"താലിബാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60:
 
== പേരും പശ്ചാത്തലവും ==
വിദ്യാർത്ഥി എന്നർത്ഥമുള്ള താലിബ് എന്ന [[അറബി]] വാക്കിൽ നിന്നാണ് താലിബാൻ എന്ന പദമുരുത്തിരിഞ്ഞത്. താലിബാൻ അംഗങ്ങളിൽപ്പലരും, പാക്-അഫ്ഗാൻ അതിർത്തിയിലെ സ്വകാര്യമതപഠനകേന്ദ്രങ്ങളിൽ വിദ്യാഭ്യാസം ചെയ്തവരായിരുന്നു. [[സോവിയറ്റ് അഫ്ഗാൻ യുദ്ധം|1979-ലെ സോവിയറ്റ് അധിനിവേശത്തിനു]] ശേഷം, [[അഫ്ഗാനിസ്താൻ|അഫ്ഗാനിസ്താനിൽ]] നിന്നും [[പാകിസ്താൻ|പാകിസ്താനിലേക്ക്]] കടന്ന അഭയാർത്ഥികൾക്കായി, ഇത്തരം നിരവധി മതപഠനശാലകൾ തുറന്നിരുന്നു. ഈ വിദ്യാലയങ്ങളിൽ പാഠ്യപദ്ധതി തികച്ചും പരമ്പരാഗതവും [[ഇസ്ലാമികമൗലികവാദം|ഇസ്ലാമികമൗലികവാദത്തിൽ]] അടിസ്ഥിതവുമായിരുന്നു. [[അഫ്ഗാനിസ്താനിലെ സോവിയറ്റ് യുദ്ധം|1979-ൽ യുദ്ധം തുടങ്ങിയതൊടെ]], അഫ്ഗാനിസ്താനിൽ നിന്നുള്ള [[പഷ്തൂൺ|പഷ്തൂണുകൾക്കു]] പുറമേ, പാകിസ്താനിൽ നിന്നുള്ള പഷ്തൂണുകളും ആയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഈ പാഠശാലകളിൽ പഠീക്കാനാരംഭിച്ചുപഠിക്കാനാരംഭിച്ചു.
 
പാകിസ്താനിൽ, [[മൗലാന ഫസലൂർ റഹ്മാൻ]] നയിച്ചിരുന്ന പ്രസ്ഥാനമായിരുന്ന [[ജാമിയ്യത്ത്-ഇ ഉലമാ-ഇ ഇസ്ലാം]], ഈ പാഠശാലകളെ സ്വാധീനിച്ചിരുന്നു. ഇസ്ലാമിലെ പ്രത്യേകിച്ച് [[ഹനഫി സുന്നി]] വിശ്വാസപ്രകാരമുള്ള നിയമങ്ങൾ നിർബന്ധമായി പാലിക്കണമെന്ന് വാദിച്ചിരുന്നുവാദിച്ചിരുന്ന സംഘടനയായിരുന്നു ഇത്. തീവ്രമായ [[ഷിയ|ഷിയാവിരുദ്ധനിലപാടുകൾ]] വച്ചുപുലർത്തിയിരുന്ന ഇവർ സാമൂഹികമായി തുല്യതക്കും വാദിച്ചിരുന്നു.
 
മൗലികഇസ്ലാമികവാദികളായിരുന്ന താലിബാന്റെ ജീവിതവീക്ഷണം തന്നെ മതനിയമങ്ങളെ ആസ്പദമാക്കിയായിരുന്നു. [[ശരി അത്ത്]] മാത്രമാണ്, താലിബാൻ, നിയമമായി അംഗീകരിച്ചിരുന്നത്.<ref name=afghans20/>
"https://ml.wikipedia.org/wiki/താലിബാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്