"ദുർഗ്ഗ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.230.61.103 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു...
വരി 27:
 
==ഇതും കാണുക==
ദുർഗ്ഗ ( പാർവ്വതി , കാളി , നവ ദുർഗ്ഗ , ദശ മഹാവിദ്യകൾ , ശ്രീ ലളിത ത്രിപുര സുന്ദരി,അർദ്ധനാരീശ്വരൻ )
ഹൈന്ദവപുരാണങ്ങൾ പ്രകാരം പരമശിവന്റെ പത്നിയായ ദേവിയാണ് പാർവ്വതി. പർവ്വതരാജനായ ഹിമവാന്റെ പുത്രിയായതിനാലാണ് പാർ‌വ്വതി എന്ന പേരു വന്നത്. ഗണപതി , സുബ്രമണ്യൻ എന്നിവർ മക്കളാണ്. ഹിമവാന്റെയും അപ്സരസ്സായ മേനകയുടേയും പുത്രിയാണ് പാർവ്വതി. ആദിപരാശക്തിയുടെ പൂർണ്ണാവതാരവും സർവ്വഗുണസമ്പന്നയും, സക്ഷാൽ ത്രിപുര സുന്ദരിയും, പ്രകൃതിയും ആണ് ശ്രീ പാർവ്വതി. പരമശിവനെയും പാർവ്വതിയെയും ഈ പ്രപഞ്ചത്തിന്റെ മാതാപിതാക്കന്മാരായി കണക്കാക്കപ്പെടുന്നു. ലളിതാ സഹസ്രനാമത്തിൽ ദുർഗ്ഗ, കാളി, ലളിത, ഭുവനേശ്വരി, ഭവാനി, അപർണ്ണ, ശൈലപുത്രി, ഗൗരി, കർത്ത്യായനി എന്നിങ്ങനെ ആയിരത്തോളം പേരുകൾ പാർവ്വതിയുടേതായി പരാമർശിക്കുന്നുണ്ട്. പാർവ്വതി സർവ്വഗുണ സമ്പന്നയണ്. പരമശിവന്റെ കൂടെ ചിത്രീകരിക്കുമ്പോൾ പാർവ്വതിക്ക് ഇരുകൈകൾ മാത്രമാണെങ്കിലും, ദുർഗ്ഗാ രൂപത്തിലും കാളിരൂപത്തിലും എട്ടും, പതിനെട്ടും കരങ്ങൾ ഉള്ളതായി ചിത്രീകരിക്കപ്പെടാറുണ്ട്. ത്രിപുര സുന്ദരി ആണെങ്കിൽ നാലു കരങ്ങൾ ഉണ്ട്. പൊതുവെ പാർവ്വതിയുടെ വാഹനം സിംഹം ആണ്. എന്നാൽ മഹഗൗരി രൂപത്തിൽ വൃഷഭം(കാള) ആണ് വാഹനം.
ദേവീ ഭാഗവത കഥ
ദക്ഷയാഗത്തിൽ പരമശിവന്റെ ആദ്യ ഭാര്യയായ സതീദേവി ദേഹത്യാഗം ചെയ്യതതിനു ശേഷം ദു:ഖിതനായ ശിവൻ സദാ സമയവും കൊടും തപസ്സിൽ മുഴുകി. ദാക്ഷായനിയായ സതിദേവി ഹിമവാന്റെ പുത്രിയായ പാർവ്വതിയായി പുനർജ്ജനിച്ചു. പാർവ്വതി വളർന്നു കന്യകയായി മാറിയപ്പോൾ ദേവലോകത്ത് നിന്നും നാരദമുനി ഹിമവൽ സന്നധിയിൽ എത്തിചേർന്നു,എന്നിട്ട് ഹിമവനോടു പറഞ്ഞു പരമശിവനെ ഭർത്തവായി ലഭിക്കുവാൻ പാർവ്വതിയെ തപസ്സിനു അയ്ക്കണം എന്നു. അതിൻ പ്രകാരം പാർവ്വതി കൈലാസത്തിൽ എത്തുകയും ഭഗവാനെ ഭർത്താവായി ലഭിക്കാൻ കൊടും തപസ്സ് ചെയ്യുകയും ചെയ്തു. ഈ സമയം ദേവലോകത്ത് താരകൻ എന്ന് പേരുള്ള ഒരു അസുരൻ ആക്രമിച്ചു. അയാൾ ഇന്ദ്രനെ കീഴടക്കി. ശിവപുത്രനു മാത്രമേ താരകസുരനെ വധിക്കാൻ പറ്റു. പക്ഷേ ശിവൻ കൊടിയ തപസ്സിൽ ആണ്. അവസാനം ശിവന്റെ തപസ്സ് മുടക്കി പാർവ്വതിയിൽ അനുരാഗം ഉണ്ടാക്കുവാൻ ഇന്ദ്രൻ കാമദേവനേ കൈലസത്തിലേക്കു അയച്ചു. കാമദേവൻ രതീദേവിയുമായി എത്തി പുഷ്പബാണങ്ങൾ ശിവനു നേരെ ഉതിർത്തു. ശിവൻ കണ്ണ് തുറന്നു, അപ്പോൾ ഭഗവാൻ പാർവ്വതിയെ കാണുകയും അദ്ദേഹത്തിനു ദേവിയിൽ അനുരാഗം ഉടലെടുക്കുകയും ചെയ്തു. എന്നാൽ പെട്ടെന്നു പരിസരബോധം വീണ ഭഗവൻ തൃകണ്ണ് തുറന്നു. ആ മൂന്നാം കണ്ണിൽ നിന്നും അതിശക്തമായ അഗ്നി ജ്വാലകൾ പറപ്പെട്ടു. ആ അഗ്നിയിൽ കാമദേവൻ ഭസ്മീകരിക്കപ്പെട്ടു.പിന്നീട് ഭഗവാൻ പാർവ്വതിയെ വിവാഹം ചെയ്തു. കാമദേവനെയും പുനർജ്ജനിപ്പിച്ചു. അതിനു ശേഷം ശിവപാർവ്വതിമാർ കൈലാസത്തിൽ താമസം ആക്കുകയും സുബ്രമണ്യൻ എന്ന പുത്രൻ ജനിക്കുകയും,ആ പുത്രൻ താരകസുരനെ വധിക്കുകയും ചെയ്തു. ശിവപർവ്വതിമാരുടെ മറ്റൊരു പുത്രനാണ് വിഘ്നേശ്വരനായ ഗണപതി.
ശക്തിയുടെ ദേവത
പാർവ്വതീദേവിയെ ശക്തിയുട ദേവതയായി കണക്കാക്കപ്പെടുന്നു. പാർവ്വതി എല്ലാ ജീവജാലങ്ങളിലും വസിക്കുന്നു. പാർവതീ ദേവിയില്ലാതെ എല്ലാ ജീവജാലങ്ങളും ജഡാവസ്ഥയിലായിരിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.
ദേവി ഭാഗവതം കഥയിൽ ആദി പരാശക്തി ബ്രഹ്മ്മാവിനു ശക്തി ആയി സരസ്വതി ദേവിയെ നല്കി ,വിഷ്ണു വിനു മഹാലക്ഷ്മി ദേവിയേയും , പരമ ശിവനു ദുര്ഗ്ഗ ദേവിയേയും നല്കി. ദുര്ഗ്ഗ ദേവി പിന്നിട് ദക്ഷന്റെയും പ്രസൂതിയുടെയും മകളായി സതിയായി ജനിച്ചു പിന്നിട് സതി ദേവി സ്വയം ആത്മാഹൂതി നടത്തി, അതിനു ശേഷം ദുർഗ്ഗ വീണ്ടും പർവ്വതരാജൻ ഹിമാവന്റെയും , മേനവതിയുടെയും മകളായി പാർവ്വതി ആയി ജനിച്ചു. ദേവി ശിവനെ തന്റെ പതി ആയി ലഭിക്കാൻ പഞ്ചഭൂതങ്ങളെ (ആകാശം , വായു, ഭുമി ,ജലം, അഗ്നി ) തന്നിലേക്ക് സ്വയം ആവാഹിച്ചു കൊണ്ട് കഠിന തപസ്സു ചെയ്തു എന്നും ആ തപ്പസ്സിലൂടെയും ദേവിക്ക് ഒരുപാട് നാമങ്ങൾ സിദ്ധിച്ചു എന്നും പുരാണം .
1: ശൈലപുത്രി
ഹിമവാന്റെ മകളാണ് ശൈലപുത്രി (ശൈലം= പർവ്വതം, ഹിമാലയം). സതി ,ഭവാനി, പാർവതി മാതാ, ഹേമവതി മാതാ(ഹിമവാന്റെ പുത്രി → ഹേമവതി) എന്നീ നാമങ്ങളിലും ശൈലപുത്രീ ദേവി അറിയപ്പെടുന്നു. ധക്ഷ്പ്രജാപതിയുടെ മകളായാണ് ദേവി ആദ്യം അവതരിച്ചത്. സതി(സാത്വികഭാവം ഉണർത്തുന്നവൾ എന്നർത്ഥം) എന്നായിരുന്നു ദേവിയുടെ നാമം. ദക്ഷയഗഭൂമിയിൽ വെച്ച് ശിവനിന്ദ ശ്രവിക്കാൻ ഇടവന്ന സതി അഗ്നിയിൽ ആത്മത്യാഗം ചെയ്തു. പർവതരാജനായ ഹിമവാന്റെ മകളായാണ് ദേവിപിന്നീടവതരിച്ചത്. പർവതരാജന്റെ(ഹിമാലയം) മകളായതിനാൽ പാർവതി എന്നും ഹിമവാന്റെ(ഹിമാലയം) മകളായതിനാൽ ഹേമവതി എന്നും ദേവിക്ക് നാമങ്ങളുണ്ട്.
നവരാത്രിയിൽ പാർവതിയുടെ ശൈലപുത്രി ഭാവമാണ് ആദ്യ ദിവസം ആരാധിക്കുന്നത് .
2:ബ്രഹ്മചാരിണി
ബ്രഹ്മചര്യം പാലിക്കുന്നവൾ എന്നാണ് ബ്രഹ്മചാരിണി എന്ന വാക്കിനർത്ഥം. ബ്രഹ്മം എന്നാൽ തപം എന്നും അർത്ഥമുണ്ട്. ആയതിനാൽ തപസനുഷ്ടിക്കുന്നവളാണ് ബ്രഹ്മചാരിണി. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്നിയായ് തീരുവാൻ നാരദമുനിയുടെ നിർദ്ദേശപ്രകാരം തപസനുഷ്ട്ടിക്കുകയുണ്ടായ്. കഠിനതപസ്സ്‌ അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു.ശുഭ്രവസ്ത്രധാരിയായ ബ്രഹ്മചാരിണി മാത കമണ്ഡലുവും രുദ്രാക്ഷമാലയും കൈകളിലേന്തുന്നു.
നവരാത്രിയിൽ പാർവതിയുടെ ബ്രഹ്മചാരിണി ഭാവമാണ് രണ്ടാം ദിവസം ആരാധിക്കുന്നത് .
3:ചന്ദ്രഘണ്ഡാ
മനഃശാന്തി,സ്വാസ്ഥ്യം, ജീവിതാഭിവൃദ്ധി എന്നിവയ്ക്കായ് ചന്ദ്രഘണ്ഡാമാതയെ നവരാത്രിയിൽ മൂന്നാം ദിവസം ആരാധിക്കുന്നു. നെറ്റിയിൽ ഒരു മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാൽ ദേവി ചന്ദ്രഘണ്ഡാ എന്ന നാമത്തിൽ അറിയപ്പെടുന്നു. ശ്ത്രുക്കളോട് മത്സരിക്കാൻ ശൗര്യവും ശക്തിയും ദേവി പ്രദാനം ചെയ്യുന്നു. സിംഹവാഹിനിയായ ദേവിക്ക് പത്തുകൈകളുണ്ട്. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്.നവരാത്രിയിൽ പാർവതിയുടെ ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത് .
4:കൂഷ്മാണ്ഡ
പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ.കു, ഉഷ്മം, അണ്ഡം എന്ന മൂന്നുപദങ്ങൾ കൂടിച്ചേർന്നാണ് കൂഷ്മാണ്ഡ എന്ന നാമം ഉദ്ഭവിച്ചിരിക്കുന്നത്. കു എന്നാൽ കുറവിനെയും ഉഷ്മം എന്നാൽ താപത്തെയും സൂചിപ്പിക്കുന്നു. ജഗദ്വിഷയകമായ അണ്ഡത്തെയാണ് മൂന്നാമത്തെ പദം സൂചിപ്പിക്കുന്നത്.നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത് .
5:സ്കന്ദമാത
ദുർഗ്ഗാ ദേവിയുടെ അഞ്ചാമത്തെ ഭാവമാണ് സ്കന്ദമാതാ. കുമാരൻ കാർത്തികേയന്റെ മാതാവായതിനാലാൽ ദേവി സ്കന്ദമാതാ എന്ന നാമത്തിൽ അറിയപ്പെടുന്നു.നവരാത്രിയിൽ പാർവതിയുടെ സ്കന്ദമാത ഭാവമാണ് അഞ്ചാം ദിവസം ആരാധിക്കുന്നത് .
6:കാർത്യായനി
കതൻ എന്ന ഒരു മഹാമുനി ഭൂമിയിൽ ജീവിച്ചിരുനു. അദ്ദേഹത്തിന്റെ മകനായിരുന്നു കാത്യൻ. എന്നാൽ ഒരു പുത്രിയില്ലാതിരുന്ന മുനിക്ക് ദേവി ദുർഗ്ഗയെ(പാർവതി) തന്റെ പുത്രിയായ് ലഭിക്കണം എന്നാഗ്രഹമുണ്ടായ്. അതിനുവേണ്ടി അദ്ദേഹം മഹാതപം അനുഷ്ഠിച്ചു. ദേവി ഋഷിയിൽ പ്രസാദിക്കപ്പെട്ടു. അങ്ങിനെ കതന്റെ മകളായ് ദേവി കാർത്യായനി എന്ന നാമത്തിൽ അവതരിച്ചു. കാർത്യായനി ഭാവത്തിൽ ആണ് ദേവി ശ്രീ പാർവതി മഹിഷാസുരനെ വധിച്ചത് , ആ സമയം ദേവി ലക്ഷ്മിയും ദേവി സരസ്വതിയും
പാർവതിയിൽ ലയിച്ചു എന്നും മൂന്ന് ദേവി മാരുടെയും ( ത്രിദേവി) ശക്തി ഒന്നായി മാറി. ആദി പരാശക്തി ആയി മഹിഷാസുര മർദ്ധിനി ആയി ദേവി മാറി. നവരാത്രിയിൽ പാർവതിയുടെ കാർത്യായനി ഭാവമാണ് ആറാം ദിവസം ആരാധിക്കുന്നത് .
7:കാളരാത്രി
ദേവിയുടെ ഏഴാമത്തെ മഹാരൂപമാണ് കാളരാത്രി. കറുത്ത ശരീരവർണ്ണമുള്ള കാലരാത്രി മാതാ ദേവി ദുർഗ്ഗയുടെ രൗദ്ര രൂപമാണ്. ചീകി ജടതീർക്കാത്ത മുടിയും ത്രിലോചനങ്ങളുമുള്ള ദേവിയെ ദുർഗ്ഗയുടെ ഭയാനക രൂപമായാണ് കണക്കാക്കുന്നത്. നാലുകരങ്ങളുള്ള കാലരാത്രി മാതാവിന്റെ വലതുകരങ്ങൾ സർവദാ ഭക്തരെ ആശിർവദിച്ചുകൊണ്ടിരിക്കുന്നു. കാലരാത്രി മാതാ ഭക്തരെ എല്ലാവിധ ഭയത്തിൽനിന്നും ക്ലേശങ്ങളിൽനിന്നും സംരക്ഷിക്കുന്നു. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം ഗർദഭമാണ്. എല്ലായിപ്പോഴും ഭക്തരെ സംരക്ഷിക്കുന്നതിനാൽ ദേവിക്ക് ശുഭകാരി എന്നൊരു നാമവുമുണ്ട്.പാർവതിയുടെ താമസ ഭാവം ആണ് ദേവി കാളരാത്രി (മഹാ കാളി), രക്ത ബീജൻ എന്ന അസുരനെ ദേവി ഈ ഭാവത്തിൽ ആണ് വധിച്ചത് .നവരാത്രിയിൽ പാർവതിയുടെ കാളരാത്രി ഭാവമാണ് ഏഴാം ദിവസം ആരാധിക്കുന്നത് .
8:മഹാഗൗരി
പ്രശാന്തതയുടേയും വിജ്ഞാനത്തിന്റെയും പ്രതീകമാണ് മഹാഗൗരി. വെളുത്ത നിറമുള്ള ദേവി എന്നാണ് മഹാഗൗരി എന്ന വാക്കിന്റെ അർത്ഥം. നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്. ദേവിയുടെ ഇരു കരങ്ങളിലുമായ് ശൂലവും ഢമരുവും ഉണ്ട്.ദേവിയുടെ സ്വാതിക ഭാവം ആണ് മഹാഗൗരി.നവരാത്രിയിൽ പാർവതിയുടെ മഹാഗൗരി ഭാവമാണ് എട്ടാം ദിവസം ആരാധിക്കുന്നത് .
9:സിദ്ധിധാത്രി
ദുർഗ്ഗയുടേ ഒൻപതാമത്തെ രൂപം. നവരാത്രിയിൽ അവസാനദിവസം സിദ്ധിധാത്രിയെ ആരാധിക്കുന്നു. സർവദാ ആനന്ദകാരിയായ സിദ്ധിധാത്രി തന്റെ ഭക്തർക്ക് സർവസിദ്ധികളും പ്രധാനം ചെയ്യുന്നു. മഹാദേവന് തന്റെ പാതി ശരീരം ഈ ഭാവത്തിൽ നല്കി അർദ്ധനാരീശ്വര ശക്തി ആയി മാറുകയും ചെയ്തു .നവരാത്രിയിൽ പാർവതിയുടെ സിദ്ധിധാത്രി ഭാവമാണ് ഒന്പതാം ദിവസം ആരാധിക്കുന്നത് .
10.പത്താം ദിവസം പാർവതിയുടെ രാജസഭാവമായ മഹാദുർഗ്ഗ ഭാവം ആണ് . അന്ന് തിന്മ്മയ്ക്ക് മേൽ (അസുരശക്തികൾക്ക് മേൽ) നന്മ വിജയം നേടിയ വിജയ ദശമി ആയി ആഘോഷിക്കുന്നു .
ദശമഹാവിദ്യകൾ കാളിക, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ബഗളാ മുഖി, ഛീന്നമസ്ത, ധൂമാവതി, മാതംഗി, കമല എന്നീ ഭാവ̉ളാണ് ദശ വിദകൾ. മഹാദേവിയുടെ പൂർണ്ണ പ്രഭാവങ്ങൾ ആണ് ഇവർ.ദശ മഹാവിദ്യകൾ എല്ലാം പാർവതി ദേവിയിൽ കുടികൊള്ളുന്നു.
ദുർഗ്ഗമാസുരനെ വധിച്ചതിനാൽ ദുർഗ്ഗ എന്നും ,
മഹിഷാസുരനെ വധിച്ചതിനാൽ മഹിഷാസുര മർദ്ദിനി എന്നും,
രക്ത ബീജനെ വധിച്ചതിനാൽ മഹാ കാളി എന്നും ,
ശുംഭ നിശുംഭന്മാരെ വധിച്ചതിനാൽ ശുംഭ നിശുംഭ കുലാന്തക എന്നും .
ചണ്ഡനെ വധിച്ചതിനാൽ ചണ്ഡിക എന്നും ,
മുണ്ഡനെ വധിച്ചതിനാൽ ചാമുണ്ഡി എന്നും പാർവതി ദേവിക്ക് നാമങ്ങൾ ഉണ്ട് .
ഭണ്ഡാസുര വധത്തിനു വേണ്ടി ഗൌരി ലളിത ത്രിപുരസുന്ദരിയും, കാമാക്ഷിയും ആയി .
മധുര മീനാക്ഷി (തടാതക ) ആയി പാണ്ട്യ രാജ പുത്രി ആയി അഗ്നിയിൽ ജനിച്ചു .
ശിവ ഭഗവാനും മക്കൾക്കും അന്നം നല്ക്കി അന്നപൂർണ്ണേശ്വരി ആയി .
ഹിമാവത് പുത്രി ആയി രാജ കുമാരി ഹൈമവതി ആയി ജനിച്ചതിനാൽ രാജ രാജേശ്വരി ആയി. ഭുവനത്തെ സൃഷ്ടിക്കാൻ മഹാദേവന്റെ കൂടെ അർദ്ധനാരീശ്വര ശക്തി ആയി ലോക മാതാ പിതാക്കളായി . ഭുവനത്തെ സംരക്ഷിച്ചു കൊണ്ട് ഭുവനേശ്വരി ആയി .
വിശ്വനാഥന്റെ വാമ ഭാഗമായി വിശാലക്ഷി ആയി . വിഷ്ണു ഭഗവാന്റെ സഹോദരി ആയി നാരായണി ആയി . ഇങ്ങിനെ ശ്രീ പാർവ്വതി ( ദുർഗ്ഗ) ലോക രക്ഷകയായി ശക്തി സ്വരൂപിണി ആയി , ലോകമാകുന്ന കുടുംബങ്ങള്ക്ക് അന്നവും അഭയവും ഏകി ലോക പിതാവായ പരമ ശിവന്റെ ശക്തി (ഭാര്യ) ആയി ലോകമാതാവായി ഗൌരി ആയി, ഉമ ആയി ,സതി ആയി, മൃഡാണി ആയി , ആകാശ രൂപിണി ആയി , ഭവാനി ആയി ,അംബിക ആയി ദേവി മഹേശ്വരി സർവ്വ ചാരാ ചരങ്ങളിലും കുടികൊള്ളുന്നു
 
 
* [[നവദുർഗ്ഗ]]
"https://ml.wikipedia.org/wiki/ദുർഗ്ഗ" എന്ന താളിൽനിന്ന് ശേഖരിച്ചത്