"സൽമാനുൽ ഫാരിസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
സൽമാൻ അൽ ഫാരിസി എന്ന താളിലേക്ക് തിരിച്ചുവിടുന്നു
 
വരി 1:
#തിരിച്ചുവിടുക[[സൽമാൻ അൽ ഫാരിസി]]
അഹ്സാബ് യുദ്ധത്തിൽ മുസ്തിംകളുടം വിജയത്തിന് വഴിയൊരുക്കിയ യുദ്ധതന്ത്രം ആവിഷ്കരിച്ച സ്വഹാബിയായിരുന്നു സൽമാനുൽ ഫാരിസി(റ).
സൽമാനുൽ ഫാരിസി
ഒരു മഹാവിപത്തിൽ നിന്ന് മുസ്ലിംകളെ രക്ഷപ്പെടുത്താൻ തന്ത്രമൊരുക്കിയ സൽമാൻ(റ) പേർഷ്യൻ വംശജനാണ്.താൻ മുഹമ്മദ് നബിയുടെ സന്നിധിയിലെത്തി ഇസ്ലാം സ്വീകരിക്കുന്നതു വരെയുള്ള സംഭവ ബഹുലമായ ചരിത്രം സൽമാൻ തന്നെ വിവരിക്കുന്നത് ശ്രദ്ധി്ക്കുക
അസ്ബഹാനിലെ ജയ്യ് ഗോത്രക്കാരായ സൽമാനും കുടുംബവും മജൂസികളുടെ ആരാധനാ കേന്ദ്രമായ അഗ്നിക്കരികിലായിരുന്നു താമസം.മജൂസികളുടെ മതനേതാവായിരുന്നു പിതാവ്.പിതാവിന്റെ തോട്ടത്തിലേക്ക് പണിക്ക് നിയോഗിക്കപ്പെട്ട സൽമാൻ ക്രൗസ്തവ ദേവാലയവും അവരുടെ പ്രാർത്ഥനാ രീതിയും കണ്ട് അതിൽ ആകൃഷ്ടനായി.അദ്ദേഹം ക്രിസ്തു മതം സ്വീകരിച്ചു.പിതാവിന്റെ എതിർപ്പു വക വെക്കാതെ ക്രൈസ്തവരോടൊപ്പം സിറിയയിലേക്കു പോയി.ചില പാതിരിമാരിൽ നിന്ന് ഇനിയും ഒരു പ്രവാചകൻ വരാനുണ്ട് എന്ന അറിവ് ലഭിച്ചു.എങ്കിൽ ആ പ്രവാചകനെ കണ്ടെത്തി കൂടെ കഴിയണമെന്ന് മനസ്സിൽ ആഗ്രഹിച്ചു.
സൽമാൻ അറേബ്യയിൽ നിന്നുള്ള കച്ചവട സംഘത്തിന്റെ കൂടെ ചേർന്നു.എന്നാൽ അടിമച്ചന്തയിൽ വിൽക്കപ്പെട്ട ഒരടിമയായിത്തീരുകയായിരുന്നു അദ്ദേഹം.യഥ്രിബിലെ ബനൂ ഖുറൈള ഗോത്രക്കാരനായ ഒരു ജൂതന്റെ അടിമയായി കഴിഞ്ഞു കൂടി.അതിനിടയിലാണ് മുഹമ്മദ് നബി(സ്വ)യും അനുയായികളും മുഹാജിറുകളായി യഥ് രിബിലെത്തിയത്(ഇന്നത്തെ സൗദി അറേബ്യയിലുള്ള മദീനയുടെ പഴയ പേരായിരുന്നു ഇത്).വിവരം കേട്ടറിഞ്ഞ സൽമാൻ യജമാനൻ അറിയാതെ മുഹമ്മദ് നബിയെ തേടി പുറപ്പെട്ടു.ആ സദസ്സിൽ സന്നിഹിതനായി.നബി(സ്വ)യെ അദ്ദേഹം നിരീക്ഷിച്ചു.പാതിരി പറഞ്ഞ ലക്ഷണങ്ങൾ ഒത്തിണങ്ങിയിരിക്കുന്നു.ഇദ്ദേഹം തന്നെയാണ് ആ പ്രവാചകനെന്ന് തിരിച്ചറിയുകയും വിശ്വസിക്കുകയും ചെയ്തു.അദ്ദേഹം നബിയുടെ എറ്റവും അടുത്ത അനുയായി അയിത്തീർന്നു.സ്വഹാബികളുടെ സഹായത്താൽ ഉടമസ്ഥനുമായി മോചനക്കരാർ എഴുതി സ്വാതന്ത്രനായത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്.ഉസ്മാൻ (റ)ന്റെ കാലത്താണ് സൽമാൻ മരിച്ചത്.
ഭൗതിക വിജ്ഞാനവും അനുഭവ പാഠവവും ഒത്തിണങ്ങിയ സൽമാൻ ഇസ്താമിക വിജ്ഞാനീയങ്ങളിൽ അഗാധ പാണ്ഡിത്യം നേടി.ഖലീഫയുടെ കാലമായപ്പോൾ മുല്ലിംകൾക്ക് സമൃദ്ധിയുണ്ടായെങ്കിലും സൽമാൻ(റ) ഈത്തപ്പന നാരു പിരിച്ച് കുട്ടയുണ്ടാക്കി ഉപജീവനം കഴിച്ചു.മദാഇനിലെ ഗവർണറായി നിയമിതനായപ്പോഴും ഈ ലളിത ജീവിതം അദ്ദേഹം കൈവെടിഞ്ഞില്ല.
അഹ്സാബ് യുദ്ധം
നബി(സ) മദീനയിലെത്തി.എന്നാൽ മദീനയിലും ഒരു സ്വൈര ജീവിതം അദ്ദേഹത്തിന് ലഭിച്ചില്ല.നബിയുമായി സഖ്യത്തിലേർപ്പെട്ട ജൂത ഗോത്രങ്ങൾ ഇടക്കിടെ സന്ധി ലംഘിക്കുന്നു.മദീനക്കു പുറത്തുള്ളവരെ നബിക്കെതിരിൽ സഹായിക്കുന്നു.മുസ്ലിം സമൂഹഹത്തിനകത്തു തന്നെ കപട വിശ്വാസികൾ ഫിത്ന ഉണ്ടാക്കുന്നു.ഈ സാഹചര്യത്തിൽ മദീനയിൽ നിന്ന് പുറത്താക്കപ്പെട്ട ജൂത ഗോത്രങ്ങളും അവരുടെ സഖ്യ കക്ഷികളും മക്കയിൽ നിന്ന് ഖുറൈശികളും എല്ലാവരും ചേർന്ന് സഖ്യ കക്ഷി(അഹ്സാബ്)എന്ന പേരിൽ പതിനായിരത്തിലധികം പടയാളികൾ മദീനക്കെതിരെ നീങ്ങി.മുസ്തിംകളെ ഒന്നടങ്കം നശിപ്പിക്കുകയായിരുന്നു ലക്ഷ്യം.വിവരമറിഞ്ഞ നബി(സ്വ)എങ്ങനെ പ്രധിരോധിക്കണമെന്ന് കൂടിയാലോചിച്ചു.പേർഷ്യക്കാരനായ സൽമാൻ എന്ന സ്വഹാബി ഒരു നിർദ്ദേശം വച്ചു.മദീനയിലേക്കു ശത്രുക്കൾ കടന്നു വരാൻ സാധ്യതയുള്ള ഭാഗത്ത് കിടങ്ങ് കീറുക.ഈ പേർഷ്യൻ യുദ്ധ തന്ത്രത്തെ എല്ലാവരും അംഗീകരിച്ചു.പ്രവാചകനും അനുയായികളും കടുത്ത പ്രയാസങ്ങൾ സഹിച്ചു കൊണ്ട് കിടങ്ങ് കുഴിച്ചു.അഞ്ഞൂറു മീറ്ററോളം വീതിയും ഏകദേശം മൂന്നര മീറ്റർ ആഴവുമുള്ള വൻ കിടങ്ങ് അഞ്ചര കിലോമീറ്റർ നീളത്തിൽ അവർ ഉണ്ടാക്കി.കിടങ്ങിന്റെ ഇപ്പുറത്ത് പ്രവാചകൻ മൂവായിരം മുസ്ലിംകളുമായി ഒരുങ്ങി നിന്നു.
കിടങ്ങു കണ്ട് സഖ്യ സൈന്യം അമ്പരന്നു.അവർ മദീനയെ വളഞ്ഞു.പതിനഞ്ചു ദിവസത്തോളം ഈ ഉപരോധം നീണ്ടു നിന്നു.കിടങ്ങു മുറിച്ചു കടക്കാൻ സാധിക്കാത്തതിനാൽ മദീനയെ ആക്രമിക്കാൻ ശത്രുക്കൾക്ക് കഴിഞ്ഞില്ല.രാത്രി ആഞ്ഞു വീശിയ ശീതക്കാറ്റിൽ ശത്രുസേന ശിഥിലമായി.നേരം പുലർന്നപ്പോഴേക്കും അവർ സ്ഥലം വിടുകയാണുണ്ടായത്.വൻ സൈനിക നീക്കത്തിനു പോലും തങ്ങളെ ഒന്നും ചെയ്യാൻ സാധിക്കാത്തതിനാൽ മുസ്ലിംകൾക്ക് മനോധൈര്യം വർദ്ധിച്ചു.അല്ലാഹുവിന്റെ അപാരമായ സഹായത്തിന് അവർ നന്ദി ചെയ്യുകയും ചെയ്തു.
വിവിധ കക്ഷികൾ ചേർന്നതിനാൽ അഹ്സാബ് യുദ്ധം എന്നും ,കിടങ്ങ് കീറി പ്രതിരോധിച്ചതിനാൽ ഖൻദഖ് യുദ്ധം എന്നും ഈ സംഭവം അറിയപ്പെടുന്നു.
"https://ml.wikipedia.org/wiki/സൽമാനുൽ_ഫാരിസി" എന്ന താളിൽനിന്ന് ശേഖരിച്ചത്