"കാൾ ലിനേയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62:
ജീവജാലങ്ങൾക്കായി അക്കാലത്തെ സസ്യ-ജന്തുശാസ്ത്രഞ്ജർ ഉപയോഗിച്ചിരുന്ന സുദീർഘവും സങ്കീർണ്ണവുമായ പേരുകൾ ലിനേയസിന്റെ വർഗ്ഗീകരണരീതിയുടെ ആവിർഭാവത്തോടെ ലളിതമായ രണ്ടുഭാഗങ്ങളുള്ള പേരുകളായി. (പത്തും പന്ത്രണ്ടും വാക്കുകളുള്ള പേരുകൾ അക്കാലത്ത് സസ്യങ്ങൾക്കും ജന്തുക്കൾക്കുമായി അക്കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നു. യുറോപ്പിലെ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആദ്യനാമം-കുടുംബപ്പേര്‌ എന്ന രീതിക്ക് സമാനമായി ലിനേയസിന്റെ നാമകരണരീതിയെ ഉപമിക്കാവുന്നതാണ്‌.
 
പുതിയ പുതിയ ജീവജാലങ്ങളേയും ജനുസുകളേയും ഉൾപ്പെടുത്തി ലിനേയസ് സിസ്റ്റെമാ നാച്ച്യുറ വിപുലപ്പെടുത്തിക്കൊണ്ടിരുന്നു. 1735-ൽ പുറത്തിറങ്ങിയ ഗ്രന്ഥത്തിന്റെ ആദ്യപതിപ്പിൽ 549 ജീവജന്തുക്കളെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിൽ 1758-ലെ പത്താം പതിപ്പിൽ അത് 4387 ആയി വർദ്ധിച്ചു. ആധുനിക സസ്യശാസ്ത്രത്തിലേയും, ജന്തുശാസ്ത്രത്തിലേയും നാമകരണപദ്ധതിയുടെ ആരംഭമായി ഈ ഗ്രന്ഥത്തെ കണക്കാക്കുന്നു<ref name=geo/>. 1758-ൽ സിസ്റ്റെമാ നാച്യുറേയുടെ പത്താം പതിപ്പ് പുറത്തിറങ്ങിയതോടെ, അത്, അന്നു വരെ നിലനിന്നിരുന്ന മറ്റെല്ലാ വർഗ്ഗീകരണസമ്പ്രദായങ്ങളുടേയും എന്നെന്നേക്കുമായുള്ള അന്ത്യത്തിനു അത് കാരണമായി.
 
സിസ്റ്റെമാ നാച്യുറേയുടെ 12-ആം പതിപ്പാണ് ലിനേയസിൻ്റെ ജീവിതകാലത്ത് പുറത്തിറങ്ങിയ അവസാനത്തെ പതിപ്പ്. വെറും 14 താളുകളുണ്ടായിരുന്ന ആദ്യപതിപ്പ്, ഈ പന്ത്രണ്ടാം പതിപ്പായപ്പോഴേക്കും 2300 താളുകളുള്ള മൂന്ന് വാല്യങ്ങളായി പരിണമിച്ചു.<ref>Bill Bryson (2003) - ''Short history of nearly everything'', [https://books.google.co.in/books?id=yRuICgAAQBAJ&lpg=PT328&ots=Nd8KeC3P9Y&dq=The%20first%20edition%20of%20his%20great%20Systema%20Naturae%20in%201735%20was%20just%20fourteen%20pages%20long.%20But%20it%20grew%20and%20grew%20until%20by%20the%20twelfth%20edition%E2%80%94the%20last%20that%20Linnaeus%20would%20live%20to%20see&pg=PT328#v=onepage&q&f=false Chapter 23 - ''The richness of being'']</ref>
1758-ൽ സിസ്റ്റെമാ നാച്യുറേയുടെ പത്താം പതിപ്പ് പുറത്തിറങ്ങിയതോടെ, അത്, അന്നു വരെ നിലനിന്നിരുന്ന മറ്റെല്ലാ വർഗ്ഗീകരണസമ്പ്രദായങ്ങളുടേയും എന്നെന്നേക്കുമായുള്ള അന്ത്യത്തിനു കാരണമായി.
 
സിസ്റ്റെമാ നാച്യുറേയുടെ 12-ആം പതിപ്പാണ് ലിനേയസിൻ്റെ ജീവിതകാലത്ത് പുറത്തിറങ്ങിയ അവസാനത്തെ പതിപ്പ്. വെറും <ref>Bill Bryson (2003) - ''Short history of nearly everything'', [https://books.google.co.in/books?id=yRuICgAAQBAJ&lpg=PT328&ots=Nd8KeC3P9Y&dq=The%20first%20edition%20of%20his%20great%20Systema%20Naturae%20in%201735%20was%20just%20fourteen%20pages%20long.%20But%20it%20grew%20and%20grew%20until%20by%20the%20twelfth%20edition%E2%80%94the%20last%20that%20Linnaeus%20would%20live%20to%20see&pg=PT328#v=onepage&q&f=false Chapter 23 - ''The richness of being'']</ref>
 
ഏറെക്കുറേ ലിനേയസ് വിഭാവനം ചെയ്ത വർഗീകരണരീതി തന്നെയാണ്‌ ഇന്നും ലോകമെമ്പാടും ഉപയോഗത്തിലിരിക്കുന്നത്. ഭൗതികഗുണങ്ങൾക്കു പുറമേ ജീവജാലങ്ങളുടെ ജനിതകവ്യതിയാനങ്ങളും ഇന്നത്തെ വർഗ്ഗീകരണരീതികളിൽ പരിഗണിക്കപ്പെടുന്നു. ഇതുൾക്കൊള്ളിക്കുന്നതിനായുള്ള പുതിയ തട്ടുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള രീതികളാണ് ഇക്കാലത്ത് ടാക്സോണമിസ്റ്റുകൾ ഉപയോഗിക്കുന്നത്.
"https://ml.wikipedia.org/wiki/കാൾ_ലിനേയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്