"സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15:
1930കളിൽ ജൂതന്മാർ [[പലസ്തീൻ|പലസ്തീനിലേയ്ക്ക്]] അഭയാർത്ഥികളായി പ്രവഹിച്ചു.1939ൽ ഇതിനേത്തുടർന്ന് ബ്രിറ്റൻ 5 വർഷത്തെയ്ക്ക് ജൂതന്മാരുടെ കുടിയേറ്റം നിജപ്പെടുത്തി. രണ്ടാം‌ലോകമഹായുദ്ധത്തിന്റെ ആരംഭത്തോടെ പലസ്തീൻ ഒരു സ്വതന്ത്രരാഷ്ട്രമാകണമെന്ന ആവശ്യം ഉയർന്നുവന്നു.1942ൽ സിയോണിസ്റ്റ് പ്രസ്ഥാനം ഈ ആവശ്യം പ്രഖ്യാപിച്ചു. സിയോണിസ്റ്റുകൾ പലസ്തീനിലുള്ള ബ്രിട്ടീഷുകാരെ ആക്രമിച്ചതോടെ പ്രശ്നം ഐക്യരാഷ്ട്രസഭയിലെത്തി.
 
1947 ൽ [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിലെ]] പലസ്തീന് വേണ്ടിയുള്ള പ്രത്യേക കാര്യാലോചനസഭ പലസ്തീനെ മൂന്നായി വിഭജിക്കാൻ നിർദേശിച്ചു. പടിഞ്ഞാറെ പലസ്തീൻ ഒരു ജൂത രാജ്യമായും ജെറുസലേം ഐക്യരാഷ്ട്രസഭയുടെ കീഴിലായും മറ്റ് പ്രദേശങ്ങൾ അറബ് രാജ്യമായും വിഭജിക്കാനാണ് നിർദേശിച്ചത്.<ref>
UNITED NATIONS SPECIAL COMMITTEE ON PALESTINE; REPORT TO THE GENERAL ASSEMBLY, A/364, 3 September 1947</ref> ജൂതന്മാർ ഇത് അംഗീകരിച്ചു എന്നാൽ അറബികൾ ഇത് അംഗീകരിച്ചില്ല. പലസ്തീൻ വിഭജിക്കരുതെന്നും ജൂതന്മാരെ പുരത്താക്കണമെന്നും അറബികൾ ആവശ്യപ്പെട്ടു. 1948 ൽ ബ്രിട്ടീഷ് ഭരണം അവസാനിച്ചതോടെ ജൂതസംഘടന സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. തുടർന്ന് അറബി രാജ്യങ്ങൾ ഇസ്രായേലിൽ അധിനിവേശം നടത്തി ഏതാണ്ട് 850,000 ജൂതന്മാരെ അഭയാർഥികളാക്കി <ref>http://www.jcpa.org/jpsr/jpsr-beker-f05.htm</ref>
 
"https://ml.wikipedia.org/wiki/സയണിസ്റ്റ്_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്