"തൃക്കൊടിത്താനം മഹാവിഷ്ണു ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
== ക്ഷേത്രനിർമ്മിതി ==
ഉയർന്ന ചുവരുകളും ചെത്തിമിനുസപ്പെടുത്തി അതിസൂക്ഷ്മമായി കൂട്ടിവിളക്കിയ കല്ലുകളും ഈ ക്ഷേത്രത്തിനൊരു കോട്ടയുടെ പ്രതീതി നൽകുന്നുണ്ട്. കൂടാതെ രണ്ടോ മൂന്നോ ഏക്കറോളം വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഒരു കുളവും ഇവിടെയുണ്ട്. ആ കുളത്തിനരുകിൽ ക്ഷേത്രകവാടത്തിന് സമീപമായി [[കൃഷ്ണശില|കൃഷ്ണശിലയിൽ]] തീർത്ത ഒരു ആൾരൂപം ഒരു വലിയ തുണിൽ T ആകൃതിയിൽ വിളക്കി വയ്ച്ചിട്ടുണ്ട്. ഈ രൂപത്തിൽ ഒരു കിരീടവും ശംഖും പൂണൂലും ഉണ്ട്. ചരിത്രത്തിന്റെ താളുകളിലുറങ്ങുന്ന ദയവായ്പുളവാക്കുന്ന ഒരു ജന്മിത്ത വ്യവസ്ഥിതിയുടെ ബാക്കിപത്രമാകാം ആശിലയ്ക്കുള്ളിലുറങ്ങുന്നത്.
 
പ്രധാന ശ്രീകോവിൽ വൃത്താകൃതിയിലാണ്. രണ്ടുനിലകളോടുകൂടിയ ഈ ശ്രീകോവിലിന്റെ രണ്ടുനിലകളും ചെമ്പുമേഞ്ഞതാണ്. അകത്ത് മൂന്നുമുറികളുണ്ട്. അവയിലേയ്ക്ക് കടക്കാൻ കരിങ്കല്ല് പാകിയ സോപാനപ്പടികൾ കാണാം. പ്രധാനമൂർത്തിയായ ശ്രീമഹാവിഷ്ണുഭഗവാൻ ഈ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. ആറടിയോളം ഉയരം വരുന്ന മനോഹരമായ അഞ്ജനശിലാവിഗ്രഹം ഭക്തരെ ആകർഷിയ്ക്കും. ചതുർബാഹുവായ ഭഗവാൻ [[ശംഖ്]], [[ചക്രം]], [[ഗദ]], [[താമര]] എന്നിവ നാലുകൈകളിലും ധരിച്ചിരിയ്ക്കുന്നു. പ്രധാന വിഗ്രഹത്തിന് സമീപമായിത്തന്നെ ഒരു അർച്ചനാബിംബവും ഒരു ശീവേലിബിംബവുമുണ്ട്. ഇവ ലോഹനിർമ്മിതമാണ്.
 
ശ്രീകോവിലിന് മുന്നിൽ വലിയ നമസ്കാരമണ്ഡപമുണ്ട്. ധാരാളം കൊത്തുപണികളും ശില്പങ്ങളും നിറഞ്ഞ ഈ മണ്ഡപത്തിലാണ് ഉത്സവക്കാലത്ത് കലശപൂജ നടക്കുന്നത്. ഇതിന്റെ മച്ചിൽ അഷ്ടദിക്പാലകരും ബ്രഹ്മാവും വാഴുന്നു. മണ്ഡപത്തിന്റെ പടിഞ്ഞാറേ അറ്റത്ത് ഭഗവദ്വാഹനമായ [[ഗരുഡൻ|ഗരുഡന്റെ]] ചെറിയൊരു ശില്പമുണ്ട്. ഇതിലും പൂജകൾ നടത്തുന്നു. മണ്ഡപത്തിന് തെക്കുഭാഗത്ത് തിടപ്പള്ളിയും വടക്കുഭാഗത്ത് കിണറും കാണാം.
 
ക്ഷേത്രത്തിൽ മഹാവിഷ്ണുവിനെക്കൂടാതെ [[ശിവൻ]], [[ഗണപതി]], [[സുബ്രഹ്മണ്യൻ]], [[നാഗങ്ങൾ]], [[അയ്യപ്പൻ]], [[ഭദ്രകാളി]] എന്നിവർ ഉപപ്രതിഷ്ഠകളായുണ്ട്.