"സൈനോ-തിബെറ്റൻ ഭാഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
പതിനെട്ടാം നൂറ്റാണ്ടിൽ തിബറ്റൻ ,ബർമീസ് ഭാഷകളുടെ പരമ്പരാഗതമായ സാഹിത്യ രീതികളിലെ സാമ്യത ശ്രദ്ധിക്കപ്പെട്ടു. തുടർന്നു ബ്രയൻ ഹൌട്ടൻ ഹോഡ്ജ്സണും മറ്റു ചില ഭാഷാ ശാസ്ത്രജ്ഞരും വടക്ക് കിഴക്കൻ ഭാരതത്തിലെയും [[തെക്കുകിഴക്കേ ഏഷ്യ]]യിലെയും സാഹിത്യത്തിൽ ഉപയോഗിക്കാത്ത ഭാഷകളുടെ സാമ്യത പഠനവിഷയമാക്കി. ഈ ഭാഷകളെ തിബത്തോ-ബർമ്മൻ ഭാഷകൾ എന്ന് നാമകരണം ചെയ്തത് 1858ൽ ജെയിംസ് റിച്ചാർഡ്സൺ ലോഗൻ ആയിരുന്നു. അദ്ദേഹം ഈ ഭാഷകളുടെ കൂട്ടത്തിലേക്ക് കാരെൻ ഭാഷയെയും ഉൾപ്പെടുത്തി. സ്റ്റെൻ കൊനോവ് രചിച്ച Linguistic Survey of India യുടെ മൂന്നാം വാള്യം ബ്രിട്ടീഷ് ഇന്ത്യയിലെ തിബത്തോ-ബർമ്മൻ ഭാഷകളെ കുറിച്ചായിരുന്നു.
 
==പഠനങ്ങൾ==
ഇന്തോ-ചൈനീസ് ഭാഷകളെ കുറിച്ച് ജെയിംസ് റിച്ചാർഡ്സൺ ലോഗനും മറ്റുള്ളവരും നടത്തിയ പഠനങ്ങളിൽനിന്നും അവ തിബത്തോ-ബർമ്മൻ,തായ്,മോൻ-ഖമർ,മലയോ-പോളിനേഷ്യൻ കുടുംബങ്ങൾ ഉൾപ്പെട്ടതാണെന്ന് കണ്ടെത്തി. 1823 ൽ ജൂലിയസ് ക്ലാപോർത്ത് ബർമ്മീസ്,തിബറ്റൻ ,ചൈനീസ് ഭാഷകൾക്ക് പൊതുവായി ഒരു അടിസ്ഥാന പദസഞ്ചയം ഉണ്ട് എന്ന് മനസ്സിലാക്കി. തായ്,മോൻ-ഖമർ,മലയോ-പോളിനേഷ്യൻ ഭാഷകളുടെ പദസഞ്ചയം വിഭിന്നമായിരുന്നു എന്നും കണ്ടെത്തുകയുണ്ടായി.
 
ആദ്യമായി സൈനോ-തിബെറ്റൻ എന്ന വാക്ക് പരാമർശിക്കുന്നത് 1924ൽ ജീൻ പ്രിസൈലുസ്കി യാണ്.
 
1935ൽ നരവംശശാസ്ത്രജ്ഞനായ ആൽഫ്രെഡ് ക്രോബർ കാലിഫോർണിയ സർവ്വകലാശാലയുടെ സഹായത്തോടെ സൈനോ-തിബറ്റൻ ഭാഷാശാസ്‌ത്ര പ്രോജക്റ്റ് ആരംഭിച്ചു. റോബർട്ട് ഷാഫർ,പോൾ.കെ.ബെനഡിക്ട് എന്നിവരായിരുന്നു അതിനു മേൽനോട്ടം വഹിച്ചത്. തുടന്നു ഷാഫറും ബെനഡിക്ടും പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തി. ബെനഡിക്ട് , തിബത്തോ-ബർമൻ ഭാഷകളുടെ സാമ്യതാ പഠനത്തിലൂടെ അവയുടെ പൂർവിക ഭാഷ എന്ന് വിളിക്കാവുന്ന പ്രോട്ടോ-തിബത്തോ-ബർമ്മൻ ഭാഷ രൂപീകരിച്ചു. തിബറ്റൻ,ജിങ്ങ്പോ,ബർമ്മീസ്,മിസോ,സ്ഗോ കാരെൻ,പഴയ ചൈനീസ് ഭാഷകലെയാണ് അദ്ദേഹം താരതമ്യ പഠനത്തിനു വിധേയമാക്കിയത്. അദ്ദേഹം താഴെ കാണുന്ന പ്രകാരം വ്യഞ്ജനങ്ങളുടെ സാമ്യത തയ്യാറാക്കി.
 
 
[[വർഗ്ഗം:ഭാഷാകുടുംബങ്ങൾ]]
"https://ml.wikipedia.org/wiki/സൈനോ-തിബെറ്റൻ_ഭാഷകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്