"തമിഴ്‌നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
 
അക്കാലത്ത് തെന്നിന്ത്യയിൽ മൂന്നു പ്രബല രാജശക്തികൾക്കാണു ആധിപത്യമുണ്ടായിരുന്നത്. ഒന്ന്: ഡക്കാണിലെ നൈസാം. രണ്ട്: കർണ്ണാട്ടിക് നവാബ്. മൂന്ന്: മൈസൂരിലെ ഹൈദരലി. 1792-ൽ നൈസാമിന്റേയും മഹാരാഷ്ട്രരുടേയും സഹായത്തോടെ ഹൈദരുടെ മകൻ [[ടിപ്പുവിനെ]] ഇംഗ്ലീഷുകാർ പരാജയപ്പെടുത്തി. 1799-ൽ തഞ്ചാവൂരിലെ മഹാരാഷ്ട്രരാജാവ്, കമ്പനി ചെയ്ത സഹായത്തിന്ന് പകരമായി സ്വന്തരാജ്യം ഒരു വാർഷിക സംഖ്യക്ക് കമ്പനിക്ക് നൽകി.1800-ൽ മൈസൂരിൽ നിന്നു തനിക്ക് ലഭിച്ച സ്ഥലങ്ങൾ നൈസാമും കമ്പനിക്ക് നൽകി. അടുത്തവർഷം ഒരു വാഷികപെൻഷൻ സ്വീകരിച്ചുകൊണ്ട് ആർക്കാട്ട് നവാബും ബ്രിട്ടീഷുകാർക്ക് ഒഴിഞ്ഞുകൊടുത്തു. അങ്ങിനെയാണു പഴയ മദിരാശി സംസ്ഥാനം ബ്രിട്ടീഷുകാരുടെ കയ്യിലെത്തിയത്. [[ഹൈദരബാദു]] നാട്ടുരാജ്യമൊഴികെയുള്ള ആന്ധ്രപ്രദേശം, തമിഴ്നാട്, മലബാർ, തെക്കൻ കർണ്ണാടകം, ഇവയുൾക്കൊള്ളുന്നതായിരുന്നു ബ്രിട്ടീഷ് ഭരണത്തിൻ കീഴിലെ മദിരാശി സംസ്ഥാനം.
 
സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഈ സംസ്ഥാനം അത്തരത്തിൽ നിലനിന്നെങ്കിലും, 1953-ഒക്ടോബറിൽ [[ആന്ധ്രപ്രദേശി]]ലെ 12 ജില്ലകൾ മദിരാശി സംസ്ഥാനത്തിൽ നിന്നും വേർപെടുത്തി ആന്ധ്രപ്രവിശ്യ രൂപീകരിച്ചു. [[ബെല്ലാരി]]യുടെ ഒരു ഭാഗം മൈസൂറിലേക്കും[[(കർണ്ണാടക)]] ചേർന്നു. 1956-ലെ ഭാഷാ സംസ്ഥാനരൂപീകരണത്തോടെ മദിരാശിസംസ്ഥാനം രൂപീകരിക്കപ്പെട്ടു. അതുപോലെ മലബാറും തെക്കൻങ്കർണ്ണാടകത്തിലെ [[കാസർഗോഡും]] കേരളത്തിൽ ചേർന്നു. 1967-ലെ തെരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ രാഷ്ട്രീയ കക്ഷിയുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തിന്റെ ഔദ്യോഗീകനാമം തമിഴ്നാട് എന്നാക്കി മാറ്റി.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/തമിഴ്‌നാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്