"ഐരാവതേശ്വര ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
വരി 39:
 
ഹൈന്ദവ [[ദേവൻ|ദേവനായ]] [[ശിവൻ|ശിവനാണ്]] ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. 'ഐരാവതേശ്വരൻ' എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. [[പുരാണങ്ങൾ|ഹിന്ദു
പുരാണങ്ങളിൽ]] പരാമർശിക്കുന്ന വെളുത്ത നിറത്തിലുള്ള ഒരു [[ആന]]യാണ് [[ഐരാവതം]]. [[ദുർവാസാവ്]] മഹർഷിയുടെ ശാപത്തെത്തുടർന്ന് ഐരാവതത്തിന് വെളുപ്പ് നിറം നഷ്ടപ്പെട്ടു. നിറം തിരിച്ചുകിട്ടുന്നതിനു വേണ്ടി ഐരാവതം ഈ സ്ഥലത്തു വച്ച് ശിവനെ തപസ്സു ചെയ്തു. ശിവന്റെ നിർദ്ദേശപ്രകാരം ഇവിടുത്തെ കുളത്തിൽ ഇറങ്ങിയ ഐരാവതത്തിന് വെളുപ്പ് നിറം തിരികെ ലഭിച്ചു എന്നാണ് കഥ. ഐരാവതത്തിന്റെ ദുഃഖം അകറ്റിയതിനാൽ ശിവനെ 'ഐരാവതേശ്വരൻ' എന്നും വിളിക്കുന്നു.<ref>P.V. Jagadisa Ayyar,പേജുകൾ 350-351 കാണുക.</ref> മരണത്തിന്റെ ദേവൻ എന്നറിയപ്പെടുന്ന [[യമൻ|യമനും]] ഇവിടെ വച്ച് ശിവനെ തപസ്സു ചെയ്തിരുന്നു. 'ശരീരം മുഴുവൻ ചുട്ടുപൊള്ളട്ടെ' എന്ന മുനിശാപത്തിൽ നിന്ന് മുക്തി ലഭിക്കുന്നതിനു വേണ്ടിയായിരുന്നു യമന്റെ തപസ്സ്. ഇവിടുത്തെ കുളത്തിൽ കുളിച്ചു കയറിയ യമദേവന് ശാപമോക്ഷം ലഭിച്ചുവെന്നാണ് വിശ്വാസം. അതിനാൽ ഈ കുളത്തിനെ ''യമതീർത്ഥം'' എന്നും വിളിക്കാറുണ്ട്.
 
==പെരിയ നായകി അമ്മൻ കോവിൽ==
ഐരാവതേശ്വര ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് പെരിയ നായകി അമ്മൻ കോവിൽ സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രം ഐരാവതേശ്വര ക്ഷേത്രത്തിൽ നിന്ന് ഒറ്റപ്പെട്ടു കാണപ്പെടുന്നു. ശിവന്റെ പത്നിയായ [[പാർവ്വതി]] ദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ.<ref>P.V. Jagadisa Ayyar, p351 കാണുക.</ref>
 
==കുറിപ്പുകൾ==
"https://ml.wikipedia.org/wiki/ഐരാവതേശ്വര_ക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്