"അക്കാന്തോഡൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 37 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q130955 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
(ചെ.) യന്ത്രം - അക്ഷരപിശകുകൾ
വരി 18:
}}
 
അസ്തമിത (Extinct) [[മത്സ്യം|മത്സ്യങ്ങളുടെ]] ഒരു വർഗം. ഹനുക്കളോടുകൂടിയ ആദിമ കശേരുകികളായി കണക്കാക്കപ്പെടുന്ന ഇവയെ സൂചി-പത്ര സ്രാവുകൾ (needle-finned sharks) എന്നും വിളിക്കുന്നു. സൈലൂറിയൻ (Silurian) കല്പത്തിന്റെ അവസാന ഘട്ടത്തിലാണ് ഇവ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.<ref>http://www.ucmp.berkeley.edu/silurian/silurian.html silurian</ref> ഡെവോണിയൻ (Devonian) കല്പത്തിൽ ഇവ പൂർണവികാസം നേടിയിരുന്നു.<ref>http://www.ucmp.berkeley.edu/devonian/devonian.html The Devonian</ref> ഈ ഘട്ടത്തിൽതന്നെയാണ് മറ്റു മത്സ്യവർഗങ്ങളും വികസിക്കുവാൻ തുടങ്ങിയത്. പെർമിയൻ കല്പത്തിൽ ഇവ നിശേഷംനിശ്ശേഷം അപ്രത്യക്ഷമായി. അഗ്നാത്ത(Agnatha)യുടെയും മത്സ്യങ്ങളുടെയും മധ്യവർത്തികളെന്ന നിലയിൽ അക്കാന്തോഡൈ പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നു.<ref>http://www.cyhaus.com/marine/agnatha.htm Agnatha</ref><ref>[http://www.sfetcu.com/book/Acanthodii] അക്കാന്തോഡൈ (സൂചി-പത്ര സ്രാവുകൾ)</ref>
 
അക്കാന്തോഡൈ വർഗത്തിലെ അംഗങ്ങളെല്ലാം തന്നെ [[സ്രാവ്|സ്രാവുകളുടെ]] ആകൃതിയുള്ള ശുദ്ധജല ജീവികളായിരുന്നു. (ചില അനന്തരഗാമികൾ സമുദ്രത്തിലും ജീവിച്ചിരുന്നതായി അനുമാനിക്കപ്പെടുന്നു). ഇവ 20 സെ.മീ.ൽ കൂടുതൽ വളർന്നിരുന്നില്ല. പത്രങ്ങളോട് (fins) ചേർന്ന ബലമുള്ള മുള്ളുകൾ (spines) അക്കാന്തോഡൈകളുടെ പ്രത്യേകതയാണ്. ഈ മുള്ളുകൾ പ്രതിരോധാവയവങ്ങളാണെന്നു കരുതുന്നു. [[ശരീരം]] കവചിതമാണ്. ശൽക്കങ്ങൾ (scales) ശരീരത്തെ ആവരണം ചെയ്യുന്നു. തന്ത്രികാ-കപാലം (neurocranium), ഗ്രസനീചാപം (visceral arch), മറ്റു ബന്ധപ്പെട്ട ഭാഗങ്ങൾ എന്നിവയോടുകൂടി അക്കാന്തോഡസ് (Acnathodes) എന്ന ഒരിനത്തിന്റെ അവശിഷ്ടം പെർമിയൻ (Permian) കല്പത്തിലേതായി ലഭിച്ചിട്ടുണ്ട്.<ref>http://www.fossilmuseum.net/fishfossils/Acanthodes-gracilis/Acanthodes.htm Acanthodian Permian Fossil Fish from Germany</ref><ref>http://www.palaeos.com/Paleozoic/Permian/Permian.htm The Permian Period: 1</ref> ഡെവോണിയൻ കല്പത്തിൽ ജീവിച്ചിരുന്ന ക്ളൈമേഷ്യസ് (Climatius) എന്ന ഇനത്തിന് പ്രച്ഛദപാളി (opercular fold)യാൽ ആവരണം ചെയ്യപ്പെട്ട അനവധി ഗിൽ പഴുതുകൾ (gill slits) ഉണ്ടായിരുന്നു.
"https://ml.wikipedia.org/wiki/അക്കാന്തോഡൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്