"ജീവചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

==ഇംഗ്ലീഷിൽ==
 
ഇംഗ്ലീഷിൽഏഴാം നൂറ്റാണ്ടോടു കൂടിയാണു ജീവചരിത്രശാഖയുടെ വളർച്ച ആരംഭിച്ചത്. വിശുദ്ധവ്യക്തികളുടെ ചരിതങ്ങളാണു ഇതിനു വഴിതെളിച്ചത്. എ.ഡി. 690-ൽ [[അഡമ്നൻ]] എഴുതിയ '''സെയിന്റ് കൊളംബൊ'''യുടെ ചരിത്രവും [[ആൽഡം]] രചിച്ച പ്രശസ്ത കന്യകമാരുടെ ചരിത്രവുമാണു ഇവയിൽ പ്രധാനം. 12ആം നൂറ്റാണ്ടോടുകൂടി ഇംഗ്ലീഷ് ജീവചരിത്രസമ്പ്രദായം കൂടുതൽ വികസിച്ചു. 1557-ൽ [[കാവെൻഡിഷ്]] എഴുതിയ ''കാർഡിനൽ വൂൾസി''യുടെ ജീവിതകഥയും [[വില്യം റോപ്പർ]] രചിച്ച ''തോമസ് മൂറി''ന്റെ ചീവജീവ ചരിത്രവും ശ്രദ്ധേയങ്ങളായി. 1683-ലാണു പ്ലൂട്ടാർക്കിന്റെ ജീവചരിത്രപരമ്പര ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യപ്പെട്ടത്. 18ആം നൂറ്റാണ്ടിൽ ലഘുജീവചരിത്ര സമ്പ്രദായവും ആരംഭിച്ചു.
 
20ആം നൂറ്റാണ്ടിന്റെ ആരംഭത്തിലാണു [[എഡ്മണ്ട് ഗോസ്സി]]ന്റെ ''അച്ഛനും മകനും'' എഴുതപ്പെട്ടത്. 1918-ൽ [[ലിറ്റൻ സ്ട്രാച്ചി]]യുടെ ''എമിനെന്റ് വിക്ടോറിയൻസ്'' എന്ന ഗ്രന്ഥം ലോകജീവചരിത്ര സാഹിത്യത്തിൽ ഒരു വഴിത്തിരിവായി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2269841" എന്ന താളിൽനിന്ന് ശേഖരിച്ചത്