"ലോകനാർകാവ് ഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 10:
==പേരിനു പിന്നില്‍==
ലോകം, മല, ആറ്, കാവ് എന്നീ വാക്കുകളുടെ സങ്കരമായ ലോകമലയാര്‍കാവ് എന്ന വാക്കില്‍നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.
 
==ഐതിഹ്യം==
ആയിരത്തി അഞ്ഞുറിലധികം വര്‍ഷം മുമ്പ് കേരളത്തിലെക്ക് കുടിയേറി പാര്‍ത്ത ആര്യ ബ്രാഹ്മണരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഇവരുടെ പിന്‍തുടര്‍ച്ചകാര്‍ക്ക് ഇന്നും ഇവിടെ പ്രത്യേക സ്ഥാനമുണ്ട്. ഇവരുടെ ഒപ്പം സ്ത്രീയുടെ രൂപത്തില്‍ കുടിയേറിയ ദേവിയെ ഇവര്‍ അമ്മയായിട്ടാണ് കാണുന്നത്. കാവിന്റെ സ്ഥാപകരുടെ ഓര്‍മ്മക്കായി പ്രധാന കവാടത്തിനു വലതു വശത്ത് സ്ഥാപിച്ചിട്ടുള്ള പീഠത്തില്‍ വണങ്ങി അവരുടെ അനുവാദം വാങ്ങി ശേഷം മാത്രമേ കാവില്‍ പ്രവേശിക്കവാന്‍ പാടുളളൂ എന്ന് ഐതിഹ്യം. സ്ഥാപകരായ ആര്യ ബ്രാഹ്മണരുടെ ഒപ്പം യാത്രചെയ്ത് അവരുടെ സന്തോഷത്തിന് മുന്‍തൂക്കം നല്കിയിരുന്നതായിട്ടാണ് ഐതിഹ്യം. ജാതി വ്യവസ്ഥ പ്രകാരം നാഗരികര്‍ എന്നറിയപ്പെട്ടിരുന്ന ഈ ബ്രാഹ്മണര്‍ക്കു മുകളില്‍ മലയാള ബ്രാഹ്മണര്‍ മാത്രമാണ് ഉള്ളത്.
 
പില്‍ക്കാലത്ത് നായര്‍ സമുദായവുമായി വിവാഹ ബന്ധങ്ങള്‍ സ്വീകരക്കുകയും നായന്മാരുടെ ആചാരങ്ങള്‍ സ്വീകരിക്കുകയും ചെയ്തുവെങ്കിലും നാഗരിക ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനങ്ങള്‍ നായര്‍ സമുദായത്തിലേതില്‍നിന്നും വ്യത്യസ്തമാണ്.
 
നരബലിയുടെയും മൃഗബലിയുടെയും അവശിഷ്ടമായി കേരളത്തിലെ എല്ലാ നാടുവാഴികളുടെയും കുടുംബ ക്ഷേത്രങ്ങളില്‍ കണ്ടു വരുന്ന താമസ, ശാക്തേയ പൂജകളും ഇവയ്കു പകരമായി നടക്കുന്ന വാഴവെട്ടലും മദ്യം, മാംസം എന്നിവക്കു പകരമായി യഥാക്രമം കരിക്ക്, ധാന്യങ്ങള്‍ എന്നിവയുടെ വഴിപാട് സമര്‍പ്പണവും ഈ കാവില്‍ ഇല്ല എന്ന വസ്തുതയില്‍ നിന്നു തന്നെ ഈ ക്ഷേത്രത്തിന്റെ ആര്യ ഉത്ഭവത്തിലേക്ക് ചൂണ്ടുന്നു.
 
==ലോകനാര്‍കാവും കളരിപ്പയറ്റും==
"https://ml.wikipedia.org/wiki/ലോകനാർകാവ്_ഭഗവതി_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്