"അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 35:
== മിതവാതികളും കമ്യൂണിസ്റ്റുകാരും ==
 
മിതവാദികളും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടർന്ന്, വി.വി. ഗിരി, ചമൻ ലാൽ, എൻ.എം. ജോഷി എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ ട്രേഡ് യൂണിയൻ ഫെഡറേഷൻ എന്നൊരു സംഘടന രൂപീകരിക്കപ്പെട്ടു. എന്നാൽ, കരിനിയമങ്ങളിലൂടെയും അടിച്ചമർത്തലിലൂടെയും തൊഴിലാളിപ്രസ്ഥാനത്തെ തകർക്കുന്ന സമീപനമാണ് ബ്രിട്ടിഷ് ഭരണാധികാരികൾ സ്വീകരിച്ചത്. ''പബ്ളിക് സേഫ്റ്റി ആക്ട്'', ''ട്രേഡ് ഡിസ്പ്യൂട്ട്സ് ആക്ട്'' തുടങ്ങിയ നിയമങ്ങളുടെ മറവിൽ ആയിരക്കണക്കിന് തൊഴിലാളി നേതാക്കളെ അറസ്റ്റുചെയ്തു. മാത്രവുമല്ല, മീററ്റ് ഗൂഢാലോചനാ കേസ്സിൽ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തുകയും ചെയ്തു. 1929-ൽ തൊഴിലാളികളുടെ സ്ഥിതിയെക്കുറിച്ച് പഠിക്കാൻ ''റോയൽകമ്മിഷ''നെ നിയമിച്ച ഗവ. ഒരു വിഭാഗം നേതാക്കളെ പ്രീണിപ്പിക്കാനും ശ്രമിച്ചു. ഇത് ദേശീയ പ്രസ്ഥാനത്തിൽ മാത്രമല്ല തൊഴിലാളിരംഗത്തും കമ്യൂണിസ്റ്റുകാർ ഒറ്റപ്പെടുന്നതിനിടയാക്കി. 1931-ലെ സമ്മേളനം കമ്യൂണിസ്റ്റുകാരെ എ.ഐ.ടി.യു.സി. നേതൃത്വത്തിൽനിന്ന് ഏതാണ്ട് പൂർണമായി ഒഴിവാക്കി. 1935-ൽ കമ്യൂണിസ്റ്റുകാർ വീണ്ടും എ.ഐ.ടി.യു.സി.യിൽ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി. നെഹ്രുവിന്റെയും സുഭാഷ്ചന്ദ്രബോസിന്റെയും പിന്തുണ ലഭിച്ച കമ്യൂണിസ്റ്റു-ഇടതുപക്ഷ വിഭാഗങ്ങൾക്ക് ക്രമേണ തൊഴിലാളി രംഗത്തും സ്വാധീനം വർധിപ്പിക്കാൻവർദ്ധിപ്പിക്കാൻ കഴിഞ്ഞു. 1937-ലെ പ്രാദേശിക തെരഞ്ഞെടുപ്പിൽ എ.ഐ.ടി.യു.സി. കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
 
== സംഘടനയുടെ ഭരണഘടനാ പരിഷ്കരണം ==