"ദ്രവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ജെറിൻ (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവില...
വരി 7:
 
പദാർത്ഥത്തിന്റെ ഭൌതികരൂപത്തെയാണ് അവസ്ഥ എന്നതുകൊണ്ട് ഉദ്ധേശിക്കുന്നത്. [[ഖരം]], [[ദ്രാവകം]], [[വാതകം]] എന്നിങ്ങനെ ദ്രവ്യത്തിന് മൂന്നവസ്ഥകളാണ്‌ ഏറ്റവും പരിചിതമെങ്കിലും [[പ്ലാസ്മ|പ്ലാസ്മാ]], [[സൂപ്പർ ഫ്ലൂയിഡ്]], [[സൂപ്പർ സോളിഡ്]], [[ലിക്വിഡ് ക്രിസ്റ്റൽ]], [[ക്വാർക് മാറ്റർ]] എന്നിങ്ങനെയുള്ള രൂപങ്ങളും പദാർത്ഥങ്ങൾക്കുണ്ട്. മിക്ക പദാർത്ഥങ്ങൾക്കും താപനിലക്കനുസരിച്ച് ഈ ഖര-ദ്രാവക-വാതക നില കൈകൊള്ളാൻ സാധിക്കും
 
== മാർക്സിസ്റ്റ്‌ കാഴ്ചപ്പാടിൽ ==
ഭൗതിക പദാർത്ഥങ്ങളാണ്‌ അടിസ്ഥാനം. ഭൗതിക വസ്‌തുക്കളെ ദർശനത്തിൽ ദ്രവ്യം, പദാർത്ഥം തുടങ്ങിയ പേരുകളിലാണ്‌ വിളിക്കപ്പെടുന്നത്‌. ദ്രവ്യത്തിന്‌ അഥവാ പദാർത്ഥത്തിന്‌ വിവിധ രൂപങ്ങളാണ്‌ ഉള്ളത്‌. അവയെ സാധാരണ നിലയിൽ ഖരം, ദ്രാവകം, വാതകം, പ്ലാസ്‌മ, ഊർജ്ജരൂപങ്ങൾ എന്നീ നിലകളിലാണ്‌ കാണപ്പെടുന്നത്‌. ഖരാവസ്ഥയിലുള്ള വസ്‌തുക്കൾ, ദ്രാവകാവസ്ഥയിലുള്ള വസ്‌തുക്കൾ, വാതകാവസ്ഥയിലുള്ള വസ്‌തുക്കൾ, വിവിധ തരത്തിലുള്ള ഊർജ്ജ രൂപങ്ങൾ അതായത്‌ വൈദ്യുതി, കാറ്റ്‌ തുടങ്ങിയവ. ഇത്തരം രൂപങ്ങളെയെല്ലാം ചേർത്താണ്‌ ദ്രവ്യം അഥവാ പദാർത്ഥം എന്ന നിലയിൽ കാണുന്നത്‌.
 
ആറ്റങ്ങൾ വിഭജിക്കുന്നു എന്ന കണ്ടുപിടുത്തം മാർക്‌സിന്റേയും എംഗൽസിന്റേയും കാലത്ത്‌ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ ആറ്റം വിഭജിക്കപ്പെട്ടപ്പോൾ മാർക്‌സിസത്തിന്റെ അടിസ്ഥാന ധാരണകൾ തകിടം മറിഞ്ഞു എന്ന വിമർശനം ഉയർന്നുവരികയുണ്ടായി. ദ്രവ്യത്തിന്റെ സ്വഭാവം മാറുന്നു എന്നതായിരുന്നു ഈ വിമർശനങ്ങളുടെ അടിസ്ഥാനം.
 
ആറ്റങ്ങൾ വിഭജിക്കപ്പെടാമെന്നും അവ വീണ്ടും വിഭജിക്കപ്പെടാം എന്ന കാര്യത്തിലും തർക്കമില്ല. ദ്രവ്യത്തിന്റെ അതുവരെ അജ്ഞാതമായിരുന്ന പ്രത്യേകതകളാണ്‌ പുതിയ കണ്ടുപിടുത്തങ്ങളിലൂടെ പുറത്ത്‌ വരുന്നത്‌. ഇവിടെ ഒന്നും തന്നെ ദ്രവ്യത്തിന്റെ നിലനിൽപ്‌ നിഷേധിക്കപ്പെടുന്നില്ല. അതിന്റെ രൂപം മാറുന്നു എന്ന പ്രശ്‌നം മാത്രമേയുള്ളൂ.
 
ഭൗതികവാദവും എപ്പിയോ വിമർശനവും എന്ന തന്റെ പ്രസിദ്ധമായ ലേഖനത്തിൽ ഇത്തരം വാദങ്ങൾക്ക്‌ ലെനിൻ മറുപടി പറയുന്നുണ്ട്‌. ബോധത്തിന്‌ പുറത്ത്‌ നിൽക്കുന്ന എല്ലാറ്റിനേയും ദ്രവ്യമെന്ന സംജ്ഞയിലേക്ക്‌ കൊണ്ടുവരികയാണ്‌ ലെനിൻ ചെയ്‌തിട്ടുള്ളത്‌. ഇന്ദ്രീയാനുഭവത്തിലൂടെ നമുക്ക്‌ ബോധ്യപ്പെടുന്ന വസ്‌തുനിഷ്‌ഠ യാഥാർത്ഥ്യം എന്നതിൽ കവിഞ്ഞ്‌ യാതൊരു അർത്ഥവും ദ്രവ്യമെന്ന സംജ്ഞക്കില്ല.
 
അതായത്‌ മനുഷ്യന്റെ ചിന്തയ്‌ക്ക്‌ പുറത്ത്‌ നിൽക്കുന്ന വസ്‌തുക്കളെല്ലാം ദ്രവ്യമാണ്‌ എന്ന നിലയിലേക്ക്‌ ഇത്‌ എത്തിച്ചേരുന്നു.
സോവിയറ്റ്‌ കമ്മ്യൂണിസ്റ്റ്‌ പാർടിയിൽ പ്രവർത്തിച്ച സോഷ്യലിസ്റ്റ്‌ ശാസ്‌ത്രജ്ഞന്മാരും ഈ കാഴ്‌ചപ്പാടിനെ വികസിപ്പിച്ചു. ദ്രവ്യമില്ലാതാകുന്നില്ലെന്നും രൂപമാറ്റം സംഭവിക്കുക മാത്രമാണ്‌ ചെയ്‌തതെന്നും അവർ ചൂണ്ടിക്കാട്ടി. വ്യത്യസ്‌തമായ നിരവധി കണികകളെ അവർ തന്നെ കണ്ടെത്തുകയുണ്ടായി. മാത്രമല്ല, ഇനിയും പുതിയ കണികകൾ ഉണ്ടാകാം എന്നും അവർ ദീർഘദർശനം ചെയ്‌തു.
 
ദ്രവ്യത്തിന്റെ രൂപം എങ്ങനെ മാറിയാലും അതാണ്‌ (ഭൗതികവസ്‌തുക്കൾ) അടിസ്ഥാനപരമായി നിൽക്കുന്നത്‌ എന്ന വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ അടിസ്ഥാന നിലപാടുകളെ ഈ രൂപമാറ്റങ്ങളൊന്നും ചോദ്യം ചെയ്യുന്നില്ല. ഉദാഹരണമായി, അടിസ്ഥാനം കല്ലാണെന്ന്‌ കണ്ടെത്തിയെന്ന്‌ കരുതുക. പിന്നീട്‌, കല്ലിനകത്ത്‌ വിവിധ ഘടകങ്ങൾ ഉണ്ടെന്ന്‌ നിരീക്ഷിച്ചാലും കല്ലാണ്‌ അടിസ്ഥാനം എന്ന കാഴ്‌ചപ്പാടിന്‌ മാറ്റമില്ലല്ലോ. അതുപോലെ, ദ്രവ്യത്തിന്റെ രൂപം എങ്ങനെ മാറിയാലും ദ്രവ്യമാണോ (ഭൗതിക വസ്‌തുവാണോ) അടിസ്ഥാനമെന്ന കാഴ്‌ചപ്പാട്‌ ശരിയായി തുടരുന്നുണ്ടല്ലോ. ശാസ്‌ത്രം വികസിക്കുമ്പോൾ ദ്രവ്യത്തിന്‌ വിവിധ രൂപങ്ങളുണ്ടെന്ന്‌ കണ്ടുപിടിച്ചാലും ദ്രവ്യമാണ്‌ അഥവാ പദാർത്ഥമാണ്‌ അടിസ്ഥാനമാണെന്ന മാർക്‌സിസത്തിന്റെ കാഴ്‌ചപ്പാടുകളെ നിഷേധിക്കുന്നില്ല
 
== അവലംബം ==
"https://ml.wikipedia.org/wiki/ദ്രവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്