"താലിബാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 140:
 
== പാകിസ്താനുമായുള്ള ബന്ധം ==
1994-ൽ താലിബാന്റെ ഉയർച്ചക്ക് പ്രധാന പങ്കുവഹിച്ച രാജ്യമാണ് [[പാകിസ്താൻ]] എന്നുമാത്രമല്ല, 1996-ൽ താലിബാൻ ഭരണകൂടത്തെ അംഗീകരിച്ച മൂന്നു രാജ്യങ്ങളിലൊന്നുമാണ് പാകിസ്താൻ ([[സൗദി അറേബ്യ]], [[യു.എ.ഇ.]] എന്നിവയാണ് മറ്റു രാജ്യങ്ങൾ). ഇതിനും പുറമേ, പാകിസ്താൻ സൈന്യവും, രഹസ്യാന്വേഷണവിഭാഗമായ [[ഇന്റർ സർവീസസ് ഇന്റലിജൻസ്|ഇന്റർ സർവീസസ് ഇന്റലിജൻസും]] 1980-കളുടെ തുടക്കം മുതൽ അഫ്ഗാനിസ്താനിലെ മൗലിക ഇസ്ലാമികവാദികളെ ശക്തമായി പിന്തുണക്കുകയും, ഈ കണ്ണികൾ ഇന്നും നിലനിൽക്കുകയും ചെയ്യുന്നു.
 
[[സെപ്റ്റംബർ 11ലെ ഭീകരാക്രമണം|2001 സെപ്റ്റംബർ 11 സംഭവങ്ങൾക്കു]] ശേഷശേഷം, പാകിസ്താനിലെ ഭരണാധികാരിയും സൈനികനേതാവുമായിരുന്ന ജനറൽ [[പർവേസ് മുഷാറഫ്മുഷറഫ്]], അമേരിക്കൻ സഹായത്തോടെ താലിബാനെതിരെയുള്ള നടപടികൾ ആരംഭിച്ചു. ഇതോടെ കാലങ്ങളായി, താലിബാന് നൽകിവന്നിരുന്ന സഹായങ്ങൾ പാകിസ്താൻ നിർത്തലാക്കി. എങ്കിലും ഔദ്യോഗികമാർഗ്ഗങ്ങളിലൂടെയല്ലാത്ത പല സഹായങ്ങളും താലിബാന് പാകിസ്താനിൽ നിന്നും ലഭിച്ചുകൊണ്ടിരുന്നു. ഇതേത്തുടർന്ന് പല പാകിസ്താനി സൈനിക-ഭരണതലത്തിലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം സംഭവിക്കുകയും താലിബാനെ സഹായിക്കുന്നതിന്റെ പേരിൽ പലരും തടവിലാകുകയും ചെയ്തു.
 
താലിബാനടക്കമുള്ള ഇസ്ലാമികകക്ഷികൾക്ക്, പാകിസ്താൻ നൽകിപ്പോന്നിരുന്ന സഹായം മൂലമൂലം, പാകിസ്താന്റെ [[വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യ|വടക്കുപടിഞ്ഞാറൻ അതിർത്തിപ്രവിശ്യയിലും]] [[ബലൂചിസ്താൻ|ബലൂചിസ്താനിലും]] ഏതാണ്ട് സ്വയംഭരണമുള്ള താലിബാനിസ്താൻ ഉടലെടുത്തു. അഫ്ഗാനിസ്താനിലെ [[ഹമീദ് കർസായ്|ഹമീദ് കർസായിയുടെ]] സർക്കാരിന്റെ പ്രതിയോഗികൾക്ക് വളരാനായി ഇവിടം വളക്കൂറൂള്ള പ്രദേശമാണ്.<ref name=afghans21>{{cite book |last=Vogelsang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter=Epilogue: Six years on|pages=335-336|url=http://books.google.co.in/books?id=9kfJ6MlMsJQC&lpg=PP1&pg=PA335#v=onepage&q=&f=false}}</ref>
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/താലിബാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്