"ജന്തുപൂജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
[[ഇന്ത്യ|ഇന്ത്യയിലെ]] പല ജനവിഭാഗങ്ങളും ജന്തുപൂജ ചെയ്യുന്നവരാണു. ജന്തുലോകത്തെ ആദരിക്കുന്ന [[ഹിന്ദുക്കൾ]] പൊതുവെ സസ്യഭുക്കുകളാണു. വൈദീകകാലത്തെ [[ആര്യന്മാർ]] മൃഗങ്ങളെ ആരാധിച്ചിരുന്നതായി കാണുന്നില്ല; എങ്കിലും പുരാണങ്ങളിൽ ജന്തുപൂജ പരാമർശിക്കപ്പെട്ടിട്ടുള്ളതായി കാണാം. [[രാമായണ]][[മഹാഭാരത]]ങ്ങളിൽ പക്ഷിമൃഗാദികൾ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട്. ദശാവതാരങ്ങളിൽ ''മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം,'' എന്നിവ ഈശ്വരന്റെ പദവിയിൽ തന്നെ ആരാധിക്കപ്പെടുന്നുണ്ട്. [[ഗണപതി]]യുടെ വാഹനമായ ''എലി'' ഉത്തരേന്ത്യയിൽ ആദരിക്കപ്പെടുന്നു. [[ഇന്ദ്രന്റെ]] വാഹനമായ '''ഐരാവതം''' (ആനയെ) ഇന്ത്യക്കാർ ആദരിക്കുന്നു.
 
[[ശ്രീരാമന്റെ]] ഭൃത്യനായിരുന്ന '''ഹനുമാൻ''' ഹിന്ദുക്കൾക്ക് ആരാധനക്കർഹനാണു. [[ശിവന്റെ]] വാഹനമായ [[കാള]]യെയും ആരാധിക്കാറുണ്ട്. ശിവപ്രസാദത്തിനായി കാളയെ തൊഴുക, തലോടുക എന്നിവ പുണ്യകർമ്മമായി അനുഷ്ടിക്കുന്നു. [[പശുവും]] [[ബ്രാഹ്മണനും]] ഒരേദിവസം സൃഷ്ടിക്കപ്പെട്ടുവെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്നു. പശുവിൻ ''ചാണകം, ഗോമൂത്രം, പാൽ, തൈരു, നെയ്യ്'' ഇവ ചേർന്ന '''പഞ്ചഗവ്യം''' ആത്മശുദ്ധിപ്രദമാണത്രെ. [[ജന്മാഷ്ടമി]]നാളിൽ പശുക്കളെയും, കാളകളെയും ആടായാഭരണങ്ങൾ ചാർത്തി എഴുന്നള്ളിച്ചു കൊണ്ടുനടക്കുക മധുരയിലെ ഉത്സവത്തിന്റെ ഭാഗമാണു. [[തമിഴ് നാട്| തമിഴ്നാട്ടിൽ]] '''മാട്ടുപ്പൊങ്കൽ''' കന്നുകാലികളുടെ ഉത്സവമാണു.
"https://ml.wikipedia.org/wiki/ജന്തുപൂജ" എന്ന താളിൽനിന്ന് ശേഖരിച്ചത്