"അഗസ്ത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 17:
==പേരിനു പിന്നിൽ==
[[image:Agastyamuni statue 02.JPG|thumb|200px|അഗസ്ത്യമുനി]]
കുംഭത്തിൽ നിന്നും ഉദ്ഭവിച്ചവനാകയാൽ കുംഭജൻ, കുംഭസംഭവൻ, ഘടോദ്ഭവൻ എന്നീ പേരുകളിലും അഗസ്ത്യൻ അറിയപ്പെടുന്നു. മാതാപിതാക്കളുടെ നാമങ്ങളുമായി ബന്ധപ്പെടുത്തി മൈത്രാ വരുണി, ഔർവശീയൻ എന്നീ പേരുകളും അഗസ്ത്യന് ലഭിച്ചിട്ടുണ്ട്. [[പർവ്വതം]], കുടം എന്നീ അർഥങ്ങളുള്ളഅർത്ഥങ്ങളുള്ള 'അഗം' എന്ന പദത്തിൽ അഗസ്ത്യൻ എന്ന പേര് കണ്ടെത്തുന്നവരും ദുർലഭമല്ല. അഗത്തെ സ്തംഭിപ്പിച്ചവൻ, അഗ(കുട)ത്തിൽനിന്ന് സ്ത്യായനം ചെയ്യ (കൂട്ടിച്ചേർക്ക)പ്പെട്ടവൻ എന്നെല്ലാമാണ് ഈ വ്യാഖ്യാനത്തിന്റെ നിദാനം. സുമേരുപർവതത്തെ പ്രദക്ഷിണം ചെയ്യാൻ എല്ലാവർക്കും കഴിയുമെങ്കിലും തന്നെ മറികടക്കുവാൻ ലോകത്താർക്കും സാധ്യമല്ല എന്ന് അഹങ്കരിച്ച വിന്ധ്യപർവതത്തിന്റെ ഗർവു തകർത്തവൻ എന്ന നിലയിലാണ് 'പർവതത്തെ സ്തംഭിപ്പിച്ചവൻ' എന്ന അർഥത്തിൽഅർത്ഥത്തിൽ അഗസ്ത്യൻ എന്ന പേർ ഇദ്ദേഹത്തിന് ലഭിച്ചത്.
 
==അഗസ്ത്യ ശാപങ്ങൾ==
[[File:Agastya.jpg|thumb|left|200px|ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ഒരു അഗസ്ത്യ ശിൽ‌പ്പം]]
[[പ്രമാണം:അഗസ്ത്യകൂടത്തിലെ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ.jpg|ലഘുചിത്രം|അഗസ്ത്യകൂടത്തിലെ അഗസ്ത്യമുനിയുടെ പ്രതിഷ്ഠ]]
ദേവാസുരയുദ്ധവേളയിൽ തന്റെ ഉൾഭാഗത്ത് ഒളിച്ചിരിക്കുവാൻ അസുരൻമാർക്ക് സൗകര്യം നല്കിയ [[സമുദ്രം|സമുദ്രത്തോട്]] കുപിതനായിത്തീർന്ന അഗസ്ത്യൻ സാഗരജലം മുഴുവൻ കൈക്കുള്ളിലൊതുക്കി കുടിച്ചുകളഞ്ഞു എന്ന് മറ്റൊരു [[ഐതിഹ്യം|ഐതിഹ്യവും]] പ്രചാരത്തിലുണ്ട്. [[നഹുഷൻ|നഹുഷനെ]] തന്റെ ശാപംമൂലം വിഷസർപ്പമാക്കിയതും [[വാതാപി]] എന്നു പേരുളള രാക്ഷസനെ ഭക്ഷിച്ചതും വാതാപിയുടെ സഹോദരനായ ഇല്വലനെ നേത്രാഗ്നിയിൽ ഭസ്മീകരിച്ചതും, ക്രൗഞ്ചനെ പർവതമാക്കി മാറ്റിയതും ഇന്ദ്രദ്യുമ്നനെ ശപിച്ച് [[ആന|ആനയാക്കിയതും]] അഗസ്ത്യന്റെ അദ്ഭുതസിദ്ധികൾക്ക്അത്ഭുതസിദ്ധികൾക്ക് ഉദാഹരണങ്ങളാണ്. [[രാവണൻ|രാവണനുമായുള്ള]] യുദ്ധത്തിൽ പരവശനായിത്തീർന്ന [[ശ്രീരാമൻ|ശ്രീരാമന്]] [[ആദിത്യഹൃദയം|ആദിത്യഹൃദയമന്ത്രം]] ഉപദേശിച്ചുകൊടുത്ത് അദ്ദേഹത്തിന്റെ ആത്മവീര്യവും സമരോത്സാഹവും അഗസ്ത്യൻ വർധിപ്പിച്ചുവെന്ന്വർദ്ധിപ്പിച്ചുവെന്ന് [[രാമായണം|രാമായണത്തിൽ]] പറയുന്നു.
 
ബ്രഹ്മപുരാണം അനുസരിച്ച് അഗസ്ത്യൻ പുലസ്ത്യ മഹർഷിയുടെ പുത്രനാണ്. അഗസ്ത്യൻ വളരെക്കാലം നിത്യബ്രഹ്മചാരിയായി കഴിഞ്ഞുവെന്നും ഒടുവിൽ പിതൃക്കളുടെ പുണ്യകർമാനുഷ്ഠാനങ്ങൾക്ക് പിൻഗാമികളില്ലാതെവന്നതുനിമിത്തം വിവാഹിതനായി എന്നും പുരാണ പരാമർശങ്ങൾ കാണുന്നു. അഗസ്ത്യൻ തന്റെ തപ:ശ്ശക്തികൊണ്ട് ഒരു ബാലികയെ സൃഷ്ടിച്ച്, സന്താനലാഭം കൊതിച്ചുകഴിഞ്ഞിരുന്ന വിദർഭരാജാവിന് സമർപ്പിച്ചു. ഈ ബാലിക ലോപാമുദ്രയെന്ന പേരിൽ സുന്ദരിയായ ഒരു യുവതിയായി വളർന്നപ്പോൾ അഗസ്ത്യൻ അവളെ വിവാഹം ചെയ്തു. ഈ ദമ്പതികൾക്ക് ദൃഢസ്യു എന്നു പേരുളള ഒരു പുത്രനുണ്ടായി.
"https://ml.wikipedia.org/wiki/അഗസ്ത്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്