"രാജേന്ദ്ര പ്രസാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) രാജേന്ദ്ര പ്രസാദ്‌ എന്ന താളിലേക്ക് തിരിച്ചുവിടുന്നു
(ചെ.) രാജേന്ദ്ര പ്രസാദ്‌ എന്ന താൾ രാജേന്ദ്ര പ്രസാദ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ല...
വരി 1:
{{prettyurl|Rajendra Prasad}}
#തിരിച്ചുവിടുക[[രാജേന്ദ്ര പ്രസാദ്‌]]
{{Infobox_President
| name=ഡോ. രാജേന്ദ്രപ്രസാദ് </br>डा॰ राजेन्द्र प्रसाद
| image=Dr-rajendra-prasad.jpg
| order= [[ഇന്ത്യ|ഇന്ത്യയുടെ]] ആദ്യത്തെ [[പ്രസിഡന്റ്]]
| term_start=[[ജനുവരി 26]], [[1950]]
| term_end=[[മേയ് 13]] [[1962]]
| vicepresident=[[സർവ്വേപ്പള്ളി രാധാകൃഷ്ണൻ]] (1952-1962)
| predecessor=[[സി. രാജഗോപാലാചാരി]]
| successor=[[സർവ്വേപ്പള്ളി രാധാകൃഷ്ണൻ]]
| birth_date=[[ഡിസംബർ 3]], [[1884]]
| birth_place=സെരാദെയ്, [[ബീഹാർ]], [[ഇന്ത്യ]]
| death_date=[[ഫെബ്രുവരി 28]], [[1963]]
| death_place=
| party=
| spouse=രാജവൻശി ദേവി
| occupation=
| religion=
|}}
'''ഡോക്ടർ.രാജേന്ദ്രപ്രസാദ്''' ([[ഹിന്ദി]]:डा॰ राजेन्द्र प्रसाद [[ഡിസംബർ 3]], [[1884]] – [[ഫെബ്രുവരി 28]], [[1963]]) റിപ്പബ്ലിക്ക് [[ഇന്ത്യ]]യുടെ പ്രഥമ [[രാഷ്ട്രപതി]]യാണ്.രാഷ്ട്രീയ പ്രവർത്തകനായും അഭിഭാഷകനായും സ്വാതന്ത്ര സമര സേനാനിയായും സേവനമനുഷ്ടിച്ച ഇദേഹം [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്| ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ്]] രാഷ്ട്രീയ രംഗത്ത് എത്തുന്നത്. ബീഹാർ ഗാന്ധി എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നു. [[1962]]-ൽ അദ്ദേഹത്തിന് [[ഭാരതരത്നം|ഭാരതരത്ന]] പുരസ്കാരം ലഭിച്ചു. ഭരണഘടനാനിർമ്മാണസഭയുടെ (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി)അധ്യക്ഷനായും രാജേന്ദ്രപ്രസാദ് സ്ഥാനമനുഷ്ഠിച്ചിട്ടുണ്ട്.
ഇൻഡ്യാ ഡിവൈഡഡ് എന്ന പുസ്തകത്തിന്റെ രചയിതാവാണ്.<ref name=id1>{{cite book|title=ഇന്ത്യാ ഡിവൈഡഡ്|last=എസ്.|first=രാജേന്ദ്രപ്രസാദ്|url=http://archive.org/details/indiadividedthir029134mbp|publisher=ഹിന്ദ് കിതാബ്സ്}}</ref>
 
== ജനനം വിദ്യാഭ്യാസം==
[[ബീഹാർ|ബീഹാറിലെ]] [[സീവാൻ ജില്ല|സീവാൻ ജില്ലയിലെ]] സെരാദെയ് എന്ന സ്ഥലത്ത്‌ [[1884]] [[ഡിസംബർ 3]]-നാണ് രാജേന്ദ്രപ്രസാദ് ജനിച്ചത്, പിതാവ് മഹാദേവ് സഹായ്, മാതാവ് കമലേശ്വരി ദേവി.<ref name=psoi1>{{cite book|title=പ്രസിഡന്റ്സ് ഓഫ് ഇന്ത്യ|url=http://books.google.co.in/books?id=r2C2InxI0xAC&pg=PA1&dq=rajendra+prasad&hl=en&ei=cPqZTY3tKpHprQf_69X9Cw&sa=X&oi=book_result&ct=result&resnum=1&ved=0CDUQ6AEwADgK#v=onepage&q&f=false|year=1950-2003|last=ജനകരാജ്|first= ജെയ്|publisher=റീജൻസി പബ്ലിക്കേഷൻസ്}}</ref>
 
പ്രസാദിന് അഞ്ചുവയസ്സുള്ളപ്പോൾ തന്നെ മാതാപിതാക്കൾ ഒരു മുസ്ലിം പണ്ഡിതന്റെയടുക്കൽ പെർഷ്യൻ ഭാഷകളും, ഹിന്ദിയും, കണക്കും അഭ്യസിക്കാൻ കൊണ്ടുചെന്നാക്കി. ഗ്രാമീണപഠനത്തിനുശേഷം ചാപ്ര സർക്കാർ സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. 1896ൽ തൻറെ പന്ത്രണ്ടാം വയസിൽ രാജവൻഷി ദേവിയെ അദേഹം വിവാഹം കഴിച്ചു. ഉന്നതപഠനത്തിനായി പിന്നീട് ജ്യേഷ്ഠന്റെയൊപ്പം പാട്നയിലേക്കു പോയി. അവിടെനിന്നും രണ്ടുവർഷത്തെ വിദ്യാഭ്യാസത്തിനുശേഷം കൽക്കട്ടാ സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു. 1902 ൽ കൽക്കട്ട പ്രസിഡൻസി കോളേജിൽ സയൻസ് മുഖ്യവിഷയമായി എടുത്തു പഠനം തുടങ്ങി. ഉപരിപഠനത്തിനായി പ്രസാദ് കല ആണ് തിരഞ്ഞെടുത്തത്.
പിന്നീട് അദേഹം സാമ്പത്തികശാസ്ത്രത്തിൽ ശ്രദ്ധിക്കുകയും കൽക്കത്ത യൂണിവാഴ്സിറ്റിയിൽ നിന്നും 1907ൽ ബിരുദാനന്തരബിരുദം നേടുകയും ചെയ്തു
 
==ഔദ്യോഗിക ജീവിതം==
===അദ്ധ്യാപകൻ===
ബിരുദാനന്തരബിരുദം പൂർത്തിയാക്കിയശേഷം പ്രസാദ് [[ബീഹാർ|ബീഹാറിലെ]] എൽ.എസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഏറെ കഴിയാതെ അദ്ദേഹം കോളേജിലെ പ്രിൻസിപ്പൾ ആയി എങ്കിലും, നിയമപഠനം ആരംഭിക്കുന്നതിനുവേണ്ടി ഉദ്യോഗം രാജിവെക്കുകയായിരുന്നു. [[കൽക്കട്ട|കൽക്കട്ടയിൽ]] നിയമപഠനത്തോടൊപ്പം തന്നെ, കൽക്കട്ട സിറ്റി കോളേജിൽ അദ്ധ്യാപകനായി ജോലിയും ചെയ്തിരുന്നു. 1915 ൽ സ്വർണ്ണമെഡലോടെ നിയമത്തിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. 1937 ൽ അലഹബാദ് സർവ്വകലാശാലയിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റും സമ്പാദിച്ചു.<ref name=alahhabad1>{{cite news|title=രാജേന്ദ്രപ്രസാദിന്റെ ജീവിതത്തിലെ പ്രധാന നാഴികക്കല്ലുകൾ|url=http://rss.bih.nic.in/rss_drp_life_events.htm|publisher=രാജേന്ദ്ര സ്മൃതി സംഗ്രഹാലയ}}</ref>
 
===അഭിഭാഷകൻ===
1916 ൽ ബീഹാർ ഹൈക്കോടതിയിലും, ഒഡീഷ ഹൈക്കോടതിയിലും അഭിഭാഷകനായി ജോലി ചെയ്തു തുടങ്ങി. ഇക്കാലത്ത് പാട്ന സർവ്വകലാശാലയിലെ സിൻഡിക്കേറ്റ് അംഗമായും പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു.
===ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം===
ഇന്ത്യൻ സ്വാതന്ത്ര സമരത്തിലും രാജേന്ദ്ര പ്രസാദ് നിർണ്ണായക പങ്കാണ് വഹിച്ചത്. പഠനസമയത്ത് 1906ൽ കൽക്കട്ടയിൽ നടന്ന കോൺഗ്രസ് സമ്മേളന സമയത്ത് അദേഹം വളണ്ടിയറായി പ്രവർത്തിച്ചു. 1911ലാണ് അദേഹം [[ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൽ]] അംഗമാകുന്നത്. 1916ലാണ് ഇദേഹം മഹാത്മാഗാന്ധിയെ കണ്ടുമുട്ടുന്നത്. [[ചന്പാരൻ]] സമരത്തിൽ ഗാന്ധിയുടെ നിർദേശപ്രകാരം അദേഹം പ്രവർത്തിച്ചു. പിന്നീട് [[നിസ്സഹകരണസമരം]] 1920ൽ പ്രഖ്യാപിച്ചപ്പോൾ അതിനോട് യോജിച്ച് യൂണിവാഴ്സിറ്റി ജോലിയും പദവിയും അഭിഭാഷകവൃത്തിയും അദേഹം ഉപേക്ഷിച്ചു. വിദേശവിദ്യാഭ്യാസം ബഹിഷ്ക്കരിക്കാൻ ഗാന്ധിജി ആവശ്യപ്പെട്ട സമയത്ത് മകൻ മൃത്യുജ്ഞയ പ്രസാദിനെ അദേഹം ബീഹാർ വിദ്യാപീഠത്തിൽ ചേർത്തു.
 
സെർച്ച് ലൈറ്റ്, ദേശ് തുടങ്ങിയ മാസികകളിൽ അദേഹം എഴുതുകയും അവയ്ക്ക് വേണ്ടി ധനസമാഹരണം നടത്തുകയും ചെയ്തു. 1914ലെ ബീഹാർ- ബംഗാൾ വെള്ളപ്പൊക്കത്തിൽ ദുരിതനുഭവിച്ചവരെ സഹായിക്കാനായി നിരവധി പ്രവർത്തനങ്ങളാണ് അദേഹത്തിൻറെ ഭാഗത്തു നിന്നും ഉണ്ടായത്. <ref name=siwan1>{{cite news|title=ഡോക്ടർ.രാജേന്ദ്രപ്രസാദ്|url=http://siwan.bih.nic.in/profile_rajendra_prasad.aspx|publisher=സിവാൻ ജില്ലാ പോർട്ടൽ|accessdate=27-ജൂൺ-2013}}</ref>മുപ്പത്തിനാലിൽ ബീഹാറിലുണ്ടാ ഭൂകന്പ സമയത്ത് ജയിലിലിരുന്നും അദേഹം രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി. അടുത്ത സഹപ്രവർത്തകനായ അനുരാഗ് നാരായൺ സിൻഹയെ ചുമതലകൾ ഏൽപ്പിച്ചുകൊണ്ട് അദേഹം പ്രവർത്തനം നടത്തിയത്. എന്നാൽ ഭൂകന്പത്തിന് രണ്ട് ദിവസത്തിനു ശേഷം അദേഹം ജയിൽ മോചിതനായി. പിന്നീട് ബീഹാർ റിലീഫ് കമ്മിറ്റിക്കും അദേഹം രൂപം നൽകി. 1935ൽ ക്വെറ്റയിൽ ഭൂകന്പമുണ്ടായപ്പോൾ അവിടേക്ക് പോകാൻ ബ്രിട്ടീഷ് ഗവർമെൻറ് വിലക്കിയപ്പോൾ പഞ്ചാബിൽ നിന്നുകൊണ്ട് അദേഹം ഭൂകന്പ ദുരിതാശ്വാസ പ്രവർത്തനത്തിന് രൂപം നൽകി.
 
1934ലെ ബോംബെ സമ്മേളനത്തിലാണ് അദേഹത്തെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിൻറെ അധ്യക്ഷനായി തെരഞ്ഞെടുത്തു. മുപ്പത്തിയൊന്പതിൽ സുഭാഷ് ചന്ദ്രബോസ് രാജിവച്ചപ്പോഴും അദേഹം കോൺഗ്രസ് അധ്യക്ഷനായി തുടർന്നു.<ref name=aicc87>{{cite news|title=ഡോക്ടർ.രാജേന്ദ്രപ്രസാദ്|url=http://www.aicc.org.in/index.php/past_presidents/address/42#.UcxnoOGLe1F|publisher=ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മറ്റി}}</ref> 1942 ആഗസ്റ്റ് 8ലെ കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യ പ്രമേയത്തെ തുടർന്ന് നിരവധി നേതാക്കളാണ് അറസ്റ്റിലായത്. രാജേന്ദ്ര പ്രസാദിനെ ബീഹാറിലെ സദാഖത്ത് ആശ്രമത്തിൽ നിന്നും അറസ്റ്റ് ചെയ്ത് ബങ്കിപ്പൂർ സെൻറട്രൽ ജയിലിലടച്ചു. ഏകദേശം മൂന്ന് വർഷത്തോളമുള്ള ജയിൽ ശിക്ഷക്ക് ശേഷം 1945 ജൂണിൽ അദേഹം മോചിതനായി. 1946ൽ ജവഹർലാൽ നെഹ്റുവിൻറെ നേതൃത്വത്തിൽ വന്ന ഇടക്കാല സർക്കാറിൽ വന്ന പന്ത്രണ്ട് നാമനിർദേശക മന്ത്രിമാരിൽ രാജേന്ദ്രപ്രസാദും ഉൾപ്പെട്ടു. ഭക്ഷ്യ- കൃഷി വകുപ്പാണ് അദേഹത്തിന് ലഭിച്ചത്. 1946 ഡിസംബർ 11ന് രൂപം നല്കിയ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിയുടെ അധ്യക്ഷനായും അദേഹത്തെ തെരഞ്ഞെടുത്തു. ഈ അസംബ്ലിയാണ് പിന്നീട് ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്. 1947 നവംബറിൽ ജെ.ബി കൃപലാനി രാജിവച്ചപ്പോൾ രാജേന്ദ്രപ്രസാദ് വീണ്ടും കോൺഗ്രസ് അധ്യക്ഷനായി. പിന്നീട് 1951ലെ [[പൊതു തെരഞ്ഞെടുപ്പിന്]] ശേഷം ഇദേഹത്തെ [[ഇലക്ട്രൽ കോളേജ്]] ചേർന്ന് പ്രസിഡൻറായി തെരഞ്ഞെടുത്തു.
അതിനുശേഷം സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന അദേഹം പിന്നീട് [[നെഹ്റു]] സർക്കാറിന് പല ഉപദേശങ്ങളും നൽകിയിട്ടുണ്ട്. സംസ്ഥാനങ്ങളെ വിദ്യാഭ്യാസ രംഗത്ത് ഉയർത്തിക്കൊണ്ടുവരുന്നതിനായി അദേഹം പല നിർദേശങ്ങളും സമർപ്പിച്ചിരുന്നു. 1957ൽ അദേഹത്തെ വീണ്ടും രാഷ്ട്രപതിയായി തെരഞ്ഞെടുത്തു. രണ്ട് തവണ ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ഏക വ്യക്തിയും ഡോ. രാജേന്ദ്ര പ്രസാദാണ്. 1962 മെയ് പതിനാലിന് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ് അദ്ദേഹം പാട്നയിലേക്ക് മടങ്ങി. ബീഹാർ വിദ്യാപീഠത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകി.
 
1963 ഫെബ്രുവരി 28ന് അദേഹം അന്തരിച്ചു. പാറ്റനയിലെ രാജേന്ദ്ര സ്മൃതി സംഗ്രഹാലയം അദേഹത്തിനായി സമർപ്പിച്ചിരിക്കുന്നു.
 
==സാഹിത്യ സംഭാവനകൾ==
*സത്യാഗ്രഹ അറ്റ് ചമ്പാരൻ (1922)
*ഇന്ത്യാ ഡിവൈഡഡ് (1946)
*ആത്മകഥ (1946) - ബങ്കിംപൂർ ജയിൽവാസസമയത്ത് എഴുതിയത്.
*മഹാത്മാഗാന്ധി ആന്റ് ബീഹാർ (1949)
*സിൻസ് ഇൻഡിപെൻഡൻസ് (1960)
*ഭാരതീയ ശിക്ഷ ( ഭാരതീയ വിദ്യാഭ്യാസ രീതികളെക്കുറിച്ച്)
 
== പ്രത്യേകതകൾ ==
* ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നയാളാണ് ഇദ്ദേഹം.
* ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
* തുടർച്ചയായ രണ്ടുതവണ രാഷ്ട്രപതിയായി.
* കേന്ദ്രത്തിൽ കൃഷി, ഭക്ഷ്യവകുപ്പുമന്ത്രി ആയശേഷം രാഷ്ട്രപതിയായ വ്യക്തിയാണിദ്ദേഹം.
 
==പുറത്തേക്കുള്ള കണ്ണികൾ==
* [http://jaibihar.com/nation-remembers-rajendra-prasad-on-125th-birth-anniversary/14960/ ഡോക്ടർ.രാജേന്ദ്രപ്രസാദിന്റെ 125 ആം ജന്മദിനം]
* ഡോ[http://jaibihar.com/tributes-to-first-president-on-124th-birth-anniversary/1098/ ക്ടർ.രാജേന്ദ്രപ്രസാദിന്റെ 124 ആം ജന്മദിനം]
* [http://www.collectindianstamps.com/2011/02/philatelic-tribute-to-drrajendra-prasad.html ഡോക്ടർ.രാജേന്ദ്രപ്രസാദിന്റെ സ്മരണക്കായി ഭാരതീയ തപാൽ വകുപ്പ് പുറത്തിറക്കിയ സ്റ്റാംപ്]
 
{{s-start}}
{{s-off}}
{{s-bef|before=[[സി.രാജഗോപാലാചാരി|സി. രാജഗോപാലാചാരി]] </br><small>(ഇന്ത്യയുടെ ഗവർണർ ജനറൽ)</small>}}
{{s-ttl|title=[[രാഷ്ട്രപതി]]|years=1950–1962}}
{{s-aft|after=[[എസ്. രാധാകൃഷ്ണൻ]]}}
{{s-end}}
 
==അവലംബം==
{{reflist|2}}
{{Indian Presidents}}
 
{{Bharat Ratna}}
 
[[വർഗ്ഗം:1884-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1963-ൽ മരിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 3-ന് ജനിച്ചവർ]]
[[വർഗ്ഗം:ഫെബ്രുവരി 28-ന് മരിച്ചവർ]]
 
[[വർഗ്ഗം:ഭാരതരത്ന പുരസ്കാരം ലഭിച്ചവർ]]
[[വർഗ്ഗം:ഇന്ത്യയുടെ രാഷ്ട്രപതിമാർ]]
"https://ml.wikipedia.org/wiki/രാജേന്ദ്ര_പ്രസാദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്