"ചരൺ സിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) +sv:Charan Singh |
No edit summary |
||
വരി 18:
ചൌധരി ചരണ്‍സിംഗ് (ജനനം - [[1902]] ഡിസംബര്‍ 23, മരണം - [[1987]] മെയ് 29) ഇന്ത്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു. [[1979]] ജൂലൈ 28 മുതല്‍ [[1980]] ജനുവരി 14 വരെയായിരുന്നു അദ്ദേഹത്തിന്റെ പ്രധാനമന്ത്രിപദത്തിന്റെ കാലാവധി.
ചരണ്‍സിംഗ് സ്വാതന്ത്ര്യസമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം അദ്ദേഹം [[റാം മനോഹര്‍ ലോഹ്യ]]യുടെ ഗ്രാമീണ സോഷ്യലിസവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു തുടങ്ങി. അദ്ദേഹത്തീന്റെ രാഷ്ട്രീയ മണ്ഡലം പശ്ചിമ[[ഉത്തര്‍പ്രദേശ്|ഉത്തര്‍പ്രദേശും]] [[ഹരിയാന]]യുമായിരുന്നു. ഈ സ്ഥലങ്ങളില്‍ പ്രബലമായ [[ജാട്ട്]] സമുദായത്തിന്റെ അംഗമായിരുന്നു ചരണ്‍സിംഗ്. ജാട്ട് സമുദായത്തിന് പ്രിയങ്കരമായിരുന്ന ആശയമായിരുന്നു ഗ്രാമീണ സോഷ്യലിസം.
[[1977]]-ല്‍ അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ ജനതാ സഖ്യത്തില്‍ അംഗമായ [[ഭാരതീയ ലോക് ദള്‍]] എന്ന പാര്‍ട്ടിയുടെ തലവനായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിപദം സ്വപ്നം കണ്ട അദ്ദേഹത്തിന് [[ജയപ്രകാശ് നാരായണന്]] മൊറാര്‍ജി ദേശായിയെ പ്രധാനമന്ത്രിപദത്തിലേക്ക് പിന്തുണച്ചത് വലിയ തിരിച്ചടിയായി. അദ്ദേഹം ആ സമയത്ത് ഏറെക്കുറെ ആലങ്കാരിക പദവി മാത്രമായ ഉപപ്രധാനമന്ത്രിപദം കൊണ്ടു തൃപ്തിപ്പെട്ടു. പ്രതിപക്ഷത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തിന് പ്രധാനമന്ത്രിപദത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ഇതില്‍ ആകൃഷ്ടനായി അദ്ദേഹം [[ലോക്ദള്‍|ലോക്ദളു]]മൊന്നിച്ച് ജനതാ സഖ്യത്തില്‍നിന്നു പിന്മാറി. ഇതോടെ ജനതാ സഖ്യം തകരുകയും മൊറാര്‍ജി ദേശായി രാജിവെക്കുകയും ചെയ്തു. വെറും 64 എം.പി. മാരുടെ പിന്തുണയോടെ ചരണ്‍സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.
|