"ദേവദാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ചലച്ചിത്രമാക്കപ്പെട്ട സാഹിത്യ സൃഷ്ടികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട്ട്ക...
വരി 26:
 
==ചലച്ചിത്രങ്ങൾ==
[[File:DebdasPramathesh Barua and Jamuna Barua in Devdas, 1935.jpg|ലഘു|1935-ൽ പുറത്തിറങ്ങിയ ചലച്ചിത്രത്തിൽ നിന്നുള്ള രംഗം]]
ദേവദാസ് പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യൻസിനിമയിൽ വൻ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഈ നോവലിനെ ആധാരമാക്കിയെടുത്ത ആദ്യ ചലച്ചിത്രം 1928-ലാണ് പുറത്തുവന്നത്. നരേഷ് മിത്ര സംവിധാനം ചെയ്ത ആ ബംഗാളി നിശ്ശബ്ദ ചലച്ചിത്രത്തിന് നോവലിസ്റ്റ് തന്നെയാണ് തിരക്കഥയെഴുതിയത്. എങ്കിലും 1935-ൽ ന്യൂ തിയെറ്റേഴ്സ് ബംഗാളിയിലും ഹിന്ദിയിലുമായി നിർമിച്ച ദേവദാസ് ആണ് ഈ നോവലിനെ ആധാരമാക്കിയെടുത്ത അനശ്വര ചലച്ചിത്രം. പി.സി. ബറുവയാണ് സംവിധായകൻ. ഛായാഗ്രാഹകൻ ബിമൽ റോയ്. ബംഗാളിയിൽ പി.സി. ബറുവയും യമുനയുമായിരുന്നു നായകനും നായികയും. ഹിന്ദിയിൽ അനശ്വരനടനും ഗായകനുമായ കെ.എൽ. സൈഗാളായിരുന്നു ദേവദാസ്; രാജ്കുമാരി പാർവതിയും. സൈഗാളിന്റെ അതുല്യമായ അഭിനയപാടവത്താലും ഹൃദയസ്പർശിയായ ആലാപനമികവിനാലും ദേവദാസ് വൻ ജനപ്രീതി നേടുകയുണ്ടായി. ഒട്ടനവധി ചിത്രങ്ങൾ പില്ക്കാലത്തു വന്നിട്ടുണ്ടെങ്കിലും ഇന്നും ജനഹൃദയങ്ങളിൽ സൈഗാൾതന്നെയാണ് ദേവദാസ്. അത്രയ്ക്കു തന്മയീഭാവമാർന്ന അഭിനയമാണ് അദ്ദേഹം ഇതിൽ കാഴ്ചവച്ചത്. 'ദുഃഖ് കേ ദിൻ അബ് ...' എന്നു തുടങ്ങുന്ന സൈഗാളിന്റെ പ്രശസ്ത ഗാനം ഈ ചിത്രത്തിലേതാണ്.
 
"https://ml.wikipedia.org/wiki/ദേവദാസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്