"തമിഴ്‌നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22:
 
പ്രാചീനകാലം മുതൽ ഇവിടെ ജനവാസമുണ്ടായിരുന്നതായി [[തിരുനെൽവേലി|തിരുനെൽവേലിക്കടുത്തുള്ള]] [[ആദിച്ചനെല്ലൂർ]] എന്ന സ്ഥലത്തു നടത്തിയ ഉൽഖനനങ്ങൾ തെളിയിച്ചിട്ടുണ്ട്‌. [[ചേരരാജാക്കന്മാർ|ചേരർ]], [[ചോള സാമ്രാജ്യം|ചോളർ]], [[പാണ്ഡ്യർ]], [[പല്ലവർ]] എന്നീ രാജവംശങ്ങളാണു ഇവിടെ ഭരിച്ചിരുന്നത്‌. ചോളരാജാക്കൻമാരുടെ ആദ്യ ഭരണകാലം ഒന്നാം നൂറ്റാണ്ട്‌ മുതൽ നാലാം നൂറ്റാണ്ട്‌ വരെയായിരുന്നു . നാലാം നൂറ്റാണ്ട്‌ മുതൽ ഏഴാം നൂറ്റാണ്ട്‌ വരെയുള്ള [[കളഭ്രർ|കളഭ്രവംശജരുടെ]] ഭരണകാലം തമിഴ്‌ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായി കരുതപ്പെടുന്നു. ഇവരുടെ കാലശേഷം തെക്കു പാണ്ഡ്യരും വടക്ക്‌ പല്ലവരും ശക്തിപ്രാപിച്ചു. ഒൻപതാം നൂറ്റാണ്ടിൽ വീണ്ടും ശക്തിപ്രാപിച്ച ചോളർ, [[രാജരാജചോളന്റെയും]] അദ്ദേഹത്തിന്റെ മകനായ [[രാജേന്ദ്രചോളന്റെയും]] ഭരണകാലത്ത്‌ ഏഷ്യയിലെതന്നെ പ്രധാനശക്തികളിലൊന്നായി. തെക്കേ ഇന്ത്യയും ശ്രീലങ്കയിലെ ചില പ്രദേശങ്ങളും ഭരിച്ചിരുന്ന രാജേന്ദ്രചോളന്റെ നാവികസേന [[മ്യാൻ‌മാർ]], [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ]], [[ലക്ഷദ്വീപ്‌]], [[സുമാത്ര]], [[ജാവ]], [[മലയ]] എന്നീ പ്രദേശങ്ങളും കീഴടക്കി. ബംഗാളിലെ മഹിപാല രാജാവിനെ തോൽപിച്ചശേഷം തന്റെ തലസ്ഥാനത്തിന്റെ പേരു ഗംഗൈകൊണ്ടചോളപുരം എന്നാക്കി. തഞ്ചാവൂരിലെ [[ബൃഹദ്ദേശ്വര ക്ഷേത്രം]], [[ചിദംബരക്ഷേത്രം]] എന്നിവ ചോളരാജാക്കന്മാരുടെ ശിൽപചാതുര്യത്തിന്റെ മകുടോദാഹരണങ്ങളാണ്‌.
 
പതിമൂന്നാം നൂറ്റാണ്ടോടെ ചോളരുടെ ശക്തി ക്ഷയിച്ചപ്പോൾ പാണ്ഡ്യവംശജർ പ്രബലരായെങ്കിലും 1316ലെ [[കിൽജി]]വംശജരുടെ ആക്രമണത്തോടെ ഇവരുടെ ആധിപത്യം അവസാനിച്ചു. ഇതിനെത്തുടർന്ന്‌ [[വിജയനഗര സാമ്രാജ്യം]] ഡെക്കാനിൽ സ്ഥാപിക്കപ്പെടുകയും 1370ൽ അവർ തമിഴ്‌നാട്‌ മുഴുവൻ കീഴടക്കുകയും ചെയ്തു.1565-ൽ തെന്നിന്ത്യയിലെ മുസ്ലീം ഭരണാധികാരികൾ ഒന്നായിച്ചേർന്നു തളിക്കോട്ടയുദ്ധത്തിൽ വിജയനഗരത്തെ പരാജയപ്പെടുത്തി. പതിനാറാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വിജയനഗരസാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചു.
 
തെന്നിന്ത്യയുടെ ബാക്കി ഭാഗങ്ങൾ മുഗളരുടെ കയ്യിലായിരുന്നു. ഔറംഗസീബ് ബീജാപ്പൂരിനേയും, ഗോൽക്കൊണ്ടയും കീഴടക്കി തെക്കോട്ടു ആധിപത്യം സ്ഥാപിച്ചു.17-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പല യൂറോപ്യൻ ശക്തികളും തമിഴ്നാട്ടിൽ അധികാരമുറപ്പിച്ചു.
തെന്നിന്ത്യയുടെ ബാക്കി ഭാഗങ്ങൾ മുഗളരുടെ കയ്യിലായിരുന്നു. ഔറംഗസീബ് ബീജാപ്പൂരിനേയും, ഗോൽക്കൊണ്ടയും കീഴടക്കി തെക്കോട്ടു ആധിപത്യം സ്ഥാപിച്ചു.17-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ പല യൂറോപ്യൻ ശക്തികളും തമിഴ്നാട്ടിൽ അധികാരമുറപ്പിച്ചു. പോർച്ചുഗീസുകാരും, പിന്നീട് ഡച്ചുകാരും, കച്ചവടത്തിന്നായിട്ടാണു വന്നത്. 1639-ൽ മദ്രാസിലെ സെന്റ് ജോർജ്ജ് കോട്ട(Fort St. George)നിൽകുന്ന സ്ഥലം ചന്ദ്രഗിരി രാജാവിൽ നിന്നും ഈസ്റ്റ് ഇന്ത്യാ കമ്പനി വിലക്കു വാങ്ങി; കോട്ടയുണ്ടാക്കി. ഫ്രഞ്ചുകാർ1674-ൽ പുതുശ്ശേരി(പോണ്ടിച്ചേരി) അവരുടെ പ്രധാന താവളമാക്കി. 1757-ൽ യൂറോപ്പിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ യുദ്ധം ആരംഭിച്ചതോടെ തെക്കേ ഇന്ത്യയിലും ഇവർ തമ്മിൽ സംഘട്ടനങ്ങളുണ്ടായി. ആദ്യം ഫ്രഞ്ചുകാരാണു ജയിച്ചതെങ്കിലും അടുത്തവർഷം ബ്രിട്ടീഷുകാർ ജയം കണ്ടു.
 
== ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/തമിഴ്‌നാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്