"ബുദ്ധമതം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
 
== ചരിത്രം ==
കേരളത്തെ ബുദ്ധമതവുമായി ബന്ധപ്പെടുത്തുന്ന ഏറ്റവും പ്രാചീനവും വിശ്വാസയോഗ്യവുമായ രേഖ [[ഗുജറാത്ത്|ഗുജറാത്തിലെ]] [[ഗിർനാർ]] പാറയിൽ [[അശോകചക്രവർത്തി]] കൊത്തി വപ്പിച്ച ധർമ്മലിപികളാണ്‌. അതിൽ പറയുന്നത് ഇപ്രകാരമാണ്‌ {{ഉദ്ധരണി| ദേവപ്രിയനും പ്രിയദർശിയുമായ രാജാവു കീഴടക്കിയ സർ‌വ്വദേശങ്ങളിലും അപ്രകാരം തന്നെ അയൽരാജ്യക്കാരായ ചോളർ, പാണ്ഡ്യർ, സത്യപുത്രർ, കേരളപുത്രർ, താമ്രപർണ്ണിയർ, യവനരാജാവായ അന്തിയോക്യൻ, ഈ അന്തിയോക്യന്റെ സാമന്തരാജാക്കന്മാർ, ഇവരുടെ രാജ്യങ്ങളിലും രണ്ടുതരം ചികിത്സാസമ്പ്രദായം നടപ്പിലാക്കി. മനുഷ്യർക്കുള്ളതും മൃഗങ്ങൾക്കുള്ളതും.|||<ref name="KeralaHistory"> {{cite book |last=എ. |first=ശ്രീധരമേനോൻ |authorlink=എ. ശ്രീധരമേനോൻ|coauthors= |title=കേരള ചരിത്രം |year=1997|publisher=എസ്. വിശ്വനാഥൻ പ്രിൻറേർസ് ആൻഡ് പബ്ലീഷേർസ് |location= ചെന്നൈ|isbn= }} </ref>}}
 
സമുദ്രങ്ങൾക്കപ്പുറമുള്ള രാജ്യങ്ങളിൽ ധർമ്മപ്രചാരം നടത്തുന്നതിനു മുന്നേ തന്നെ ഭാരതം മുഴുവനും ബൗദ്ധസന്ദേശങ്ങളെത്തിക്കാൻ [[അശോകചക്രവർത്തി]] യത്നിച്ചു. ഇക്കാര്യം [[മസ്കി ശിലാശാസനം|മസ്കി ശിലാശാസനങ്ങളിൽ]] പറയുന്നുണ്ട്. മറ്റൊരു വിലപ്പെട്ട ശാസനം [[കറന്നൂർ]] ജില്ലയിലെ [[ഏറഗുഡി ശാസനം|ഏറഗുഡി ശാസനമാണ്‌]]. കേരളത്തിന്റെ പേർ എടുത്തു പറയുന്നില്ല എങ്കിലും ധർമ്മപ്രചരണത്തിന്‌ ഭാരതമെമ്പാടും എന്നതു കൊണ്ട് കേരളം അതിൽ ഉൾപ്പെടും. കേരളത്തിൽ ആയുർ‌വേദം പ്രചരിപ്പിച്ച ബുദ്ധമതക്കാർക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്. ചികിത്സാലയങ്ങൾ ഏർപ്പെടുത്തുകയും, കിണറുകൾ കുഴിക്കുകയും ഔഷധികളും ചോലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കുകയും ചെയ്തതായും രേഖകൾ ഉണ്ട്. [[ശ്രീബുദ്ധൻ]] തന്നെ ഒന്നിലധികം തവണം ദക്ഷിണേന്ത്യ, സിലോൺ എന്നിവിടങ്ങൾ സന്ദർശിച്ചതായും [[മഹാവംശം]] എന്ന ബുദ്ധമതചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. <ref> {{cite book |last=വാരിയർ |first=രാഘവ |authorlink=രാഘവ വാരിയർ |coauthors= രാജൻ ഗുരുക്കൾ|title=കേരള ചരിത്രം |year=1992 |publisher=വള്ളത്തോൾ വിദ്യാപീഠം|location= ശുകപുരം |isbn= }} </ref>
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2267770" എന്ന താളിൽനിന്ന് ശേഖരിച്ചത്