"ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32:
 
===സിറിയൻ ആഭ്യന്തര യുദ്ധം===
2010 മെയ്‌ 16ന് [[അബൂബക്കർ അൽ ബഗ്ദാദി]] പുതിയ നേതാവായി പ്രഖ്യാപിക്കപ്പെട്ടു. 2011 മാർച്ചിൽ [[സിറിയൻ ആഭ്യന്തരയുദ്ധം]] ആരംഭിച്ചതോടെ ബാഗ്ദാദി ഒരു സംഘത്തെ സിറിയയിൽ യുദ്ധത്തിനായി അയച്ചു. ഇവർ [[അൽ നുസ്ര ഫ്രണ്ട്]] എന്ന പേരിൽ സിറിയയിൽ പോരാട്ടം ആരംഭിക്കുകയും ശക്തമായ സംഘമായിത്തീരുകയും ചെയ്തു. 2011 ഡിസംബർ 18ഓടെ അമേരിക്കൻ സൈന്യം പൂർണ്ണമായും ഇറാഖിൽ നിന്ന് പിൻവാങ്ങി. അതോടെ അബൂബക്കർ ബാഗ്ദാദിയുടെ കീഴിൽ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ഇറാഖിലെ ഷിയാ സ്വാധീനമുള്ള ഗവന്മേന്റിനു നേരെ പോരാട്ടമാരംഭിച്ചു. നൂരി അൽ മാലിക്കിയുടെ സുന്നി വിരുദ്ധ നിലപാടുകൾ കാരണം സുന്നി പ്രദേശങ്ങളിൽ ഇവർക്ക് സ്വാധീനം വർധിക്കാൻ ആരംഭിച്ചു.
അമേരിക്കൻ അധിനിവേശത്തോടെ പിരിച്ചു വിടപ്പെട്ട പഴയ [[സദ്ദാം ഹുസൈൻ|സദ്ദാമിന്റെ]] സുന്നികളായ ഒട്ടനവധി സൈനിക നേതാക്കളും സൈനികരും ഇവരോടൊപ്പം ചേർന്നു.
 
2013 ഏപ്രിൽ 8ന് അബൂബക്കർ ബാഗ്ദാദി ഇറാഖിലെ ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ്, സിറിയയിലെ അൽ നുസ്ര ഫ്രണ്ട് എന്നിവയെ ഒരുമിപ്പിച്ച് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ISIS) എന്ന പേരിൽ ഒറ്റ സംഘടയായി പ്രഖ്യാപിച്ചു. എന്നാൽ അൽ നുസ്ര ഫ്രണ്ട് തലവൻ [[അബൂ മുഹമ്മദ്‌ അൽ ജൂലാനി]] ലയനത്തെ എതിർത്തു. അവർ [[അൽ ഖായിദ]] നേതാവ് [[സവാഹിരി]]ക്ക് പിന്തുണ പ്രഖ്യാപിച്ചു. എങ്കിലും സിറിയയിൽ അൽനുസ്ര ഫ്രണ്ടിന്റെ അണികളിൽ വലിയ ഒരു വിഭാഗം ISISന്റെ ഭാഗമായി. [[റഖ]] വരെയുള്ള പ്രദേശങ്ങളും ISISന്റെ നിയന്ത്രണത്തിലായി.
 
===ഇറാഖിലെ സ്വാധീനം===
ഈ കാലയളവിൽ ഇറാഖിൽ ശിയാ ഗവണ്മെന്റിന്റെ സുന്നി വിരുദ്ധ ഭരണത്തിനെതിരെ സുന്നികളുടെ പല പ്രക്ഷോഭങ്ങളും നടന്നു. പ്രക്ഷോഭങ്ങളെ നൂരി അൽ മാലിക്കിയുടെ ഗവന്മേന്റ്റ് സൈനികമായി നേരിട്ടു. [[:en:2013 Hawija clashes|ഹവീജ കൂട്ടക്കൊല]] ഇതിൽ ഏറ്റവും പ്രധാനമായിരുന്നു. പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സുന്നി പാർലമെന്റ് അംഗങ്ങളുടെ വീടുകൾ റെയ്ഡ് ചെയ്യപ്പെട്ടു. ഈ സംഭവങ്ങളൊക്കെ ISISന് സുന്നികൾക്കിടയിൽ സ്വാധീനം വർധിക്കാൻ കാരണമായി. 2013 ജൂലായ്‌ 21 [[അബൂ ഗുറൈബ് ജയിൽ]] ആക്രമിച്ച ISIS തങ്ങളുടെ സംഘത്തിലെ ആയ 500ലധികം പേരെ രക്ഷപ്പെടുത്തി. ഇറാഖി ഗവണ്മെന്റിനെ നേരിടാൻ തങ്ങൾക്കു കരുത്തുണ്ട് എന്ന് ISIS തെളിയിച്ച സംഭവമായിരുന്നു ഇത്.<ref>[http://foreignpolicy.com/2014/06/26/the-great-iraqi-jail-break/ The Great Iraqi Jail Break]</ref> പിന്നീടുള്ള ഒരു വർഷക്കാലം ഇറാഖിലെ കിഴക്കൻ പ്രദേശങ്ങളിൽ മുഴുവൻ ഇവർ സ്വാധീനം വർധിപ്പിച്ചു.