"ജന്തുപൂജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ജന്തുക്കൾക്ക് ദൈവീകമായ അമാനുഷിക ശക്തിയുണ്ടെന്ന് വിശ്വസിച്ച്, അവയെ ആരാധിക്കുന്ന രീതിക്കാണു ജന്തുപൂജ എന്ന് വിവക്ഷിക്കപ്പെടുന്നത്. ഇതിനു ഇംഗ്ലീഷിൽ ''ടോട്ടെമിസം'' [[(Totemism]]) എന്നറിയപ്പെടുന്നു. [[മാനവസംസ്കാരം|മാനവസംസ്കാരത്തിന്റെ]] ആദ്യഘട്ടങ്ങളിൽ, ഭയവും ഭയജന്യമായ ഭക്തിയുമായിരുന്നു [[മനുഷ്യൻ|മനുഷ്യനുമനുഷ്യനുണ്ടായിരുന്ന]]ണ്ടായിരുന്ന രണ്ടു മുഖ്യവികാരങ്ങൾ. ഓരോ ജന്തുവിന്റേയും രൂപവും, ശബ്ദവും, മറ്റു ചേഷ്ടകളും മനുഷ്യരിലുണ്ടാക്കിയ വികാരങ്ങൾക്കനുസരിച്ച് അവയോട് ഭയമോ സ്നേഹമോ മനുഷ്യന്നു തോന്നി. അതിന്റെ അടിസ്ഥാനത്തിൽ അവയെ ആരാധിക്കാനും തുടങ്ങി.
 
ധാരാളം ജന്തുക്കളെ മനുഷ്യർ ആരാധിക്കാറുണ്ടായിരുന്നെങ്കിലും സർപ്പവും, പശുവുമാണു ലോകത്തെമ്പാടുമായി ഏറ്റവുമധികം ആരാധിക്കപ്പെടുന്നത്. [[പ്രാകൃതമനുച്യൻപ്രാകൃതമനുഷ്യൻ|പ്രാകൃതമനുഷ്യനെ]]സംബന്ധിച്ചിടത്തോളം ഒരു നിശ്ചിതവർഗ്ഗത്തിൽപ്പെട്ട [[ജീവി|ജീവികളുമായുള്ള]]കളുമായുള്ള നിരന്തരസമ്പർക്കം, ആ വർഗ്ഗത്തോടുള്ള പ്രത്യേകമായൊരു അഭിനിവേശമുണർത്തിയെന്നത് സ്വാഭാവികം മാത്രമാണു. കാലം കഴിയുമ്പോൾ ജനങ്ങൾക്ക് ഇത്തരം കാര്യങ്ങളിലുള്ള വിശ്വാസം നശിക്കുകയാണു പതിവ്. പല പുരാതന ജനസമൂഹങ്ങളിലും സാങ്കല്പിക ജീവികളുടെ വിഗ്രഹങ്ങളെ പൂജിക്കുന്ന രീതി നിലനിന്നിരുന്നു. ആനയുടെ കാൽ, ദംഷ്ട്രങ്ങൾ, കാളച്ചെവി തുടങ്ങിയവ [[പല്ലവ]]ശില്പങ്ങളിൽ കാണാം. പുരാതന [[ഈജിപ്ത്|ഈജിപ്തിലെ]] ജനങ്ങൾ''എപ്പിസ് കാളയെ'' ഒരു ദിവ്യമൃഗമായാണു സങ്കല്പിക്കപ്പെട്ടിരുന്നത്. ''പോസിഡോൻ , ഹിപ്പിയസ്, ഡയോനിസസ്'' മുതലായ [[ഗ്രീക്ക്]] ദേവതകൾക്ക് ജന്തുഭാവങ്ങളും ജന്തുപ്രതിരൂപകങ്ങളും ഉണ്ടായിരുന്നു. ചൈനയിലെ ഷാങ് വംശത്തിന്റെ കാലത്ത് കരടിയുടെ രൂപത്തിലുള്ള '''യു''' ദേവതയുടേയും, മൂങ്ങയുടെ രൂപത്തിലുള്ള '''റ്റ്സുൻ''' ദേവതയുടെയും വിഗ്രഹങ്ങൾ ആരാധിച്ചിരുന്നു. [[അങ്കോർവത്]], [[ഭാർഹത്]] തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് [[വരാഹമൂർത്തി]]യുടേയും മറ്റും വിഗ്രഹങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്.
{{Infobox deity
| type = Egyptian
"https://ml.wikipedia.org/wiki/ജന്തുപൂജ" എന്ന താളിൽനിന്ന് ശേഖരിച്ചത്