"ഡാന്യൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ലിങ്ക്
(ചെ.) കാർപാത്ത്യൻ മലനിര ലിങ്ക്
വരി 125:
[[ജർമനി]] (7.5%), [[ഓസ്ട്രിയ]] (10.3%), [[സ്ലൊവാക്യ]] (5.8%), [[ഹംഗറി]] (11.7%), [[ക്രൊയേഷ്യ]] (4.5%), [[സെർബിയ]] (10.3%), [[റൊമാനിയ]] (28.9%), [[ബൾഗേറിയ]] (5.2%), [[മൊൾഡോവ]] (1.7%), [[ഉക്രെയിൻ]] (3.8%) എന്നീ പത്തുരാജ്യങ്ങളിലൂടെ ഈ നദി ഒഴുകുന്നു. ഓരോ രാജ്യത്തിലും വ്യത്യസ്ത പേരുകളിലാണ് അറിയപ്പെടുന്നത്. എന്നാൽ ഇംഗ്ലീഷിലെ ഡാന്യൂബ് എന്ന പേർ പൊതുവേ ഒരു രാജ്യത്തും ഉപയോഗിക്കുന്നില്ല. ജർമനിയിലും ഓസ്ട്രിയയിലും 'ഡോനോ' (Donau), സ്ലോവാക്യയിൽ 'ഡ്യൂനജ്' (Dunaj), യുഗോസ്ലേവിയാ ബൽഗേറിയ എന്നിവിടങ്ങളിൽ 'ഡ്യൂനോ' (Donau), റൂമേനിയയിൽ 'ഡൂനറിയ' (Dunarea) തുടങ്ങിയ പേരുകളിൽ ഡാന്യൂബ് അറിയപ്പെടുന്നു. ഇതിന്റെ നീർത്തടം മറ്റ് ഒമ്പത് രാജ്യങ്ങളിലേക്കും വ്യാപിച്ച് കിടക്കുന്നു: [[ഇറ്റലി]] (0.15%), [[പോളണ്ട്]] (0.09%), [[സ്വിറ്റ്സർലാന്റ്]] (0.32%), [[ചെക്ക് റിപ്പബ്ലിക്ക്]] (2.6%), [[സ്ലൊവേനിയ]] (2.2%), [[ബോസ്നിയ ഹെർസെഗോവിന]] (4.8%), [[മൊണ്ടിനെഗ്രോ]], [[റിപ്പബ്ലിക് ഓഫ് മാസിഡോണിയ]], [[അൽബേനിയ]] (0.03%).
 
വനനിബിഡമായ പൊക്കം കുറഞ്ഞ മലനിരകൾക്കിടയിലൂടെയൊഴുകുന്ന നദി സമൃദ്ധമായ നിരവധി കൃഷിയിടങ്ങളേയും ചരിത്രപ്രസിദ്ധമായ അനേകം നഗരങ്ങളേയും ജലസിക്തമാക്കികൊണ്ട് കടന്നുപോകുന്നു. തുടക്കത്തിൽ കിഴക്ക്-വടക്ക് കിഴക്ക് ദിശയിലൊഴുകുന്ന ഡാന്യൂബ് [[സ്വാബിയൻ ജൂറാ]] മുറിച്ചു കടന്ന് [[ബവേറിയ സമതലം|ബവേറിയ സമതലത്തിലേക്കു]] പ്രവേശിക്കുന്നു. [[റീജൻസ്ബർഗ്|റീജൻസ്ബർഗിൽ]] വച്ച് കിഴക്ക്-തെക്കുകിഴക്ക് ദിശ സ്വീകരിക്കുന്ന നദി [[Pasau|പസോയിൽ]] വച്ച് ഓസ്ട്രിയയിൽ പ്രവേശിക്കുന്നു. തുടർന്ന് [[ബൊഹിമിയ|ബൊഹിമിയൻ മലനിരകൾക്കും]] (വടക്ക്) [[ആൽപ്സ്|ആൽപ്സിന്റെ]] വടക്കേയറ്റത്തുള്ള മലനിരകൾക്കും (തെക്ക്) ഇടയിലൂടെ പ്രവഹിക്കുന്നു. ഡാന്യൂബിന്റെ ഏറ്റവും മനോഹരമായ ഭൂപ്രദേശമാണിത്. വനനിബിഡമായ ഭൂപ്രകൃതിയും ചരിത്രാവശിഷ്ടങ്ങൾ ചിതറിക്കിടക്കുന്ന കുന്നിൻപുറങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. തുടർന്ന് നദി പ്രവഹിക്കുന്ന താഴ്‌വാരങ്ങളുടെ വീതി ക്രമേണ കൂടുകയും സമതലമായി രൂപാന്തരപ്പെട്ടിരിക്കുന്ന ചതുപ്പ് പ്രദേശത്ത് എത്തുന്നതോടെ നിരവധി കൈവഴികളായി വിഭജിക്കപ്പെടുകയും ചെയ്യുന്നു. ചതുപ്പ് പ്രദേശത്തെ അതിജീവിക്കുന്നതോടെ വീണ്ടും ഒരു നദിയായി പ്രവഹിച്ച് തെക്കോട്ടൊഴുകി [[ഹംഗേറിയൻ മഹാസമതലം|ഹംഗേറിയൻ മഹാസമതലത്തിൽ]] പ്രവേശിക്കുന്നു. തുടർന്ന് 190 കി.മീ. ദക്ഷിണദിശയിലൊഴുകുന്ന നദി [[യുഗോസ്ലേവിയൻ സമതലം|യുഗോസ്ലേവിയൻ സമതലത്തിൽ]] എത്തിച്ചേരുന്നു. ഈ സമതലത്തിൽ വച്ച് [[Tisza|ടിസോ]], [[Drava|ഡ്രാവ]], [[Sava|സാവ]], [[Morava|മൊറാവ]] തുടങ്ങിയ പ്രധാന പോഷകനദികൾ ഡാന്യൂബിൽ സംഗമിക്കുന്നു. ഹംഗേറിയൻ സമതലത്തിന്റെ പൂർവ ഭാഗത്തുള്ള [[കാർപാത്തിയൻകാർപാത്ത്യൻ മലനിര|കാർപാത്ത്യൻ]]-[[ബാൾക്കൻ മലനിരകൾ|ബാൾക്കൻ മലനിരകളെയും]] നദി മുറിച്ചു കടക്കുന്നുണ്ട്. [[സെർബിയ|സെർബിയയുടെയും]] [[റൊമാനിയ|റൊമേനിയയുടെയും]] അതിർത്തിയിലെ ഇടുങ്ങിയതും ചെങ്കുത്തായതുമായ ഈ താഴ്‌വരപ്രദേശത്തെ 'അയൺ ഗേറ്റ്' (Iron gate) എന്ന് വിശേഷിപ്പിക്കുന്നു. തുടർന്ന് 480 കിലോമീറ്ററോളം കിഴക്കോട്ടൊഴുകുന്ന ഡാന്യൂബ്, [[ബൾഗേറിയ|ബൾഗേറിയയിലെ]] [[Silistra|സിലിസ്റ്റ്രയ്ക്കടുത്തുവച്ച്]] വടക്കോട്ട് ദിശമാറി വീണ്ടും കിഴക്കോട്ടു തിരിഞ്ഞ് ഡെൽറ്റ പ്രദേശത്ത് എത്തിച്ചേരുകയും, റുമേനിയ-ഉക്രെയ്നിയൻ അതിർത്തിക്കടുത്തുവച്ച് [[കരിങ്കടൽ|കരിങ്കടലിൽ]] നിപതിക്കുകയും ചെയ്യുന്നു. നദീമുഖത്തുള്ള വിശാലമായ ചതുപ്പുപ്രദേശത്തെ മൂന്നു കൈവഴികളായാണ് നദി മുറിച്ചു കടക്കുന്നത്.
 
ആൽപ്സ് നദികളാണ് ഡാന്യൂബിന്റെ ആദ്യഘട്ടത്തിൽ ഇതിലേക്ക് ജലമെത്തിക്കുന്നത്. നദിയുടെ മധ്യഭാഗങ്ങൾ കനത്ത വേനൽ മഴയിൽ കരകവിഞ്ഞൊഴുകുക പതിവാണ്. എന്നാൽ, നദീമുഖത്തിനടുത്തുവച്ച് ഡാന്യൂബിൽ ചേരുന്ന പോഷകനദികളുടെ പ്രധാന ജലസ്രോതസ്സ് മഞ്ഞുകാല മഴയാണ്. ഈ മേഖലയിൽ പലപ്പോഴും വെള്ളപ്പൊക്കം ഉണ്ടാവാറുണ്ട്
"https://ml.wikipedia.org/wiki/ഡാന്യൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്