"നിസ്സഹകരണ പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 14:
നിസ്സഹകരണ പ്രസ്ഥാനം ഒരു യാഥാർത്ഥ്യമാവുന്നതിനുവേണ്ടി കോൺഗ്രസ്സിൽ പിന്തുണ നേടിയെടുക്കണമെന്ന് ഗാന്ധിക്ക് അറിയാമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനവും, അതേ പോലെ ഹണ്ടർ കമ്മിറ്റി റിപ്പോർട്ടും, ബ്രിട്ടീഷുകാർക്കെതിരേയുള്ള ആയുധമായി ഗാന്ധിജി കോൺഗ്രസ്സിൽ അവതരിപ്പിച്ചു. 1920 മേയ് 30 ന് ബനാറസ്സിൽ വെച്ചു കൂടിയ എ.ഐ.സി.സി. നിസ്സഹകരണപ്രസ്ഥാനത്തെക്കുറിച്ചുള്ള റിപ്പോർട്ട് ചർച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും, കമ്മിറ്റി അതിനു വിസമ്മതിക്കുകയായിരുന്നു. എന്നാൽ നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഗുണദോഷവശങ്ങളെക്കുറിച്ചു ചർച്ചചെയ്യാൻ കൽക്കട്ടയിൽ ഒരു പ്രത്യേക സമ്മേളനം വിളിക്കാൻ എ.ഐ.സി.സി തീരുമാനിച്ചു.
 
[[ബാല ഗംഗാധര തിലകൻ]], [[ആനി ബസന്റ്]], [[ബിപിൻ ചന്ദ്രപാൽ]], [[മുഹമ്മദലി ജിന്ന]], തുടങ്ങിയ കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ ഗാന്ധിജിയുടെ ഈ ആശയത്തെ എതിർത്തു.<ref name=mkgandhi>{{cite web|title=നോൺവയലൻസ് - നോൺ കോപ്പറേഷൻ|url=http://web.archive.org/web/20140901155334/http://www.mkgandhi.org/biography/nnviolnt.htm|publisher=എം.കെ.ഗാന്ധി.ഓർഗ്|accessdate=2014-09-01}}</ref> സ്വാതന്ത്ര്യം നേടാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഇത്തരം സമരമുറ പിന്നോട്ടടിക്കുമെന്ന് അവർ ചൂണ്ടിക്കാണിച്ചു. എന്നാൽ കോൺഗ്രസ്സിലെ പുതിയ തലമുറ ഗാന്ധിജിക്കു പിന്നിൽ അണിനിരന്നു. [[രാജേന്ദ്ര പ്രസാദ്‌പ്രസാദ്]], [[ജവഹർലാൽ നെഹ്രു]] എന്നിവർ ഗാന്ധിജിയെ പിന്തുണച്ചു. കോൺഗ്രസ്സ് പിന്നീട് അവരുടെ മാർഗ്ഗമായി ഇത് അംഗീകരിച്ചു. മുസ്ലീം ലീഗ് നേതാക്കളും തങ്ങളുടെ പിന്തുണ ഗാന്ധിജിയുടെ ഈ പുതിയ സമരമാർഗ്ഗത്തിനു പ്രഖ്യാപിച്ചു.
 
==സമരം==
"https://ml.wikipedia.org/wiki/നിസ്സഹകരണ_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്