"ജീവചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,062 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
==ഇംഗ്ലീഷിൽ==
 
ഇംഗ്ലീഷിൽഏഴാം നൂറ്റാണ്ടോടു കൂടിയാണു ജീവചരിത്രശാഖയുടെ വളർച്ച ആരംഭിച്ചത്. വിശുദ്ധവ്യക്തികളുടെ ചരിതങ്ങളാണു ഇതിനു വഴിതെളിച്ചത്. എ.ഡി. 690-ൽ [[അഡമ്നൻ]] എഴുതിയ '''സെയിന്റ് കൊളംബൊ'''യുടെ ചരിത്രവും [[ആൽഡം]] രചിച്ച പ്രശസ്ത കന്യകമാരുടെ ചരിത്രവുമാണു ഇവയിൽ പ്രധാനം. 12ആം നൂറ്റാണ്ടോടുകൂടി ഇംഗ്ലീഷ് ജീവചരിത്രസമ്പ്രദായം കൂടുതൽ വികസിച്ചു. 1557-ൽ [[കാവെൻഡിഷ്]] എഴുതിയ ''കാർഡിനൽ വൂൾസി''യുടെ ജീവിതകഥയും [[വില്യം റോപ്പർ]] രചിച്ച ''തോമസ് മൂറി''ന്റെ ചീവ ചരിത്രവും ശ്രദ്ധേയങ്ങളായി. 1683-ലാണു പ്ലൂട്ടാർക്കിന്റെ ജീവചരിത്രപരമ്പര ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്യപ്പെട്ടത്. 18ആം നൂറ്റാണ്ടിൽ ലഘുജീവചരിത്ര സമ്പ്രദായവും ആരംഭിച്ചു.
 
20ആം നൂറ്റാണ്ടിന്റെ ആരംഭത്തിലാണു [[എഡ്മണ്ട് ഗോസ്സി]]ന്റെ ''അച്ഛനും മകനും'' എഴുതപ്പെട്ടത്. 1918-ൽ [[ലിറ്റൻ സ്ട്രാച്ചി]]യുടെ ''എമിനെന്റ് വിക്ടോറിയൻസ്'' എന്ന ഗ്രന്ഥം ലോകജീവചരിത്ര സാഹിത്യത്തിൽ ഒരു വഴിത്തിരിവായി.
 
==ഇന്ത്യയിൽ==
[[ബാണബട്ടൻ|ബാണഭട്ടന്റെ]] [[ഹർഷചരിതം]] സംസ്കൃതത്തിലാണു രചിക്കപ്പെട്ടിട്ടുള്ളത്. എന്നാൾ പാശ്ചാത്യ ജീവചരിത്രങ്ങളുടെ മാതൃക ഇരുപതാം നൂറ്റാണ്ടോടുകൂടി മാത്രമേ [[ഇന്ത്യ]]യിലെഴുതപ്പെട്ടു തുടങ്ങിയുള്ളൂ. [[ശിവജിവിജയം]] എന്ന ഗ്രന്ഥം [[ജയ്പൂരിലെ]] [[അംബികാദത്തവ്യാസൻ]] എഴുതി പ്രസിദ്ധീകരിച്ചത് ശ്രദ്ധേയമാണു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2269687" എന്ന താളിൽനിന്ന് ശേഖരിച്ചത്