"മോസ്കോ ക്രെംലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മോസ്കോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് '''മോസ്കോ ക്രെംലിൻ അഥവാ ക്രെംലിൻ''' (റഷ്യൻ: Моско́вский Кремль, tr. Moskovskiy Kreml; IPA: [mɐˈskofskʲɪj krʲɛmlʲ]). ക്രെംലിനിന്റെ തെക്ക് ഭാഗത്ത് [[മോസ്കോ നദി|മോസ്കോ നദിയും]] കിഴക്ക് ഭാഗത്ത് [[ചുവന്ന ചത്വരം]], [[സെന്റ്ബേസിൽ കത്തീഡ്രൽ|സെന്റ്ബേസിൽ കത്തീഡ്രല്ലും]] പടിഞ്ഞാറ് ഭാഗത്ത് [[അലക്സാണ്ടർ പൂന്തോട്ടം|അലക്സാണ്ടർ പൂന്തോട്ടവും]] സ്ഥിതിചെയ്യുന്നു. അഞ്ച് കൊട്ടാരങ്ങളും നാല് കത്തീഡ്രല്ലുകളും ക്രെംലിൻ മതിലും ക്രെംലിൻ ഗോപുരങ്ങളും ചേർന്ന കെട്ടിട സമുച്ചയമാണ് ക്രെംലിനുകൾ (റഷ്യൻ കോട്ട). റഷ്യൻ ഫെഡറേഷന്റെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയാണ് ക്രെംലിൻ.
 
നഗരമധ്യത്തിലുള്ള കോട്ട എന്നതാണ് ക്രെംലിൻ എന്ന പേരിന്റെ അർത്ഥം. അമേരിക്കയിലെ വൈറ്റ് ഹൗസ് പോലെ റഷ്യൻ ഗവൺമെന്റിന്റെ ആസ്ഥാനം സൂചിപ്പിക്കാനായി ക്രെംലിൻ എന്ന പദം ഉപയോഗിച്ചുവരുന്നു. സോവിയറ്റ് യൂണിയനിലെ സർക്കാരിനെയും ( 1922-1991) അതിന്റെ ഉന്നതാധികാരികളെയും സൂചിപ്പിക്കുന്നതിന് നേരത്തെ ക്രെംലിൻ എന്ന പദം ഉപയോഗിച്ചിരുന്നു. സോവിയറ്റ് യൂണിയൻ, റഷ്യ എന്നിവിടങ്ങളിലെ രാഷ്ട്രീയത്തെക്കുറിച്ചുള്ള പഠനമാണ് ക്രെംലിനോളജി.
"https://ml.wikipedia.org/wiki/മോസ്കോ_ക്രെംലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്