"മൈക്രോക്രെഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

474 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
മൈക്രോക്രെഡിറ്റ് അല്ലെങ്കിൽ മൈക്രോഫിനാൻസ് എന്നത് സാധാരണ ജനങ്ങൾക്കും ദരിദ്രർക്കും ചെറുവായ്പകൾ നൽകുന്ന ഒരു സംവിധാനമാണ്. ജാമ്യവസ്തുവോ, ഈടോ, സ്ഥിരവരുമാനമോ, മെച്ചപ്പെട്ട തിരിച്ചടവു ചരിത്രമോ ഇല്ലാത്ത ദരിദ്രർക്ക് ഇന്ന് നിലവിലുള്ള ബാങ്കുകളിൽ നിന്നോ മറ്റ് ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ വായ്പ ലഭിക്കാത്ത സാഹചര്യത്തിൽ അവർക്ക് ചെറുവായ്പകൾ നൽകി സ്വയം പര്യാപ്‌തരാക്കുക എന്നതാണ് മൈക്രോക്രെഡിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണയായി മൈക്രോക്രെഡിറ്റ് സ്ഥാപനങ്ങൾ നടത്തുന്നത് ലാഭേശ്ചയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ, സ്വയംസഹായ സംഘങ്ങൾ, [[അയൽക്കൂട്ടം|അയൽക്കൂട്ട]]ങ്ങൾ, സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ടുള്ള സംഘങ്ങൾ, [[സൊസൈറ്റി]]കൾ, ബാങ്കിങ്ങേതര ധനകാര്യ സ്ഥാപനങ്ങൾ എന്നിവരാണ്. [[നോബൽ സമ്മാനം|നോബൽസമ്മാന]] ജേതാവായ പ്രൊഫ: [[മുഹമ്മദ് യൂനുസ്]] സ്ഥാപിച്ച [[ബംഗ്ലാദേശ്]] [[ഗ്രാമീൺ ബാങ്ക്]] മൈക്രോക്രെഡിറ്റ് രംഗത്ത് ലോകപ്രശസ്തമായ ഒരു മാതൃകയാണ്.
 
ദുർബല വിഭാഗങ്ങൾക്കിടയിൽ ഈടില്ലാത്ത ഹൃസ്വകാല വായ്പ നൽകിക്കൊണ്ട് മൈക്രോഫിനാൻസ് വ്യവസായം വളർച്ചയുടെ പുതിയ വഴിത്തിരിവിലാണ്. 1970-കളിലാണ് മൈക്രോഫിനാൻസ് ഇന്ത്യയിൽ ആരംഭിക്കുന്നത്. ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ മൈക്രോഫിനാൻസ് കമ്പനികൾ പ്രവർത്തിക്കുന്നത് ആന്ധ്രാപ്രദേശിലാണ്. രാജ്യത്തിലെ മൊത്തം ജനസംഖ്യയുടെ 45%-ത്തോളം പേരും ഇന്നും ബാങ്കിങ് സേവനങ്ങൾ ലഭിക്കാത്തവരാണ്. മുഖ്യധാരയിൽ നിന്നും വേറിട്ടുനിൽക്കുന്ന ഇക്കൂട്ടരെ തേടിപ്പിടിച്ച് മൈക്രോഫിനാൻസ് കമ്പനികളിലൂടെ ധനകാര്യ സേവനങ്ങൾ നൽകിവരുന്നു.ഗ്രാമ വികസനത്തിൽ മൈക്രോ ഫിനാൻസിന്റെ പങ്കു മുൻ‌നിർത്തി പുതിയ ബാങ്കിങ്ങ് ലൈസൻസുകൾ അനുവദിക്കുമ്പോൾ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്ക് ഭാരതീയ റിസർവ്വ് ബാങ്ക് മുൻ‌ഗണന നൽകുന്നുണ്ട്.
 
=== ആരംഭം ===
652

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2272455" എന്ന താളിൽനിന്ന് ശേഖരിച്ചത്