"ഗമാൽ അബ്ദുന്നാസർ (ഈജിപ്ത്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 95:
|signature = Nasser(PresidentofEgypt).jpg
}}
[[ഈജിപ്റ്റ്|ഈജിപ്തിന്റെ]] രണ്ടാമത്തെ പ്രസിഡന്റായിരുന്നു 1956 മുതൽ 1970 വരെ ഭരിച്ച '''ഗമാൽ അബ്ദുന്നാസർ''' അഥവാ '''ജമാൽ അബ്ദുന്നാസർ''' ({{lang-en|Gamal Abdel Nasser Hussein}}).
(1918 ജനുവരി 15–1970 സെപ്റ്റംബർ 28). [[1952-ലെ ഈജിപ്ഷ്യൻ വിപ്ലവം|1952-ലെ ഈജിപ്ഷ്യൻ വിപ്ലവത്തിന്റെ]] മുഖ്യസൂത്രധാരനും വിപ്ലവാനന്തര ഭരണകൂടത്തിൽ ഉപപ്രധാനമന്ത്രിയുമായിരുന്നു ഗമാൽ. 1953-ൽ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി. പ്രസിഡന്റായിരുന്ന [[മുഹമ്മദ് നജീബ് (ഈജിപ്ത്)|മുഹമ്മദ് നജീബിനെ]] വീട്ടുതടങ്കലിലാക്കുകയും 1956-ൽ പ്രസിഡന്റായി സ്വയം അവരോധിക്കുകയും ചെയ്തു.
 
[[അറബ് ദേശീയത]], [[ചേരിചേരായ്മ]], [[സോഷ്യലിസം]] തുടങ്ങിയ നയങ്ങളിലൂടെ ജനപിന്തുണയും ലോകശ്രദ്ധയും നേടിയ ഗമാൽ അറബ്‌ലോകത്ത് ഒരു വീരനായകനായി വിലയിരുത്തപ്പെട്ടു. ചേരിചേരാനയത്തിന്റെ പേരിൽ അസ്‌വാൻ[[അസ്വാൻഅസ്‌വാൻ]] അണക്കെട്ടിനുള്ള ധനസഹായം പിൻവലിച്ച പടിഞ്ഞാറൻ ശക്തികളോട് [[സൂയസ് കനാൽ]] [[സൂയസ് പ്രതിസന്ധി|ദേശസാത്ക്കരണത്തിലൂടെ]] ഗമാൽ പകരം ചോദിച്ചു. [[ജവഹർലാൽ നെഹ്രു]], [[ടിറ്റോ]] തുടങ്ങിയവരോടൊപ്പം [[ചേരിചേരാ പ്രസ്ഥാനം|ചേരിചേരാ പ്രസ്ഥാനത്തിന്]] നേതൃത്വം നൽകിയിരുന്നതിൽ പ്രമുഖനായിരുന്നു ഗമാൽ.
 
1962 ൽ ഈജിപ്തിൽ നടപ്പിലാക്കിയ ആധുനികവത്കരണ നയങ്ങൾ അദ്ദേഹത്തിന് ഏറെ ജനപ്രീതി നേടിക്കൊടുത്തു. [[യമൻ|വടക്കൻ യമനിൽ]] നടന്ന ആഭ്യന്തര കലാപത്തിലേക്കും അബ്ദുൾ നാസറിന്റെ ഇടപെടൽ ശ്രദ്ധേയമായിരുന്നു.<ref name=eyw1962>{{cite web|title=ഈജിപ്ഷ്യൻ യമൻ വാർ - ഈജിപ്ഷ്യൻ പെർസ്പെക്ടീവ് ഓൺ ഗറില്ല വാർ ഫെയർ|url=http://www.army.mil/professionalWriting/volumes/volume2/march_2004/3_04_3.html|publisher=അമേരിക്ക (സൈനീക വിഭാഗം)|accessdate=02-ഡിസംബർ-2013}}</ref> 1964 ൽ ഈജിപ്തിൽ ഒരു ഭരണഘടന തന്നെ ഗമാൽ നടപ്പിലാക്കി. അതേ വർഷം തന്നെ ചേരിചേരാ പ്രസ്ഥാനത്തിന്റെ തലവനായി ഗമാൽ തിരഞ്ഞെടുക്കപ്പെട്ടു. നിയമപരമായി തന്റെ എതിരാളികൾക്ക് ഭരണനേതൃത്വത്തിൽ എത്താൻ കഴിയാതിരുന്നതിനെ തുടർന്ന്,1965 ൽ രണ്ടാംവട്ടം, പ്രസിഡന്റ് സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു, 1967 ൽ [[ഇസ്രായേൽ|ഇസ്രായേലുമായി]] നടന്ന യുദ്ധത്തെത്തുടർന്ന് കുറച്ചു കാലം ഭരണത്തിൽ നിന്നും വിട്ടുനിന്നുവെങ്കിലും, ജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.
 
1970ൽ അറബ് ലീഗ് സമ്മിറ്റിനെത്തുടർന്ന് ഗമാൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഗമാൽ നടപ്പിലാക്കിയ, സാമൂഹ്യപരിഷ്കരണങ്ങളും, ആധുനിക വത്കരണനയങ്ങളും കൊണ്ട് അദ്ദേഹം ഇന്നും ഒരു അറിയപ്പെടുന്ന നേതാവായി തുടരുന്നു. ഗമാലിന്റെ ഭരണകാലഘട്ടത്തിൽ ഈജിപ്തിന്റെ കലാസാംസ്കാരികരംഗത്തും ഒരു ഉണർവ് പ്രത്യക്ഷമായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ ഒരു തിളങ്ങുന്ന രാഷ്ട്രീയ വ്യക്തിത്വമായി ഗമാലിനെ ചരിത്രകാരന്മാർ വിലയിരുത്തുന്നു.
==ആദ്യകാല ജീവിതം==
1918 ജനുവരി 15 ന് ഫാഹിമയുടേയും, അബ്ദുൾ നാസ്സർ ഹുസ്സൈന്റേയും മൂത്ത പുത്രനായി ഗമാൽ ജനിച്ചു.<ref>[[#gan04|ഗമാൽ അബ്ദുൾ നാസ്സർ - സാം വിറ്റെ]] പുറം 9 - ജനനം</ref> ഇന്നത്തെ [[അലക്സാണ്ട്രിയ|അലക്സാണ്ട്രിയയിലുള്ള]] ബെനി മൂർ എന്ന സ്ഥലത്തായിരുന്നു അബ്ദുൾ നാസ്സർ ഹുസ്സൈന്റെ കുടുംബം ജീവിച്ചിരുന്നത്. വളരെ ചെറിയ വരുമാനം മാത്രമുള്ള ഒരു തപാൽ ജീവനക്കാരനായിരുന്നു അബ്ദുൾ നാസ്സർ ഹുസ്സൈൻ. ഗമാലിനു താഴെ രണ്ടു സഹോദരങ്ങൾ കൂടിയുണ്ടായിരുന്നു. പിതാവിന്റെ ജോലിയുടെ സ്വഭാവം കൊണ്ട് തുടർച്ചയായി താമസസ്ഥലങ്ങൾ മാറേണ്ടിയിരുന്നു ഈ കുടുംബത്തിന്. റെയിൽവേ തൊഴിലാളികളുടെ മക്കൾക്കുവേണ്ടിയുള്ള സ്കൂളിലായിരുന്നു ഗമാലിന്റെ വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് [[കെയ്രോ|കെയിറോയിലേക്ക്]] തന്റെ അമ്മാവന്റെ അടുത്തേക്കു പോയ ഗമാലിന്റെ പിന്നീടുള്ള വിദ്യാഭ്യാസം നഹാസ്സിൻ എലമെന്ററി സ്കൂളിലായിരുന്നു.<ref>[[#gan04|ഗമാൽ അബ്ദുൾ നാസ്സർ - സാം വിറ്റെ]] പുറം 12 - വിദ്യാഭ്യാസം</ref> നാസ്സറിന് ഒമ്പതു വയസ്സുള്ളപ്പോൾ മാതാവ് അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ഗമാൽ_അബ്ദുന്നാസർ_(ഈജിപ്ത്)" എന്ന താളിൽനിന്ന് ശേഖരിച്ചത്