"മല്ലിക സുകുമാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പൂർണ്ണിമ >>പൂർണ്ണിമ wikilink--
വരി 29:
1974-ൽ പുറത്തിറങ്ങിയ '''ഉത്തരായനം''' എന്ന [[അരവിന്ദൻ|അരവിന്ദന്റെ]] ചിത്രത്തിൽ വേഷമിട്ടുകൊണ്ടാണ് മല്ലികയുടെ അഭിനയജീവിതത്തിന്റെ തുടക്കം.<ref name=prithvi_home>[http://www.prithviraj.co.in/mallika%20sukumaran.html :: Mallika Sukumaran mother of Prithviraj South Indian Bold Actor malayalam, tamil, movie, cinema]</ref>. സുകുമാരനുമായുള്ള വിവാഹശേഷം മല്ലിക അഭിനയരംഗം വിട്ടു. സുകുമാരന്റെ മരണശേഷം മല്ലിക തന്റെ അഭിനയജീവിതം പുനരാരംഭിച്ചു.
 
''കെ.കെ. രാജീവ്'' സം‌വിധാനം ചെയ്ത പെയ്തൊഴിയാതെ എന്ന ടെലിവിഷൻ പരമ്പരയാണ് മല്ലികയുടെ തിരിച്ചുവരവിലെ ആദ്യ അഭിനയസം‌രംഭം. ഈ സീരിയലിൽ തന്റെ കൂടെ അഭിനയിച്ച [[പൂർണ്ണിമ ]] പിന്നീട് മല്ലികയുടെ മകനായ ഇന്ദ്രജിത്തിന്റെ വധുവായി. ''വളയം'', ''സ്നേഹദൂരം'', ''സ്ത്രീ ഒരു സാന്ത്വനം'', ''പൊരുത്തം'' എന്നിവയാണ് മല്ലികയുടെ പ്രധാനപ്പെട്ട പരമ്പരകൾ. ''അമേരിക്കൻ ഡ്രീംസ്'' എന്ന പരമ്പരയിലെ അഭിനയത്തിന് മല്ലികയ്ക്ക് ഫിലിം-ടി.വി. ക്രിട്ടിക്സ് അവാർഡ് ലഭിക്കുകയുണ്ടായി.<ref name=prithvi_home />
 
[[രാജസേനൻ]] സംവിധാനം ചെയ്ത ''മേഘസന്ദേശം'' എന്ന സിനിമയിലൂടെ മല്ലിക സിനിമയിലേയ്ക്ക് തിരിച്ച് വന്നു. [[സുരേഷ് ഗോപി]] ആയിരുന്നു ഈ സിനിമയിലെ നായകൻ. തുടർന്ന് [[രഞ്ജിത്ത്|രഞ്ജിത്തിന്റെ]] അമ്മക്കിളിക്കൂടിലും ശക്തമായ ഒരു കഥാപാത്രത്തെ മല്ലിക അവതരിപ്പിക്കുകയുണ്ടായി. ''ചോട്ട മുംബൈ'', ''തിരക്കഥ'', ''കലണ്ടർ'', ''ഇവർ വിവാഹിതരായാൽ'' എന്നിവയാണ് മല്ലികയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങൾ.
"https://ml.wikipedia.org/wiki/മല്ലിക_സുകുമാരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്