"ഇന്ത്യാചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

231 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (193.188.161.206 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...)
(ചെ.)
{{prettyurl|History of India}}
{{HistoryOfSouthAsia}}
[[ഇന്ത്യ]]യുടെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ചരിത്രം ആരംഭിക്കുന്നത് [[സിന്ധു നദീതട സംസ്കാരം]] മുതൽക്കാണ്. ക്രി.മുകോമൺ ഏറക്ക് മുന്പ് (BCE) . 3300 മുതൽ ക്രി.മു.കോമൺ ഏറക്ക് മുന്പ് (BCE) 1300 വരെ [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] വടക്കു പടിഞ്ഞാറേ ഭാഗത്ത് പുഷ്കലമായ സംസ്കാരമാണ് സിന്ധു നദീതട സംസ്കാരം. ക്രി.കോമൺ മു.ഏറക്ക് മുന്പ് (BCE) 2600 മുതൽ 1900 വരെ ആയിരുന്നു ഈ സംസ്കാരത്തിന്റെ പക്വ ഹാരപ്പൻ കാലഘട്ടം. ഈ [[ഇന്ത്യയിലെ വെങ്കലയുഗം|വെങ്കലയുഗ]] സംസ്കാരം ക്രി.മു.BCE രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭത്തോടെ നാമാവശേഷമായി. ഇതിനു പിന്നാലെ [[Iron Age India|അയോയുഗ]] [[Vedic Period|വേദ കാലഘട്ടം]] വന്നു, ഇത് [[Indo-Gangetic plains|സിന്ധു-ഗംഗാ സമതലങ്ങളുടെ]] മിക്ക ഭാഗത്തും വ്യാപിച്ചു. [[മഹാജനപദങ്ങൾ]] എന്നറിയപ്പെട്ട പ്രധാന സാമ്രാജ്യങ്ങളുടെ ഉദയം ഈ കാലത്തായിരുന്നു. ഇതിൽ രണ്ട് മഹാജനപദങ്ങളിൽ [[ക്രി.മുBCE. 6-ആം നൂറ്റാണ്ട്|ക്രി.മു.BCE 6-ആം നൂറ്റാണ്ടിൽ]] [[മഹാവീരൻ|മഹാവീരനും]] [[ഗൗതമ ബുദ്ധൻ|ഗൗതമ ബുദ്ധനും]] ജനിച്ചു. ഇവർ ജനങ്ങൾക്കിടയിൽ തങ്ങളുടെ [[ശ്രമണ‍]] തത്ത്വശാസ്ത്രങ്ങൾ പ്രചരിപ്പിച്ചു.
 
പിൽക്കാലത്ത് [[Achaemenid|അക്കീമെനീഡ്]] പേർഷ്യൻ സാമ്രാജ്യം മുതൽ <ref name="achaemenid">{{cite web| url=http://www.livius.org/aa-ac/achaemenians/achaemenians.html| title=Achaemenians| publisher=Jona Lendering, Livius.org| accessdate=2008-01-09}}</ref> (ഏകദേശം ക്രി.മു. 543-ൽ), [[മഹാനായ അലക്സാണ്ടർ|മഹാനായ അലക്സാണ്ടറിന്റേതുൾപ്പെടെ]] <ref name="plutarch60">{{cite book| last=Plutarchus| first=Mestrius| authorlink=Plutarch| coauthors=Bernadotte Perrin (trans.)| title=Plutarch's Lives| publisher=William Heinemann| date=1919| location=London| pages=Ch. LX| url=http://www.perseus.tufts.edu/cgi-bin/ptext?lookup=Plut.+Caes.+60.1| isbn=0674991109| accessdate=2008-01-09}}</ref> (ക്രി.മുBCE. 326-ൽ) പല സാമ്രാജ്യങ്ങളും ഈ പ്രദേശം ഭരിക്കുകയും സംസ്കാരികമായ ആദാനപ്രദാനങ്ങളിളൂടെ അതത് സാമ്രാജ്യങ്ങളുടെയും ഭരതത്തിന്റെയും സംസ്കാരം പുഷ്ടിപ്പെടുകയും ചെയ്തു. [[Demetrius I of Bactria|ബാക്ട്രിയയിലെ ഡിമിട്രിയസ്]] സ്ഥാപിച്ച [[Indo-Greek Kingdom|ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിൽ]] ക്രി.മു.BCE 184 മുതൽ [[പഞ്ചാബ് പ്രദേശം|പഞ്ചാബ്]], [[ഗാന്ധാരം]] എന്നിവയും ഉൾപ്പെട്ടു; ഈ സാമ്രാജ്യം അതിന്റെ പരമോന്നത വിസ്തൃതി പ്രാപിച്ചത് [[Menander I|മെനാൻഡറിന്റെ]] കാലത്താണ്, മെനാൻഡറിന്റെ കാലമായിരുന്നു വാണിജ്യത്തിലും സംസ്കാരത്തിലും ഏറെ പുരോഗതി ഉണ്ടായ [[Greco-Buddhism|ഗ്രീക്കോ-ബുദ്ധമത]] കാലഘട്ടത്തിന്റെ ആരംഭം.
 
ക്രി.മു.BCE 4-ആം നൂറ്റാണ്ടിനും 3-ആം നൂറ്റാണ്ടിനും ഇടയ്ക്ക് ഉപഭൂഖണ്ഡം [[മൗര്യ സാമ്രാജ്യം|മൗര്യ സാമ്രാജ്യത്തിനു]] കീഴിൽ ഒരുമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളായി ചിതറിയ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങൾ അടുത്ത പത്തു നൂറ്റാണ്ട് കാലത്തേയ്ക്ക് പല [[Middle kingdoms of India|മദ്ധ്യകാല സാമ്രാജ്യങ്ങളുടെ]] കീഴിലായി. [[ഗുപ്ത സാമ്രാജ്യം|ഗുപ്ത സാമ്രാജ്യത്തിനു]] കീഴിൽ ഇന്ത്യയുടെ വടക്കൻ പ്രദേശങ്ങൾ ക്രി.വ.കോമ്മൺ ഏറക്കു ശേഷം (ACE) 4-ആം നൂറ്റാണ്ടിൽ വീണ്ടും രണ്ടു നൂറ്റാണ്ടു കാലത്തേയ്ക്ക് സംയോജിച്ചു. [[ഹിന്ദുമതം|ഹിന്ദുമതപരവും]] ബൗദ്ധികവുമായ ഉന്നമനത്തിന്റെ ഈ കാലഘട്ടം അതിന്റെ ഉൽപ്പതിഷ്ണുക്കളുടെയിടയിൽ "[[ഇന്ത്യയുടെ സുവർണ്ണകാലം]]" എന്ന് അറിയപ്പെടുന്നു <ref>{{cite web| url=http://www.flonnet.com/fl2422/stories/20071116504306400.htm| title=Mind over Matter| publisher=Front line group, floonet.com| accessdate=2008-08-06}}</ref>. ഇതേകാലത്തും, പിന്നീട് പല നൂറ്റാണ്ടുകളോളവും, [[തെക്കേ ഇന്ത്യ]], [[ചാലൂക്യ സാമ്രാജ്യം|ചാലൂക്യർ]], [[ചോള സാമ്രാജ്യം|ചോളർ]], [[പല്ലവ സാമ്രാജ്യം|പല്ലവർ]], [[പാണ്ഡ്യ സാമ്രാജ്യം|പാണ്ഡ്യർ]], എന്നിവർക്കു കീഴിൽ അതിന്റെ സുവർണ്ണകാലത്തിലൂടെ കടന്നുപോയി, ഈ കാലയളവിൽ ഇന്ത്യൻ നാഗരികത, ഭരണം, സംസ്കാരം, മതം ([[ഹിന്ദുമതം]], [[ബുദ്ധമതം]]) എന്നിവ [[തെക്കുകിഴക്കേ ഏഷ്യ|തെക്കുകിഴക്കേ ഏഷ്യയിൽ]] വ്യാപിച്ചു.
 
കേരളത്തിന് ക്രി.വ.ACE 77 മുതൽ തന്നെ റോമൻ സാമ്രാജ്യവുമായി വാണിജ്യബന്ധമുണ്ടായിരുന്നു. [[ഇസ്‌ലാം മതം]] ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ എത്തിയത് [[ക്രിസ്തുവർഷംACE]] 712-ൽ ആണ്. അറബി സേനാനായകനായ [[മുഹമ്മദ് ബിൻ കാസിം]] തെക്കൻ [[Punjab (Pakistan)|പഞ്ചാബിലെ]] [[സിന്ധ്]], [[Multan|മുൾത്താ‍ൻ]] എന്നീ പ്രദേശങ്ങൾ കീഴടക്കിയതോടെ ആയിരുന്നു ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാം മതത്തിന്റെ ആഗമനം.<ref name="infopak">{{cite web| url=http://www.infopak.gov.pk/History.aspx| title=History in Chronological Order| publisher=Government of Pakistan| accessdate=2008-01-09}}</ref> ഇത് പിന്നീട് 10-ഉം 15-ഉം നൂറ്റാണ്ടുകൾക്ക് ഇടയ്ക്ക് മദ്ധ്യേഷ്യയിൽ നിന്നും തുടർച്ചയായ ഇസ്‌ലാമിക അധിനിവേശങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ മുസ്‌ലിം സാമ്രാജ്യങ്ങൾ സ്ഥാപിതമാകുന്നതിനും വഴിതെളിച്ചു. [[Ghaznavid Empire|ഘാസ്നവീദ്]], [[Muhammad of Ghor|ഘോറിദ്]], [[Delhi Sultanate|ദില്ലി സുൽത്താനത്ത്]], [[Mughal Empire|മുഗൾ സാമ്രാജ്യം]] എന്നിവ ഇങ്ങനെ രൂപംകൊണ്ടു. ഉപഭൂഖണ്ഡത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗവും മുഗൾ ഭരണത്തിൻ കീഴിലായി. മദ്ധ്യപൂർവ്വദേശത്തെ കലയും വാസ്തുവിദ്യയും ഇന്ത്യയിൽ കൊണ്ടുവന്നത് മുഗളന്മാരാണ്. മുഗളന്മാർക്കു പുറമേ [[Maratha Empire|മറാത്ത സാമ്രാജ്യം]], [[Vijayanagara Empire|വിജയനഗര സാമ്രാജ്യം]], വിവിധ [[Rajput|രജപുത്ര]] രാജ്യങ്ങൾ തുടങ്ങി പല സ്വതന്ത്ര ഹിന്ദു രാഷ്ട്രങ്ങളും പടിഞ്ഞാറൻ ഇന്ത്യയിലും തെക്കേ ഇന്ത്യയിലും ഇതേ കാലത്ത് നിലനിന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്രമേണ ക്ഷയിച്ചു. ഇത് ഉപഭൂഖണ്ഡത്തിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ വലിയ ഭൂവിഭാഗങ്ങൾ [[Durrani Empire|അഫ്ഗാനികൾ]], [[Balochis|ബലൂചികൾ]], [[Sikhs|സിഖുകാർ]] തുടങ്ങിയവരുടെ നിയന്ത്രണത്തിനു കീഴിൽ വരുന്നതിന് അവസരമൊരുക്കി. ദക്ഷിണേഷ്യയിൽ [[British East India Company|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ]] ശക്തിപ്രാപിക്കുന്നതു വരെ ഈ നില തുടർന്നു<ref name="east_india">{{cite web| url=http://lcweb2.loc.gov/frd/cs/pktoc.html| title=Pakistan| publisher=Library of Congress| accessdate=2008-01-09|archiveurl=https://archive.is/lEMJ|archivedate=2012-12-12}}</ref>
 
18-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലും പത്തൊൻപതാം നൂറ്റാണ്ടിലും ഇന്ത്യയെ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി]] ക്രമേണ പിടിച്ചടക്കി. കമ്പനി ഭരണത്തിലുള്ള അസംതൃപ്തി [[First War of Indian Independence|ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലേയ്ക്കു]] നയിച്ചു. ഇതിനു ശേഷം ഇന്ത്യ [[British Raj|ബ്രിട്ടീഷ് കിരീടത്തിന്റെ]] നേരിട്ടുള്ള ഭരണത്തിനു കീഴിലായി. ഈ ഭരണം ഇന്ത്യയിൽ [[infrastructure|അടിസ്ഥാന സൗകര്യങ്ങളുടെ]] ത്വരിതവളർച്ചയ്ക്കും [[Economic history of India|സാമ്പത്തിക അധോഗമനത്തിനും]] കാരണമായി.
[[പ്രമാണം:Historic pakistan rel96b.JPG|thumb|ചരിത്ര സ്ഥലങ്ങളെക്കാണിക്കുന്ന പാകിസ്താന്റെ ഒരു റിലീഫ് ഭൂപടം.]]
 
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ വെങ്കലയുഗം ആരംഭിക്കുന്നത് ക്രി.മു.BCE 3300-നു അടുപ്പിച്ച് സിന്ധൂ നദീതട സംസ്കാരത്തോടെയാണ്. പുരാതനമായ [[Indus river|സിന്ധൂ നദിയുടെ]] തടത്തിൽ വസിച്ചിരുന്ന ഹാരപ്പർ ലോഹനിർമ്മിതിയിൽ പുതിയ വിദ്യകൾ വികസിപ്പിച്ച് ചെമ്പ്, വെങ്കലം, ഈയം, തകരം (ടിൻ) എന്നിവ നിർമ്മിച്ചു.
 
സിന്ധൂ നദീതട സംസ്കാരം പുഷ്കലമായത് ക്രി.മു.BCE 2600 മുതൽ ക്രി.മു.ACE 1900 വരെയാണ്. ഈ കാലഘട്ടം ഉപഭൂഖണ്ഡത്തിൽ നാഗരിക സംസ്കാരത്തിന്റെ തുടക്കം കുറിച്ചു. ഈ പുരാതന സംസ്കാ‍രത്തിൽ [[ഹാരപ്പ]], [[Mohenjo-daro|മോഹൻ‌ജൊ-ദാരോ]] തുടങ്ങിയ നഗര കേന്ദ്രങ്ങൾ ഉണ്ടായിരുന്നു (ആധുനിക [[Pakistan|പാകിസ്താനിലെ]]), [[Dholavira|ധോളവിര]], (ആധുനിക [[ഇന്ത്യ|ഇന്ത്യയിലെ]]) [[Lothal|ലോഥൽ]]. സിന്ധൂ നദിയെയും അതിന്റെ കൈവഴികളെയും കേന്ദ്രമാക്കി വികസിച്ച ഈ സംസ്കാരം [[Ghaggar-Hakra River|ഘാഗ്ഗർ-ഹക്ര നദീ]] തടം,<ref name=possehl>{{cite journal
| last = Possehl | first = G. L. | authorlink=Gregory Possehl | year = 1990 | month = October
| title = Revolution in the Urban Revolution: The Emergence of Indus Urbanization | journal = Annual Review of Anthropology | volume = 19 | pages = 261–282 | issn = 0084-6570 | doi = 10.1146/annurev.an.19.100190.001401 | url = http://arjournals.annualreviews.org/toc/anthro/19/1?cookieSet=1 | accessdate = 2007-05-06
==== വേദ കാലഘട്ടം ====
{{main|വേദ കാലഘട്ടം}}
[[ഹിന്ദുമതം|ഹിന്ദുമതത്തിന്റെ]] ആധാരഗ്രന്ഥങ്ങളായ [[വേദങ്ങൾ|വേദങ്ങളുമായി]] ബന്ധപ്പെട്ട [[Indo-Aryans|ഇന്തോ-ആര്യൻ]] സംസ്കാരമാണ് വേദസംസ്കാരം (വൈദികസംസ്കാരം). വേദങ്ങൾ [[Vedic Sanskrit|വൈദിക സംസ്കൃതത്തിലാണ്]] വാമൊഴിയാൽ പകർന്നു പോന്നത്. വേദങ്ങൾ ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതന ഗ്രന്ഥങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്നു. വേദ കാലഘട്ടം നിലനിന്നത് ഏകദേശം ക്രി.മു.BCE 1500 മുതൽ ക്രി.മു.BCE 500 വരെയാണ്. ഈ കാലഘട്ടത്തിലാണ് പിൽക്കാല ഇന്ത്യൻ ഭാഷ, സംസ്കാരം, മതം എന്നിവയുടെ അടിത്തറ രൂപപ്പെട്ടത്. ഈ കാലഘട്ടത്തിന്റെ കാര്യത്തിൽ പല ഇന്ത്യൻ ദേശീയതാവാദികളായ ചരിത്രകാരന്മാർക്കും തർക്കമുണ്ട് - ഇവർ ഇത് [[ക്രി.മു.BCE 3000]] വരെ പഴക്കമുള്ളതാണ് എന്ന് അവകാശപ്പെടുന്നു.
<ref>See [http://www.hindunet.org/hindu_history/ancient/aryan/aryan_agrawal.html Demise of the Aryan Invasion Theory] by Dr. Dinesh Agarwal </ref> വേദ കാലഘട്ടത്തിന്റെ ആദ്യ 500 വർഷങ്ങൾ (ക്രി.മു. 1500 - ക്രി.മു. 1000) [[Bronze Age India|ഇന്ത്യയുടെ വെങ്കലയുഗവും]] അടുത്ത 500 വർഷങ്ങൾ (ക്രി.മു. 1000 - ക്രി.മു. 500) [[Iron Age India|ഇന്ത്യയുടെ ഇരുമ്പുയുഗവും]] ആണ്. പല പണ്ഡിതരും ഇന്ത്യയിലേയ്ക്ക് [[Indo-Aryan migration|ഇന്തോ-ആര്യൻ കുടിയേറ്റം]] ഉണ്ടായി എന്ന സിദ്ധാന്തം മുന്നോട്ടുവെയ്ക്കുന്നു - ആദ്യകാല ഇന്തോ-ആര്യൻ ഭാഷ സംസാരിക്കുന്ന ഗോത്രങ്ങൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കു-പടിഞ്ഞാറേ പ്രദേശങ്ങളിലേയ്ക്ക് ക്രി.മു. 2-ആം സഹസ്രാബ്ദത്തിന്റെ ആരംഭത്തിൽ കുടിയേറി എന്ന് ഇവർ പറയുന്നു. ചില പണ്ഡിതരുടെ സിദ്ധാന്ത പ്രകാരം ഇന്തോ-ആര്യൻ ഗോത്രങ്ങൾ മദ്ധ്യ ഏഷ്യയിലും അഫ്ഗാനിസ്ഥാനിലും ഉത്ഭവിച്ചവരാണ്. അവിടെനിന്നും അവർ കിഴക്ക് ഇന്ത്യയിലേയ്ക്കും പടിഞ്ഞാറ് മെസൊപ്പൊട്ടേമിയയിലേയ്ക്കും കുടിയേറി അവിടങ്ങളിലെ ജനങ്ങളുമായി താദാത്മ്യം പ്രാപിക്കുകയും അതേ സമയം തങ്ങളുടെ ഭാഷയും സംസ്കാരവും പടർത്തുകയും ചെയ്തു. <ref> {{cite book
| last = Mallory | first = J.P. | authorlink = J.P. Mallory | title = In Search of the Indo-Europeans: Language, Archeology and Myth | edition = Reprint edition (April 1991) | year = 1989
[[പ്രമാണം:Ancient india.png|thumb|പ്രധാനമായും ഫലഭൂയിഷ്ഠമായ [[Indo-Gangetic plains|സിന്ധൂ-ഗംഗാ സമതലങ്ങൾക്ക്]] കുറുകെ പരന്നുകിടന്ന പതിനാറ് ശക്തമായ രാജ്യങ്ങളും റിപ്പബ്ലിക്കുകളുമായിരുന്നു മഹാജനപദങ്ങൾ. ഇതേ കാലത്തുതന്നെ ഇന്ത്യയൊട്ടാകെ വിവിധ ചെറുരാജ്യങ്ങളും നിലനിന്നു]]
 
പിൽക്കാല വേദയുഗത്തിൽ, ക്രി.മു.BCE 1000 വർഷത്തോളം പിന്നിൽ, വിവിധ ചെറുരാജ്യങ്ങളും നഗര രാജ്യങ്ങളും ഉപഭൂഖണ്ഡത്തിൽ നിലനിന്നു. ഇവയിൽ പലതിനെയും വേദ, ആദ്യകാല ബുദ്ധമത, ജൈനമത ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ക്രി.മു. 500-ഓടെ [[Indo-Gangetic plains|സിന്ധൂ-ഗംഗാ സമതലങ്ങൾക്ക്]] കുറുകേ, ഇന്നത്തെ അഫ്ഗാനിസ്ഥാൻ മുതൽ ബംഗാൾ വരെയും മഹാരാഷ്ട്ര വരെയും പരന്നുകിടക്കുന്ന പതിനാറ് രാജ്യങ്ങളും റിപ്പബ്ലിക്കുകളും രൂപപ്പെട്ടു. ഇവ ''[[മഹാജനപദങ്ങൾ]]'' എന്ന് അറിയപ്പെട്ടു - [[കാശി]], [[കോസലം]], [[അംഗം]], [[മഗധ]], [[വജ്ജി]] (വൃജി), [[മല്ല]], [[Chedi Kingdom|ചേടി]], [[വത്സ]] (വംശ), [[Kuru (kingdom)|കുരു]], [[പാഞ്ചാലം]], [[മച്ഛ]] (മത്സ്യ), [[സുരസേനം]], [[അസ്സാകം]], [[അവന്തി]], [[ഗാന്ധാരം]], [[കാംബോജം]] എന്നിവയായിരുന്നു അവ. സിന്ധൂ നദീതട സംസ്കാരത്തിനു ശേഷം ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന നഗരവത്കരണത്തിന്റെ കാലഘട്ടമായിരുന്നു ഇത്. ആദ്യകാല സാഹിത്യത്തിൽ പരാമർശിച്ചിരിക്കുന്ന പല ചെറിയ രാജ്യങ്ങളും ഇതേ കാലത്തുതന്നെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റുഭാഗങ്ങളിൽ നിലനിന്നു. ചില രാജവംശങ്ങൾ പരമ്പരാഗതമായിരുന്നു, മറ്റ് ചിലത് തങ്ങളുടെ ഭരണാധികാരികളെ തിരഞ്ഞെടുത്തു. അക്കാലത്തെ പണ്ഡിതഭാഷ [[സംസ്കൃതം]] ആയിരുന്നു, അതേ സമയം വടക്കേ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ സംസാര ഭാഷകൾ [[Prakrit|പ്രാകൃതം]] എന്ന് അറിയപ്പെട്ടു. ഈ പതിനാറു രാജ്യങ്ങളിൽ പലതും ക്രി.മു. 500/400 ഓടെ ([[Siddhartha Gautama|ഗൗതമ ബുദ്ധന്റെ]] കാലത്ത്) കൂടിച്ചേർന്ന് നാല് രാഷ്ട്രങ്ങളായി. വത്സ, അവന്തി, കോസലം, മഗധ എന്നിവയായിരുന്നു ഈ നാലു രാഷ്ട്രങ്ങൾ. <ref>{{cite book | author= Krishna Reddy | title = Indian History | year = 2003 | publisher = Tata McGraw Hill | location = New Delhi | isbn = 0070483698 | pages = p. A107 }}</ref>
 
ഈ കാലഘട്ടത്തിലെ ഹിന്ദു ആചാരങ്ങൾ സങ്കീർണ്ണമായിരുന്നു, പുരോഹിത വർഗ്ഗമാണ് അനുഷ്ഠാനങ്ങൾ നിർവ്വഹിച്ചത്. വേദ കാലഘട്ടത്തിന്റെ അവസാനത്തിലും മഹാജനപദങ്ങളുടെ ആരംഭകാലത്തുമാണ് (ക്രി.മു.BCE 600-400 വർഷങ്ങൾ) [[ഉപനിഷത്തുകൾ]] - അക്കാലത്ത് ഉരുത്തിരിഞ്ഞ തത്ത്വശാസ്ത്രത്തെ പ്രധാനമായും കൈകാര്യം ചെയ്ത ഗ്രന്ഥങ്ങൾ - രചിക്കപ്പെട്ടത് എന്നു കരുതുന്നു. [[Indian philosophy|ഇന്ത്യൻ തത്ത്വചിന്തയിൽ]] ഉപനിഷത്തുകൾക്ക് ഒരു പ്രധാന സ്വാധീനമുണ്ട്. ബുദ്ധമതം, [[ജൈനമതം]] എന്നിവയുടെ വികാസത്തിന്റെ അതേ കാലത്തായിരുന്നു ഉപനിഷത്തുകളുടെയും ആവിർഭാവം. ചിന്തയുടെ ഒരു സുവർണ്ണകാലമായി ഈ കാലത്തെ വിശേഷിപ്പിക്കാം. ക്രി.മു.BCE 537-ൽ, സിദ്ധാർത്ഥ ഗൗതമൻ "ജ്ഞാനം" സിദ്ധിച്ച്, ബുദ്ധൻ - ഉണർന്നവൻ ആയി എന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം ഇതേ കാലത്തുതന്നെ [[മഹാവീരൻ]] (ജൈന വിശ്വാസപ്രകാരം 24-ആം ജൈന [[തീർത്ഥങ്കരൻ]]) സമാനമായ ഒരു ദൈവശാസ്ത്രം പ്രചരിപ്പിച്ചു, ഇത് പിന്നീട് [[ജൈനമതം]] ആയി. <ref> Mary Pat Fisher (1997) In: Living Religions: An Encyclopedia of the World's Faiths I.B.Tauris : London ISBN 1-86064-148-2 - '' Jainism's major teacher is the Mahavira, a contemporary of the Buddha, and who died approximately 526 BCE. Page 114 ''</ref> എന്നാൽ ജൈനമതത്തിലെ പുരോഹിതർ മതോത്പത്തി എല്ലാ കാലത്തിനും മുൻപാണ് എന്നു വിശ്വസിക്കുന്നു. [[വേദങ്ങൾ]] ചില ജൈന തീർത്ഥങ്കരരെ പ്രതിപാദിക്കുന്നു എന്ന് വിശ്വസിക്കുന്നു. (ശ്രമണ പ്രസ്ഥാനത്തിനു സമാനമായി, സന്യാസിമാരുടെ ശ്രേണി). <ref>Mary Pat Fisher (1997) In: Living Religions: An Encyclopedia of the World's Faiths I.B.Tauris : London ISBN 1-86064-148-2 - '' “The extreme antiquity of Jainism as a non-vedic, indigenous Indian religion is well documented. Ancient Hindu and Buddhist scriptures refer to Jainism as an existing tradition which began long before Mahavira.” Page 115 ''</ref> ബുദ്ധന്റെ സന്ദേശങ്ങളും ജൈനമതവും സന്യാസത്തിലേയ്ക്കു ചായ്‌വ് പ്രകടിപ്പിക്കുന്ന സിദ്ധാന്തങ്ങൾ പ്രചരിപ്പിച്ചു. ഇവ [[Prakrit|പ്രാകൃത]] ഭാഷയിലാണ് പ്രചരിപ്പിച്ചത് , ഇത് പൊതുജനങ്ങളുടെ ഇടയിൽ ബുദ്ധമതത്തിനും ജൈനമതത്തിനും സമ്മതം ലഭിക്കാൻ കാരണമായി. ബുദ്ധമത - ജൈനമത തത്ത്വങ്ങൾ ഹിന്ദുമത ആചാരങ്ങളെയും ഇന്ത്യൻ ആത്മീയാചാര്യന്മാരെയും ഗാഢമായി സ്വാധീനിച്ചിട്ടുണ്ട്. സസ്യാഹാരം, മൃഗബലിയുടെ നിരോധനം, അഹിംസ എന്നിവയുമായി ബുദ്ധമത-ജൈനമത തത്ത്വങ്ങൾ ബന്ധപ്പെട്ടിരിക്കുന്നു.
 
ജൈനമതത്തിന്റെ സ്വാധീനം ഭൂമിശാസ്ത്രപരമായി ഇന്ത്യയിൽ ചുരുങ്ങി എങ്കിലും ബുദ്ധമത സന്യാസീ-സന്യാസിനികൾ ബുദ്ധന്റെ സന്ദേശങ്ങൾ [[മദ്ധ്യേഷ്യ]], [[പൂർവേഷ്യ]], [[റ്റിബറ്റ്]], [[ശ്രീ ലങ്ക]], [[ദക്ഷിണപൂർവേഷ്യ]] എന്നിവിടങ്ങളിൽ പ്രചരിപ്പിച്ചു.
[[പ്രമാണം:Mauryan Empire Map.gif|thumb|മൗര്യ സാമ്രാജ്യത്തിന്റെ പരമോന്നതിയിലെ വിസ്തൃതിയെ കടും നീലനിറത്തിലും, സഖ്യ-സാമന്ത രാജ്യങ്ങളെ ഇളം നീല നിറത്തിലും കാണിച്ചിരിക്കുന്ന ഭൂപടം]]
 
ക്രി.മു.BCE 321-ൽ, പുറത്താക്കപ്പെട്ട സേനാനായകനായ [[Chandragupta Maurya|ചന്ദ്രഗുപ്തമൗര്യൻ]], [[Chanakya|ചാണക്യന്റെ]] ആശീർവാദത്തിനു കീഴിൽ, അന്നു ഭരിച്ചിരുന്ന രാജാവായ [[Dhana Nanda|ധന നന്ദനെ]] പുറത്താക്കി [[മൗര്യ സാമ്രാജ്യം]] സ്ഥാപിച്ചു. ആദ്യമായി ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും മൌര്യ ഭരണത്തിനു കീഴിൽ ഒരേ ഭരണസംവിധാനത്തിനു കീഴിൽ ഒന്നിച്ചുചേർന്നു. ചന്ദ്രഗുപ്ത മൌര്യനു കീഴിൽ മൌര്യ സാമ്രാജ്യം ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ മിക്ക ഭാഗവും പിടിച്ചടക്കിയതിനു പുറമേ, [[ഗാന്ധാരം|ഗാന്ധാരവും]] പിടിച്ചടക്കി സാമ്രാജ്യത്തിന്റെ അതിരുകൾ പേർഷ്യ, [[Central Asia|മദ്ധ്യേഷ്യ]] എന്നിവിടങ്ങൾ വരെയും വ്യാപിപ്പിച്ചു. തെക്കേ ഇന്ത്യയിൽ ജൈനമതം പ്രചരിച്ചതിനു കാരണം ചന്ദ്രഗുപ്തമൌര്യനാണെന്ന് കരുതുന്നു.
 
ചന്ദ്രഗുപ്തനു പിന്നാലെ മകനായ [[ബിന്ദുസാരൻ]] അധികാരത്തിൽ വന്നു. ബിന്ദുസാരൻ സാമ്രാജ്യം [[കലിംഗം]] ഒഴിച്ചുള്ള ഇന്നത്തെ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലേയ്ക്കും വ്യാപിപ്പിച്ചു. ഇന്ത്യയുടെ തെക്കേ അതിരിലേയ്ക്കും കിഴക്കേ അതിരിലേയ്ക്കും ബിന്ദുസാരൻ സാമ്രാജ്യം വ്യാപിപ്പിച്ചു - ഈ പ്രദേശങ്ങൾക്ക് സാമന്തരാജ്യ പദവിയായിരുന്നിരിക്കാം എന്ന് കരുതുന്നു. ബിന്ദുസാരന്റെ സാമ്രാജ്യം മകനായ [[Ashoka the Great|അശോക ചക്രവർത്തിയ്ക്ക്]] പരമ്പരാഗതമായി ലഭിച്ചു. ആദ്യകാലത്ത് അശോകൻ തന്റെ സാമ്രാജ്യം വികസിപ്പിക്കാൻ ശ്രമിച്ചു. [[Kalinga (India)|കലിംഗ]] ആക്രമണത്തിന്റെ ഫലമായി ഉണ്ടായ വൻപിച്ച രക്തച്ചൊരിച്ചിലിനു പിന്നാലെ, അശോകൻ യുദ്ധമാർഗ്ഗം ഉപേക്ഷിക്കുകയും [[ബുദ്ധമതം]] സ്വീകരിച്ച് [[അഹിംസ|അഹിംസാസിദ്ധാന്തത്തിന്റെ]] വക്താവായി മാറുകയും ചെയ്തു. [[Edicts of Ashoka|അശോകന്റെ ശിലാശാസനങ്ങളാണ്‌]] ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ട ഏറ്റവും പുരാതനമായ ചരിത്രരേഖകൾ. അശോകന്റെ കാലം മുതൽ, രാജവംശങ്ങളുടെ കാലഘട്ടം ഏകദേശം നിർണ്ണയിക്കുന്നത് ഇതുമൂലം സാദ്ധ്യമായി. [[അശോകൻ|അശോകനു]] കീഴിലുള്ള മൌര്യ സാമ്രാജ്യമാണ് [[East Asia|കിഴക്കേ ഏഷ്യ]], തെക്കുകിഴക്കേ ഏഷ്യ എന്നിവിടങ്ങളാകെ [[Buddhism|ബുദ്ധമത തത്ത്വങ്ങളുടെ‍]] പ്രചാരത്തിന് ഉത്തരവാദികൾ. ഇത് തെക്കേ ഏഷ്യയുടെ മൊത്തത്തിലുള്ള ചരിത്രത്തെയും വികാസത്തെയും അടിസ്ഥാനപരമായി സ്വാധീനിച്ചു. അശോകന്റെ ചെറുമകനായ [[Samprati|സമ്പ്രതി]] ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു.
[[പ്രമാണം:badami-chalukya-empire-map.svg|thumb|right|ബദാമി ചാലൂക്യ പ്രദേശങ്ങൾ]]
 
മദ്ധ്യ കാലഘട്ടം ശ്രദ്ധേയമായ സാംസ്കാരിക വികസനത്തിന്റെ കാലമായിരുന്നു. ആന്ധ്രർ എന്നും അറിയപ്പെട്ട [[Satavahanas|ശതവാഹനർ]] ക്രി.മു.BCE 230-നു അടുപ്പിച്ച്, തെക്കേ ഇന്ത്യയും മദ്ധ്യ ഇന്ത്യയും ഭരിച്ചു. ശതവാഹന രാജവംശത്തിലെ ആറാമത്തെ രാജാവായ [[ശതകർണി]] [[വടക്കേ ഇന്ത്യ|വടക്കേ ഇന്ത്യയിലെ]] [[Sunga dynasty|സുംഗ രാജവംശത്തെ]] പരാജയപ്പെടുത്തി. ഈ രാജവംശത്തിലെ മറ്റൊരു പ്രധാന രാജാവായിരുന്നു [[Gautamiputra Satakarni|ഗൗതമീപുത്ര ശതകർണി]]. ക്രി.മു.BCE 2-ആം നൂറ്റാണ്ടുമുതൽ ക്രി.വ.ACE 3-ആം നൂറ്റാണ്ടുവരെ നിലനിന്ന ഒരു ചെറിയ ഹിമാലയൻ രാഷ്ട്രമായിരുന്നു [[കുനിന്ദ സാമ്രാജ്യം]]. മദ്ധ്യ ഏഷ്യയിൽ നിന്നും ക്രി.വ. 1-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വടക്കുപടിഞ്ഞാറേ ഇന്ത്യയെ [[Kushan Empire|കുഷാണർ]] ആക്രമിച്ചു കീഴടക്കി. ഇവർ സ്ഥാപിച്ച സാമ്രാജ്യം [[Peshawar|പെഷാവർ]] മുതൽ [[Ganges|ഗംഗയുടെ]] മദ്ധ്യം വരെയും, ഒരുപക്ഷേ [[Bay of Bengal|ബംഗാൾ ഉൾക്കടൽ]] വരെയും പരന്നുകിടന്നു. ഈ സാമ്രാജ്യത്തിൽ പുരാതന ബാക്ട്രിയയും (ഇന്നത്തെ അഫ്ഗാനിസ്ഥാന്റെ വടക്ക്) തെക്കേ [[Tajikistan|താജിക്കിസ്ഥാനും]] ഉൾപ്പെട്ടു. ഇന്ത്യയുടെ പടിഞ്ഞാറൻ, മദ്ധ്യ ഭാഗങ്ങൾ ഭരിച്ച [[Saka|ശാക]] ഭരണാധികാരികളായിരുന്നു [[Western Satraps|പടിഞ്ഞാറൻ സത്രപർ]] (ക്രി.വ.ACE 35-405). ഇവർ ഇന്തോ-സിഥിയരുടെ പിൻ‌ഗാമികളായിരുന്നു. ഇന്ത്യയുടെ വടക്കുഭാഗം ഭരിച്ച കുഷാണരുടെയും, മദ്ധ്യ ഇന്ത്യ ഭരിച്ച ശതവാഹനരുടെയും (ആന്ധ്രർ) സമകാലികരായിരുന്നു ഇവർ.
 
ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ ഭാഗം, വിവിധ കാലഘട്ടങ്ങളിൽ, [[Pandyan Kingdom|പാണ്ഡ്യ സാമ്രാജ്യം]], [[Early Cholas|ആദ്യകാല ചോളർ]], [[Chera dynasty|ചേര സാമ്രാജ്യം]], [[Kadamba Dynasty|കാദംബ സാമ്രാജ്യം]], [[Western Ganga Dynasty|പടിഞ്ഞാറൻ ഗംഗാ സാമ്രാജ്യം]], [[Pallava|പല്ലവർ]], [[Chalukya dynasty|ചാലൂക്യർ]] തുടങ്ങിയ പല സാമ്രാജ്യങ്ങളും ഭരിച്ചു. പല തെക്കൻ സാമ്രാജ്യങ്ങളും തെക്കു കിഴക്കേ ഏഷ്യയിൽ പരന്നുകിടന്ന സമുദ്രാന്തര സാമ്രാജ്യങ്ങൾ സ്ഥാപിച്ചു. തെക്കേ ഇന്ത്യയിലെ മേൽക്കോയ്മയ്ക്കായി ഈ സാമ്രാജ്യങ്ങൾ പരസ്പരവും, ഡെക്കാൻ രാഷ്ട്രങ്ങളുമായും യുദ്ധം ചെയ്തു. ദക്ഷിണേന്ത്യയിലെ ചോള, ചേര, പാണ്ഡ്യ ഭരണത്തിന്റെ മേൽക്കോയ്മയെ ഇടയ്ക്ക് കുറച്ചുകാലം [[Kalabhras|കളഭ്രർ]] എന്ന ബുദ്ധമത സാമ്രാജ്യം തടസ്സപ്പെടുത്തി.
156

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2264672" എന്ന താളിൽനിന്ന് ശേഖരിച്ചത്