"വയലാർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Script) File renamed: File:Kayal Chineese Net.JPGFile:Kayal Chinese fishing net.jpg File renaming criterion #3: Correct misleading names into accurate ones. More info in title + spelling of Ch...
കൂടുതൽ വിവരങ്ങൾ ചേർത്തു
വരി 20:
|കുറിപ്പുകൾ=
|}}
[[ആലപ്പുഴ]] ജില്ലയിലെ [[ചേർത്തല]] താലൂക്ക് പരിധിയിൽ വരുന്ന ഒരു പഞ്ചായത്താണ് '''വയലാർ ഗ്രാമപഞ്ചായത്ത്'''. പഞ്ചായത്തിന്റെ വിസ്തീർണ്ണം 14.5 ചതുരശ്ര കിലോമീറ്ററാണ്. കിഴക്ക് വേമ്പനാട് കായലിന്റെ ഭാഗമായ വയലാർ കായലും, തെക്കു കുറിയമുട്ടം കായലും അതിനോടു ചേർന്നുള്ള വെളുത്തേടത്തുതോടും പടിഞ്ഞാറ് [[ദേശീയ പാത- 47|നാഷണൽ ഹൈവേ- 47]] ഉം വടക്ക് കാവിൽ പള്ളിത്തോടും ചേർന്ന പ്രദേശവും അതിരിടുന്നതാണ് വയലാർ ഗ്രാമപഞ്ചായത്ത്. [[ആലപ്പുഴ]] ജില്ലയുടെ വടക്കുഭാഗത്ത് [[ദേശീയ പാത- 47]] ന് കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്നു. [[ചേർത്തല]]നഗരത്തിൽ നിന്നും 5 കി. മി. വടക്കോട്ട് യാത്ര ചെയ്താൽ വയലാറിൽ എത്തിച്ചേരാം. ഈ പഞ്ചായത്തിൻറെ ജനസംഖ്യ 24,216 ആണ് .സ്ത്രീ-പുരുഷാനുപാതം 1066 ആണ് . ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിൽ 1670 ആണ്. <ref>http://alappuzha.nic.in/dist_block_wise_popu.htm</ref>. [[കയർ]] നിർമ്മാണം, മത്‌സ്യബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ പരമ്പരാഗത തൊഴിലുകൾ. ജനങ്ങളിലൊരുവിഭാഗം [[ചെമ്മീൻ കൃഷി]], കെട്ടിട നിർമ്മാണം ,മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നു. മറ്റൊരു വിഭാഗം [[ചേർത്തല]], [[ആലപ്പുഴ]], [[കൊച്ചി]] തുടങ്ങിയ നഗരങ്ങളിലെ വ്യവസായ-വാണിജ്യ രംഗത്ത് പ്രവർത്തിക്കുന്നു.
 
==സ്ഥിതിവിവരക്കണക്കുകൾ<ref>{{cite web|title=സെൻസസ് 2011, വയലാർ|url=http://www.census2011.co.in/data/town/628220-vayalar-kerala.html|website=http://www.census2011.co.in/|accessdate=8 നവംബർ 2015}}</ref>==
{| class="wikitable"
| ജില്ല
| ആലപ്പുഴ
|-
| ബ്ലോക്ക്
| പട്ടണക്കാട്
|-
| വിസ്തീര്ണ്ണം
|15.14 ചതുരശ്ര കിലോമീറ്റർ
|-
| ജനസംഖ്യ
|24,804
|-
| പുരുഷന്മാർ
|12,014
|-
| സ്ത്രീകൾ
|12,790
|-
| ജനസാന്ദ്രത
|1670
|-
| സ്ത്രീ : പുരുഷ അനുപാതം
|1065
|-
| സാക്ഷരത
| 96.43 %
|-
| പുരുഷ സാക്ഷരത
| 98.11 %
|-
| സ്ത്രീ സാക്ഷരത
| 94.86 %
|}
 
[[കയർ]] നിർമ്മാണം, മത്‌സ്യബന്ധനം തുടങ്ങിയവയാണ് ഇവിടുത്തെ പരമ്പരാഗത തൊഴിലുകൾ. ജനങ്ങളിലൊരുവിഭാഗം [[ചെമ്മീൻ കൃഷി]], കെട്ടിട നിർമ്മാണം ,മത്സ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നു. മറ്റൊരു വിഭാഗം [[ചേർത്തല]], [[ആലപ്പുഴ]], [[കൊച്ചി]] തുടങ്ങിയ നഗരങ്ങളിലെ വ്യവസായ-വാണിജ്യ രംഗത്ത് പ്രവർത്തിക്കുന്നു.
ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭകാലത്ത് സർ [[സി.പി. രാമസ്വാമി അയ്യർ|സി. പി. രാമസ്വാമി അയ്യരെ]] സന്ദർശിക്കാൻ വന്ന [[ബ്രിട്ടീഷ് വൈസ്രോയ്|ബ്രിട്ടീഷ് വൈസ്രോയിയെ]] കരിങ്കൊടി കാണിച്ച് ഗോ ബാക്ക് വിളിച്ച സംഭവത്തിൽ പ്രതികളായ സ്വാതന്ത്ര്യസമരസേനാനികൾ [[കളവംകോടം]] ചൂഴാറ്റ് വീട്ടിൽ സി കെ രാഘവൻ, കെ ഡി പ്രഭാകരൻ എന്നിവർ ഈ പഞ്ചായത്തുകാരാണ്.<br /> '''അമേരിക്കൻ മോഡൽ അറബിക്കടലിൽ''' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് സ്വതന്ത്ര തിരുവിതാംകൂർ പ്രഖ്യാപനത്തിനെതിരെയും പ്രായപൂർത്തിവോട്ടവകാശത്തിനുവേണ്ടിയും ജന്മനാട്ടിലെ അനീതിക്കെതിരെയും [[സി.കെ. കുമാരപ്പണിക്കർ|സി. കെ. കുമാരപ്പണിക്കരുടെ]] നേതൃത്വത്തിൽ തൊഴിലാളി വർഗ്ഗം നയിച്ച ഐതിഹാസികമായ [[വയലാർ സമരം]] നടന്നത് ഈ പഞ്ചായത്തിലാണ്. തിരുവിതാംകൂറിൽ ഇദംപ്രഥമമായി ഒരു തൊഴിലാളി വർഗ്ഗപ്രസ്ഥാനം ഉടലെടുത്തതും വയലാറിലാണ്<ref>http://www.imagesfood.com/news.aspx?
Id=969&topic=1</ref><ref>http://www.hindu.com/2008/05/21/stories/2008052156180300.htm</ref>.
"https://ml.wikipedia.org/wiki/വയലാർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്