"മഗധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
{{HistoryOfSouthAsia}}
 
[[ഇന്ത്യ|പുരാതന ഇന്ത്യയിലെ]] പതിനാറു [[മഹാജനപഥം|മഹാജനപഥങ്ങളില്‍]] ഒന്നാണ് മഗധ. [[ഗംഗാനദി|ഗംഗയുടെ]] തെക്ക് ഇന്നത്തെ [[ബിഹാര്‍|ബിഹാറിന്റെ]] ഭാഗമായിരുന്നു മഗധയുടെ പ്രധാന ഭാഗങ്ങള്‍. ഇന്ന് രാജ്‌ഗിര്‍ എന്ന് അറിയപ്പെടുന്ന രാജഗൃഹ ആയിരുന്നു മഗധയുടെ തലസ്ഥാനം. കുറേ കാലത്തിനുശേഷം തലസ്ഥാനം [[പാടലീപുത്രം|പാടലീപുത്രത്തിലേക്ക്]] (ഇന്നത്തെ [[പട്ന]]) മാറ്റി.[[ലിച്ഛാവി]], [[അംഗസാമ്രാജ്യം]], എന്നീ സാമ്രാജ്യങ്ങള്‍ പിടിച്ചടക്കിയതോടെ ബിഹാറിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലേക്കും [[ബംഗാള്‍|ബംഗാളിലേക്കും]] മഗധ വികസിച്ചു. <ref>Ramesh Chandra Majumdar (1977). ''Ancient India''. Motilal Banarsidass Publ. ISBN 8120804368.</ref> [[രാമായണം]], [[മഹാഭാരതം]], [[പുരാണങ്ങള്‍]] എന്നിവയില്‍ മഗധയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. [[ബുദ്ധമതം|ബുദ്ധ]]-[[ജൈനമതം|ജൈന]] മതഗ്രന്ഥങ്ങളിലും മഗധയെക്കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ട്. [[അഥര്‍‌വ്വവേദം|അഥര്‍‌വ്വ വേദത്തില്‍]] അംഗരാജ്യങ്ങളുടെയും [[ഗാന്ധാരം|ഗാന്ധാരത്തിന്റെയും]] മുജാവത്തുകളുടെയും കൂടെ മഗധയെയും പരാമര്‍ശിക്കുന്നു. ബുദ്ധമതവും ജൈനമതവും ആരംഭിച്ചത് മഗധയില്‍ ആണ്. [[ഗുപ്തസാമ്രാജ്യം|ഗുപ്തസാമ്രാജ്യവും]] [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യവും]] മറ്റ് പല സാമ്രാജ്യങ്ങളും ഉല്‍ഭവിച്ചത് മഗധയില്‍ നിന്നാണ്. പുരാതന ഇന്ത്യയിലെ ശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, മതം, തത്വചിന്ത എന്നിവയില്‍ മഗധയുടെ സംഭാവനകള്‍ ബൃഹത്താണ്. ഇന്ത്യയുടെ സുവര്‍ണ്ണ കാലഘട്ടം എന്ന് മഗധ നിലനിന്ന കാലം അറിയപ്പെടുന്നു{{തെളിവ്}}.
 
==വികാസം==
ഏകദേശം 200 വര്‍ഷങ്ങള്‍ കൊണ്ടാണ്‌ മഗധ ഒരു പ്രധാനപ്പെട്ട മഹാജനപഥമായി വളര്‍ച്ചപ്രാപിച്ചത്. ഗംഗ, സോന്‍ എന്നിങ്ങനെ നിരവധി നദികള്‍ മഗധയിലൂടെ ഒഴുകിയിരുന്നതിനാല്‍ ഗതാഗതം, ജലവിതരണം, കൃഷി തുടങ്ങിയവ ഇവിടെ വികാസം പ്രാപിച്ചു. സൈന്യത്തിനായി കാട്ടില്‍ നിന്നും ആനകളെ പിടിച്ച് പരിശീലിപ്പിച്ചിരുന്നു. ഇതിനു പുറമേ ഈ മേഖലയിലെ ഇരുമ്പുഖനികള്‍ ബലമുള്ള പണിയായുധങ്ങളും, സൈനിക ആയുധങ്ങളും നിര്‍മ്മിക്കുന്നതിനും മുതല്‍ക്കൂട്ടായി.
 
[[ബിംബിസാരന്‍]], [[അജാതശത്രു]] എന്നിവരാണ്‌ മഗധ ഭരിച്ചിരുന്ന ശക്തരായ ഭരണാധികാരികള്‍. മറ്റു ജനപഥങ്ങള്‍ ആക്രമിച്ചു കീഴടക്കി ഇവര്‍ മഗധയുടെ അതിര്‍ത്തി വികസിപ്പിച്ചു. മറ്റൊരു രാജാവായിരുന്ന [[മഹാപദ്മനന്ദന്‍]] രാജ്യത്തിന്റെ അതിര്‍ത്തി [[ഇന്ത്യ ഉപഭൂഖണ്ഡം|ഉപഭൂഖണ്ഡത്തിന്റെ]] വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലേക്ക് വരെ വ്യാപിപ്പിച്ചു.
 
== ആധാരസൂചിക ==
<references />
"https://ml.wikipedia.org/wiki/മഗധ" എന്ന താളിൽനിന്ന് ശേഖരിച്ചത്