൃതി വർധിപ്പിച്ച്വർദ്ധിപ്പിച്ച് ഗ്രീസിലെ ഏറ്റവും പ്രബലനായ രാജാവായി.
 
പ്രിയാമിന്റെ പുത്രനായ പാരിസ് (അലക്സാണ്ട്രസ്) മെനിലാസ്സിന്റെ ഭാര്യയായ ഹെലനെ അപഹരിച്ചുകൊണ്ടുപോയതിനെ തുടർന്ന് പ്രതികാരോദ്യുക്തനായ അഗമെമ്നൺ മറ്റു രാജാക്കൻമാരെ സംഘടിപ്പിച്ച് ട്രോയിയിലേക്കു പടനയിച്ചപ്പോൾ ആർടെമിസ് ദേവതയുടെ അപ്രീതിയാൽ യാത്രയ്ക്കു തടസ്സം നേരിട്ടു; അഗമെമ്നൺ തന്റെ മകളായ ഇഫിജിനിയയെ ബലികൊടുത്ത് വിഘ്നങ്ങൾ തീർക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ ഈ നരബലി നടക്കുന്നതിനു മുൻപ് ആർടെമിസ് ഇഫിജിനിയയെ ഒരു മേഘത്തിൽ വഹിച്ചുകൊണ്ട് അപ്രത്യക്ഷയായി.
"https://ml.wikipedia.org/wiki/അഗമെ‌മ്‌നൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്